Sunday, November 26, 2017

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!

ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!!
.
ഹാദിയയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്കോർമ്മ വരിക മനുഷ്യാവകാശത്തെക്കുറിച്ചോ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചോ മത സ്വാതന്ത്ര്യത്തെക്കുറിച്ചോ എന്തിന് , ഭരണഘടനയെക്കുറിച്ചു പോലുമോ അല്ല , മറിച്ച് ഒരു സാധാരണക്കാരായ അച്ഛനെയും അമ്മയെയും കുറിച്ച് മാത്രമാണ് . എന്റെ സ്വാർത്ഥതയോ സങ്കുചിതമനോഭാവമോ എന്തുമാകാം , എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്റെ മകളുടെ മുഖവും എന്റെ ഭാര്യയുടെ മുഖവുമാണ് ...!
.
എന്റെ കാഴ്ചപ്പാട് തെറ്റായിരിക്കാം ശരിയായിരിക്കാം പക്ഷെ എനിക്ക് തോന്നുന്നത് ഇഷ്ടമില്ലാതെ ഇനിയും ആ കുട്ടിയെ വീട്ടുതടങ്കലിലോ സർക്കാർ സംരക്ഷിത സംവിധാനത്തിലോ ആക്കുന്നതിനു പകരം അതിനെ അതിന്റെ പാട്ടിനു വിടുന്നതായിരിക്കും എന്നതാണ് . സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ജീവിതത്തിലേക്ക് തള്ളിവിടാൻ ഒരച്ഛന്റെയോ അമ്മയുടേയോ മനസ്സ് അനുവദിക്കില്ലെന്ന് എനിക്കറിയാം . പക്ഷെ തന്റെ ന്യായത്തിൽ വിശ്വസിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ഒരാളെ എങ്ങിനെയാണ് അതിൽനിന്നും പിന്തിരിപ്പിക്കാനാവുക ...!!!
.
ഇത്തരത്തിലുള്ള പല വിവാഹങ്ങളും മഹാ ദുരന്തങ്ങളിലാണ് അവസാനിക്കാറുള്ളത് , അങ്ങിനെയല്ലാത്തതും ഇല്ലെന്നല്ല . പക്ഷെ ഇവിടെ നമുക്കും കാത്തിരിക്കാം . ലോകത്തിന് ഇതൊരു ഉദാഹരണമാക്കാനായി . ഒരു മാതൃകയാക്കാനായി . ഇനിയും ഹാദിയമാർ ഉണ്ടാകാതിരിക്കാനുള്ള കരുതലോടെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda S said...

വഴക്കും ബഹളവും ആയൊരു ജീവിതാരംഭം... വിഷമമുണ്ട് എനിയ്ക്കും ഇതൊക്കെ കാണുമ്പോള്‍.. കാരണം ഞാനും ഒരു അമ്മയാണ്...ജാതിയും മതവും എന്നതിനപ്പുറം , ഒരു പുരുഷനെ തിരഞ്ഞെടുക്കുമ്പോള്‍ , അയാള്‍ സാംസ്ക്കാരികമായും സാമൂഹികമായും അഭിമതനായിരിയ്ക്കണം എന്നതെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ ചിന്തിയ്ക്കണം എന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു..

എനിയ്ക്കറിയാവുന്ന ഒരു നായര്‍ പെണ്‍കുട്ടിയും ഒരു മുസ്ലിം പയ്യനും പ്രണയിച്ച് വിവാഹം കഴിച്ചു. പക്ഷെ അയാള്‍ നിരോധിയ്ക്കപ്പെട്ട ഒരു സംഘടനയിലെ അംഗമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുപാട് പോലീസ് കേസിലെ പ്രതിയും. പെണ്‍കുട്ടിയാണെങ്കില്‍ വൈദ്യശാസ്ത്രം പഠിച്ചുകൊണ്ടിരുന്നവള്‍. എല്ലാം പാതിവഴിയില്‍ നിര്‍ത്തി അവള്‍ അവനോടൊപ്പം ഇറങ്ങിപ്പോയി. അതിനെത്തുടര്‍ന്ന്‍ അവളുടെ അമ്മ ആത്മഹത്യ ചെയ്തു. അവ പഠനം തുടരാന്‍ കഴിഞ്ഞില്ല, അവള്‍ മതം മാറി, കുടുംബം വളരെ ഓര്‍ത്തഡോക്സ് ആയിരുന്നതിനാല്‍ അവള്‍ അതുവരെ ജീവിച്ച പരിതസ്ഥിതിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയും. കഴിഞ്ഞല്ലോ എല്ലാം.. ഒരു ശലഭത്തെപ്പോലെ പറന്നുനടന്ന ആ പെണ്‍കുട്ടി ഏതോ ഇരുട്ടിലോളിച്ചു. പിന്നീട് ഞങ്ങളാരും അവളെ കണ്ടിട്ടില്ല. എവിടെയോ ജീവനോടെയുണ്ട്.

മതം മാറിയും മാറാതെയും ഒക്കെ വളരെ നന്നായി ജീവിയ്ക്കുന്നവരും ഉണ്ട്. അവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞ സാമൂഹിക - സാംസ്ക്കാരിക സ്ഥാനനിര്‍ണ്ണയം.

എനിയ്ക്കും ഉണ്ടൊരു മകള്‍. വേവലാതിയും വേദനയുമുണ്ട് ഇങ്ങനൊക്കെ കാണുമ്പോള്‍ .

കുപ്പായം ...!!!

കുപ്പായം ...!!! . കുപ്പായം അങ്ങിനെത്തന്നെയായിരിക്കണം . ദേഹത്തിനിണങ്ങി മനസ്സിനിണങ്ങി തന്നോട് താൻ ചേർന്ന് ......! . ഞാൻ നനയുമ്പോൾ നന...