പരിധിക്കുമപ്പുറം ...!
.
എന്റെ മട്ടുപ്പാവിലിരുന്നാൽ
എനിക്ക് കാണാവുന്ന
കാഴ്ചകൾക്ക് പരിധിയില്ല ...!
.
അതിനു കാരണം
എന്റെ മട്ടുപ്പാവിന്
അതിനു മേൽ ഉയരമുണ്ട്
എന്നതല്ല ..!
.
എന്റെ മട്ടുപ്പാവിന് മേലെ
എന്റെ കാഴ്ച്ചയ്ക്ക്
തടസ്സമായി മറ്റൊന്നുമില്ല
എന്നതുകൂടിയാണ് ...!
.
എനിട്ടും
എനിക്ക് കാണാവുന്ന
കാഴ്ച്ചകൾക്കും അപ്പുറം
ഞാൻ തിരഞ്ഞത്
എന്റെ
കാണാ കാഴ്ച്ചകൾക്കാവുംപോൾ
ഉയരം മാത്രമോ
മറിച്ച്
ദൂരമോ എനിക്ക് പരിധി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
3 comments:
ഭേദിക്കാനാവാത്ത ചില പരിധികൾ.
നല്ല കവിത.
ശുഭാശംസകൾ...
നല്ല വരികള്‍
ഉയരത്തിനും ദൂരത്തിനും പല പരിധികൾ
Post a Comment