Wednesday, July 31, 2013

വായന ...!!!

വായന ...!!!  
..    
കൊടും പട്ടിണിയിൽ   
വയറ് കത്തിക്കാളുമ്പോൾ   
നടവഴികളിൽ നിന്നും   
വീണു കിട്ടുന്ന   
അരിമണികൾ   
ഒന്നൊന്നായി പെറുക്കിയെടുത്ത്   
കല്ലും പുല്ലും കളഞ്ഞ്   
വേഗത്തിൽ കഴുകി   
വൃത്തിയാക്കി   
കയ്യിൽ കിട്ടിയ കലത്തിലിട്ട്   
ചുള്ളിക്കമ്പുകളും   
ചപ്പുചവറുകളും   
അടിച്ചുകൂട്ടി കത്തിച്ച്   
പകുതിയെങ്കിലും  വേവുമ്പോൾ   
ഒരു  നുള്ള് ഉപ്പും   
ഒരു പച്ചമുളകും ചേർത്ത്   
അടുപ്പത്തെ കലത്തിൽനിന്നു തന്നെ   
ചൂടോടെ മോന്തിക്കുടിക്കുന്ന   
കഞ്ഞിപോലെ ...!!!  
..   
സുരേഷ്കുമാർ  പുഞ്ചയിൽ   

3 comments:

Cv Thankappan said...

വായിച്ചു വളരുക...
ആശംസകള്‍

ajith said...

ജ്ഞാനവര്‍ദ്ധിനിയായ വായന

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

വായന വിശപ്പും അതിന്റെ ആര്‍ത്തിയും വിളിച്ചറിയിയ്കുന്ന വരികള്‍...

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...