Sunday, September 17, 2017

ഇരകൾക്കൊപ്പം , ഞാനും ... !!!

ഇരകൾക്കൊപ്പം , ഞാനും ... !!!
.
ഒരു വേട്ടക്കാരൻ , തന്റെ വ്യക്തിപരമോ മറ്റുള്ളവർക്ക് വേണ്ടിയോ ആയ സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ഒത്തു കിട്ടുന്ന ഒരവസരത്തിൽ നിഷ്ടൂരം ആക്രമിക്കുന്ന നിരാശ്രയനും നിരാലംബനും നിരപരാധിയുമായ വ്യക്തിയെയാണ് നാം പൊതുവിൽ ഇരയെന്ന് വിവക്ഷിക്കുന്നത് . ..!
.
അതുകൊണ്ട്തന്നെ നീതിബോധവും , മനുഷ്യത്വവും , സത്യസന്ധതയും വ്യക്തിത്വവും കൈമുതലായ ഏതൊരു വ്യക്തിയും സാധാരണയായി നിലനിൽക്കുകയും ഇരകൾക്കൊപ്പമാണ് . അതിനുള്ള ആർജ്ജവം കാണിക്കുക എന്നത് സാമാന്യ തത്വവുമാണ് ...!
.
ഏത് ബാഹ്യ സമ്മർദ്ദത്തിനാലായാലും ഏതൊരു സ്വാർത്ഥ താത്പര്യത്തോടെയായാലും ഇരകളെ തള്ളിപ്പറയുന്നവർ പൊതു സമൂഹത്തിൽ അരാജകത്വവും അനീതിയും അക്രമവും പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കുന്നവർ തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം . ..!
.
അങ്ങനെയുള്ളവരെ തള്ളിപ്പറയുന്നതോടൊപ്പം , ധീരതയോടെ പറയുന്നു , ഞാനും ഇരകൾക്കൊപ്പമാണ് എപ്പോഴും എന്ന് . ജാതിയോ, മതമോ , വർണ്ണമോ , ദേശമോ , ഭാഷയോ , രാഷ്ട്രീയമോ , രാഷ്ട്രമോ , വ്യക്തി ബന്ധങ്ങളോ , ലിംഗമോ , ധനമോ നോക്കാതെ ഞാനും എല്ലാ ഇരകൾക്കുമൊപ്പം എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

3 comments:

Sivananda said...

njanum irakalkkoppam..

Muralee Mukundan , ബിലാത്തിപട്ടണം said...

ഏത് ബാഹ്യ സമ്മർദ്ദത്തിനാലായാലും
ഏതൊരു സ്വാർത്ഥ താത്പര്യത്തോടെയായാലും
ഇരകളെ തള്ളിപ്പറയുന്നവർ പൊതു സമൂഹത്തിൽ
അരാജകത്വവും അനീതിയും അക്രമവും പ്രോത്സാഹിപ്പിക്കാൻ
കൂട്ടുനിൽക്കുന്നവർ തന്നെയാണ് ...

Cv Thankappan said...

നല്ലത്
പക്ഷേ,ക്രൂരവിനോദം കണ്ടുരസിക്കുന്നതും വേറൊരു കൂട്ടര്‍!
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...