മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി ...!!!
.
മനുഷ്യൻ ഭൂമിയും വിട്ട് ചന്ദ്രനിലൂടെ ചോവ്വയിലെയ്ക്ക് യാത്രയാകുമ്പോൾ, നമ്മൾ കേരളീയർ മാത്രം യാത്ര പുറകിലേയ്ക്കാണ് . ഒരുപക്ഷെ, തുടങ്ങുന്നിടത്ത് തന്നെ ചെന്നെത്തണം എന്ന നിർബന്ധമുളളതിനാലായിരിക്കാം, നമ്മൾ അങ്ങിനെയാകുന്നത്,. അതുമല്ലെങ്കിൽ മറ്റുള്ളവരിലേയ്ക്ക്മാത്രം തിരിച്ചു വെച്ചിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് നമ്മളെ കാണാൻ കഴിയാതെ പോകുന്നതോ....!
.
മനുഷ്യന് എങ്ങിനെ മരുന്നും രാസവസ്തുക്കളും ഇല്ലാതെ ജീവിക്കാം എന്ന് ഇന്നത്തെ ആധുനിക ലോകം ആലോചിക്കുമ്പോൾ, അതിനുവ്ണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം പാടുപെടുമ്പോൾ നമ്മൾ കേരളീയർ ഒരു വർഷം ഉപയോഗിച്ച് തള്ളുന്നത് അയ്യായിരം കോടിയിൽ പരം രൂപയുടെ മരുന്നുകൾ . അതിൽത്തന്നെ മുക്കാൽ പങ്കും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവ അല്ലെങ്കിൽ അനാവശ്യമായി ഉപയോഗിക്കുന്നവ ..!
.
അമ്മയെയും പെങ്ങളെയും പോയിട്ട്, മുലകുടി മാറാത്ത കുഞ്ഞിനേയും എഴുന്നേറ്റു നടക്കാൻ കഴിയാത്ത അമ്മൂമ്മയെയും വരെ പ്രാപിക്കാൻ വ്യഗ്രത പൂണ്ടു നടക്കുന്ന ഇന്നത്തെ മലയാളി പുരുഷ സമൂഹം തന്റെ മനസ്സാക്ഷി അടിയറവു വെച്ചിരിക്കുന്നത് മദ്യത്തിനു മുൻപിൽ. ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഒരിടതിനും രോഗം മാറ്റാനുള്ള മരുന്നിനും മനുഷ്യൻ പരക്കം പായുമ്പോൾ മലയാളി ധീര ധീരം വാദിക്കുന്നത് ബാറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ..!
.
നിഷ്കാമ കര്മ്മം ചെയ്യാൻ മനുഷ്യനെ പഠിപ്പിച്ച മതങ്ങളുടെ ഈ നാട്ടിൽ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്യണമെന്നു ഉപദേശിക്കുന്ന അചാരങ്ങളുളള ഈ നാട്ടിൽ മലയാളി നട്ടുവളർത്തുന്നത് സമുദായങ്ങളും ദുരാചാരങ്ങളും . മനസ്സിലെ അഴുക്കുകൾ നീക്കി ചിന്തകളെയും പ്രവർത്തികളെയും പരിശുദ്ധമാക്കാൻ ലോകം ദൈവത്തെ വിളിക്കുമ്പോൾ നമ്മൾ മലയാളികൾ മാത്രം പെടാപാടുപെടുന്നത് ദുരാചാരങ്ങളും കപട ആത്മീയതയും പ്രോത്സാഹിപ്പിക്കാൻ ...!
.
മലയാളി മുന്നേറുക തന്നെയാണ് , മദ്യവും മരുന്നും മന്ത്രവാദവുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...
2 comments:
ഞാൻ ഇത് കോപ്പി അടിക്കും
Ditto...
ദുരാചാരങ്ങളെയും കപട ആത്മീയതയേയും പ്രോത്സാഹിപ്പിക്കാൻ ആളുകൾ മത്സരിക്കുന്നു. തിരുവനന്തപുരത്ത് ഒരിടത്ത് (സ്ഥലത്തിന്റെ പേര് കൃത്യമായി ഓർക്കുന്നില്ല) പ്രാകൃതമായി നടത്തിയ മൃഗബലി പോലീസ് 'നിയന്ത്രണ'ത്തിലായിരുന്നത്രേ!
Post a Comment