Wednesday, September 13, 2017

കണ്ണനാകണം, എനിക്കും ...!!!

കണ്ണനാകണം, എനിക്കും ...!!!
.
കണ്ണനാകണം എനിക്കും -
എന്റെ രാധയുടെ ,
ഗോപികമാരുടെ ,
കുചേലന്റെ ,
ദേവകീ യശോദമാരുടെ ,
പിന്നെയാ പ്രിയസഖി -
ദ്രൗപതിയുടെയും ...!
.
എനിക്കും
ദൂതനാകണം
തോഴനാകണം
ചോരനും
പിന്നെ
തേരാളിയും .... !
.
പർവ്വതം കുടയാക്കണം
കാളിയന്റെ വിഷമെടുക്കണം
കംസനെ കൊല്ലണം
പിന്നെയൊരു
മഹായുദ്ധവും ചെയ്യണം ...!
.
പക്ഷെ
എനിക്കൊരു രണഭൂമിയില്ല
പിന്നെ, പടയാളികളും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Cv Thankappan said...

ആഗ്രഹങ്ങള്‍ ആനകേറാമലപ്പോലെ...
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

എനിക്കും
ദൂതനാകണം
തോഴനാകണം
ചോരനും
പിന്നെ
തേരാളിയും .... !

മതങ്ങളുടെ വിവാഹങ്ങൾ...!!!

മതങ്ങളുടെ വിവാഹങ്ങൾ...!!! . അടുത്തരാജ്യത്താണെങ്കിലും ആ അച്ഛനും അമ്മയും അവിടെ എത്തിയെന്നറിഞ്ഞപ്പോൾ ഞാൻ അവരെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചത...