Friday, November 15, 2013

എനിക്ക് ജീവിക്കാൻ ...!!!

എനിക്ക്  ജീവിക്കാൻ ...!!!  
.  
ഞാൻ ജീവിക്കുന്നത്  
നഗരത്തിലെ  
ഉയർന്നകെട്ടിടതിലെ  
വീട്ടിൽ ...!  
.  
ഞാൻ കുടിക്കുന്നത്  
കുപ്പികളിൽ കിട്ടുന്ന  
മിനറൽ വെള്ളം ...!  
.  
ഞാൻ കഴിക്കുന്നത്‌  
പിസ്സയും ബർഗറും  
നൂഡിൽസും ...!  
.  
എനിക്കുറങ്ങാൻ  
എസിയും  
സഞ്ചരിക്കാൻ  
വിമാനവും കപ്പലും  
കാറുകളും  ...!  
.  
പിന്നെ എന്തിനാനെനിക്ക്  
കാടുകളും പുഴകളും  
മരങ്ങളും കുന്നുകളും ..??  
.  
എല്ലാം  
നശിപ്പിക്കുകതന്നെ വേണം  
എനിക്ക് ജീവിക്കാൻ ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

5 comments:

ajith said...

എനിക്ക് ശേഷം പ്രളയം!

ബഷീർ said...

ഇതെല്ലാം നശിപ്പിച്ചിട്ടല്ലേ ഈ സൌകര്യങ്ങളൊക്കെ നിങ്ങളുണ്ടാക്കിയത്. ഇനി ബാക്കി കൂടി നശിപ്പിക്കാം കൂടുതൽ ഉയരങ്ങൾ താണ്ടാൻ..!

ബഷീർ said...
This comment has been removed by the author.
Cv Thankappan said...

വേരു ദ്രവിച്ചാല്‍ മരം വീഴും....
ആശംസകള്‍

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

താങ്കളെ ചങ്ങലയ്ക്കിടേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...