Sunday, July 5, 2015

യാത്രാ മൊഴി ...!!!

യാത്രാ മൊഴി ...!!!
.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് , തിരിഞ്ഞു നോക്കാതെ ആ മനുഷ്യൻ അയാളുടെ മുന്നിൽ നിന്നും എണീറ്റ്‌ പോകുമ്പോൾ അയാൾ ആ മനുഷ്യനെ മടക്കി വിളിച്ചില്ല . അയാളുടെ ആ ഒരു പിൻവിളി ചിലപ്പോൾ ആ മനുഷ്യനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരുമായിരിക്കും എങ്കിലും , അപ്പോൾ അതുതന്നെയാണ് തന്റെ ശരി എന്ന ഉറച്ച വിശ്വാസത്തിൽ അയാൾ അങ്ങിനെ തന്നെയാണ് ചെയ്തത് ...!
.
അല്ലെങ്കിൽ തന്നെ ആ മനുഷ്യൻ എന്തിന് ഇനി ജീവിച്ചിരിക്കണം . എന്തിനു വേണ്ടി ...... എപ്പോഴും മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുമാറ് ഉന്നതസ്ഥാനീയനെന്നു തോന്നിപ്പിക്കുമെങ്കിലും വ്യക്തിപരമോ, സാമൂഹികമോ , കുടുംബപരമോ ആയ ജീവിതത്തിന്റെ ഏതെങ്കിലും ഒരുതുറയിലെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ലാത്ത ഒരാൾക്ക് മരിക്കാതിരിക്കാൻ എന്തവകാശം ...!
.
മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നത് തന്നെയല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം . അതെ മരണം തന്നെയാണ് എല്ലാറ്റിനും പരിഹാരം . ശാശ്വതമായ പരിഹാരം . പക്ഷെ , ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള ദൂരം , ആ യാത്ര .. അവിടെയാണ് കാൽപിഴവുകൾ .. ഇടറലുകൾ . മോഹത്തിൽ നിന്നും മോക്ഷത്തിലേക്കുള്ള ദൂരം താണ്ടുന്നതിൽ ...!
.
എന്നിട്ടും ആ മനുഷ്യൻ ധീരമായി നടന്നകലുന്നത് അന്നാദ്യമായി അസൂയയോടെ അയാൾ നോക്കിയിരുന്നു . ആഗ്രഹിച്ചാലും തനിക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യുന്നയാളോടുള്ള ആരാധനയോടെ . അടുത്ത ജന്മത്തിലെങ്കിലും ഒരു വിജയിയാകട്ടെ ആ മനുഷ്യനെന്ന് പ്രാർഥിക്കുമ്പോൾ ആ മനുഷ്യൻ നടന്നകന്ന വഴിയിൽ നിന്നും അദ്ധേഹത്തിന്റെ നിഴൽ അയാളിലെയ്ക്കും പടരുകയായിരുന്നു അപ്പോൾ പക്ഷെ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

വിജയവും തോല്‍‌വിയുമെല്ലാം സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും നിര്‍വചനങ്ങള്‍ മാത്രമാണ്

വിനോദ് കുട്ടത്ത് said...

ഓരോ മനുഷ്യനും അളക്കപ്പെടുന്നത് അവനവന്‍ അറിയാത്ത ഏകകങ്ങൾ കൊണ്ടാണ്...... മറ്റുള്ളവരുടെ ഏകകങ്ങൾ കൊണ്ടാണ്...... കുറഞ്ഞ വാക്കുകള്‍ കൊണ്ട് കൂടുതൽ വലിയ കാര്യങ്ങൾ പറഞ്ഞ എഴുത്തിന് ആശംസകൾ
സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം.....

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...