Thursday, August 17, 2017

വിളവെടുപ്പിന് ...???

വിളവെടുപ്പിന് ...???
.
വിതയ്ക്കലായിരുന്നു
എല്ലാവരും ....!
.
പാടത്തും ,
പറമ്പിലും ,
മുറ്റത്തും,
ഇറയത്തും ,
തട്ടിന്മേലും ....!
.
എന്തിനേറെ ,
അടുപ്പിൽ പോലും
വിത്തിറക്കലായിരുന്നു
ഇതുവരെയും ....!
.
പക്ഷെ
കൊയ്യാനായപ്പോൾ
വിളയില്ല .
പകരം ,
ആർക്കും വേണ്ടാത്ത
കുറെ
തലകൾ മാത്രം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda S said...

ഹ്ഹ കൊള്ളാം ചങ്ങാതി .. കുറച്ചുകൂടി ലളിതമാകുമെങ്കില്‍...

Cv Thankappan said...

തലയില്‍ ചകിരിച്ചോര്‍....
ആശംസകള്‍

പുതുതലമുറ മാതാപിതാക്കൾ ....!!!

പുതുതലമുറ മാതാപിതാക്കൾ ....!!! . പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും കൂടി ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രധാനാദ്ധ...