Monday, October 4, 2021
വിരോധാഭാസം ...!!!
വിരോധാഭാസം ...!!!
.
തങ്ങളുടെ ആവശ്യപ്രകാരമല്ല തങ്ങളെ തങ്ങളുടെ അച്ഛനമ്മമാർ ജനിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ അച്ഛനമ്മമാരോട് തങ്ങൾക്ക് യാതൊരു വിധ കടമയോ ഉത്തരവാദിത്വമോ പരിഗണനയോ ദയയോ സ്നേഹമോ ഉണ്ടാവേണ്ട കാര്യമില്ലെന്ന് ഉറക്കെ വാദിക്കുന്നവർ തങ്ങളുടെ പെൺമക്കളും അമ്മമാരും പെങ്ങന്മാരും തങ്ങളാൽ വ്യഭിചരിക്കപ്പെടാവുന്നവരാണെന്ന ആസുരമായ മൃഗതീക്ഷ്ണയുള്ളവർ പക്ഷെ തങ്ങൾ പരിഷ്കൃതരും സംസകാരസമ്പന്നരും സമൂഹജീവികളുമാണെന്നും പറഞ്ഞ് ദൈവവചനങ്ങളുരുവിട്ട് വിശുദ്ധരായി സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഓർമ്മിക്കുന്നത്, പ്രബുദ്ധരും വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും സംസ്കാരസമ്പന്നരും വിപ്ലവകാരികളുമെന്ന് മേനിനടിക്കുന്ന ഒരു സമൂഹം കൃഷ്ണനോ ക്രിസ്തുവോ നബിയോ ജീവിച്ചിരുന്നില്ല എന്ന് ആർജ്ജവത്തോടെ പറയുകയും അതേസമയം തന്നെ യശോദാമ്മ കൃഷ്ണനുവേണ്ടി ഉണ്ടാക്കിയ വെണ്ണക്കുടവും നബിതിരുമേനി കൈകൊണ്ടുണ്ടാക്കിയ വിളക്കും യേശുദേവന്റെ തിരുവസ്ത്രവും ഒക്കെ കണ്ട് സാഷ്ടാംഗം പ്രണമിച്ച് കൈകൂപ്പി നിൽക്കുന്നതിലെ ആ വിരോധാഭാസം തന്നെയാണ് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
1 comment:
വല്ലാത്ത വിരോധാഭാസം
Post a Comment