Saturday, August 19, 2017

വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!

വാർദ്ധക്യത്തിനെ വരവേൽക്കാൻ ....!!!
.
നഷ്ടപ്പെട്ടതെന്ന് എല്ലാവരും വിലപിക്കുന്ന
ബാല്യം
എനിക്കൊരിക്കലും തിരികെ വേണ്ട
ഞാനത് ഒരു രാജകുമാരനെ പോലെ
അനുഭവിച്ചവസാനിപ്പിച്ചതാണ് ...!
.
തിരിച്ചുവേണമെന്ന്
എല്ലാവരും ആഗ്രഹിക്കുന്ന
കൗമാരവും എനിക്ക് വേണ്ട .
എല്ലാ ചപലതകളോടെയും
കൗതുകത്തോടെയും
ഞാനത് അറിഞ്ഞവസാനിപ്പിച്ചതാണ് ...!
.
എല്ലാവരെയും എന്നും മോഹിപ്പിക്കുന്ന ,
അവസാനിക്കരുതെന്ന് പ്രാർത്ഥിക്കുന്ന,
നിത്യ യൗവ്വനവും
എനിക്കവസാനിക്കാതെ വേണ്ട .
കയ്പ്പും മധുരവും നിറച്ച് ,
ഉന്മാദവും ഉന്മേഷവും നിറച്ച്
എല്ലാ ആർഭാടത്തോടെയും
ഞാനത് ഇപ്പോഴും ആഘോഷിച്ച് ,
ആസ്വദിച്ചനുഭവിക്കുന്നതാണ് ....!
.
ഇനി ഞാൻ കാത്തിരിക്കുന്നത്
എന്റെ വാർദ്ധക്യത്തിനാണ് .
ആർക്കും വേണ്ടാത്തവരുടെ
ഉപേക്ഷിക്കപ്പെടുന്നവരുടെ
എങ്ങിനെയെങ്കിലുമൊന്ന് ,
അവസാനിച്ചുകിട്ടണേ എന്ന്
പ്രാർത്ഥിക്കുന്നവരുടെ
അതേ വാർദ്ധക്യത്തിന് ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda S said...

അതിമനോഹരം.. ചിന്തോദ്ദീപകം ! എന്നും ഞാന്‍ എഴുതാന്‍ ആഗ്രഹിച്ച്, എന്നാല്‍ ഒരിയ്ക്കലുമെഴുതാന്‍ കഴിയാതെപോയ വാക്കുകള്‍... അഭിനന്ദനങ്ങള്‍ സുരേഷ്..

ഇരകൾക്കൊപ്പം , ഞാനും ... !!!

ഇരകൾക്കൊപ്പം , ഞാനും ... !!! . ഒരു വേട്ടക്കാരൻ , തന്റെ വ്യക്തിപരമോ മറ്റുള്ളവർക്ക് വേണ്ടിയോ ആയ സ്വാർത്ഥ താത്പര്യത്തിനുവേണ്ടി ഒത്തു കിട്ട...