Tuesday, July 30, 2013

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുമ്പോൾ ...!

പിച്ച ചട്ടിയിൽ കയ്യിട്ടു വാരുമ്പോൾ ...!  
..    
അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം ...  സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങളൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  പണ്ട് മഹാബലിയുടെ സങ്കല്പ കാലത്തിനപ്പുറം ലോകത്തിലെപ്പോഴും എവിടെയും ഇതെല്ലാം നിലനില്ക്കുന്നു, ഇനിയും നിലവിലുണ്ടാവുകയും ചെയ്യും...!    
..    
അവഗണയും ദുരിതങ്ങളും എപ്പോഴും ഏറ്റു  വങ്ങേണ്ടി വരിക ദുർബലരായ പാവങ്ങളാണ് എന്നത് സത്യത്തിൽ ഒരു പകൃതി നിയമമാണ്...!  കാട്ടിലായാലും നാട്ടിലായാലും എപ്പോഴും ആക്രമിക്കപെടുന്നതും ഉപദ്രവിക്കപെടുന്നതും പാവങ്ങളാണ് . ദുരിത പൂര്ണമായ ജീവിതം നയിക്കേണ്ടി വരുന്ന അവർ തന്നെയാണ് വീണ്ടും വീണ്ടും ചൂഷണങ്ങൾക്ക് വിധേയരാവുകയും ചെയ്യുക...!    
..    
ചരിത്രം എപ്പോഴും ആവർത്തിച്ചു കൊണ്ടേയിരിക്കും എന്നതിന് തെളിവുകളുടെ ആവശ്യമില്ല .    ഒരു നേരം പോലും തികച്ചു ഭക്ഷണം കഴിക്കാൻ പോലും പാകമില്ലാതെ, തല ചായ്ക്കാൻ ഒരിടമില്ലാതെ ഉടുതുണിക്ക്  മറുതുണിയില്ലാതെ    യാച്ചകരെക്കാൾ ദയനീയമായ അവസ്ഥയിൽ കഴിയുന്ന നമ്മുടെ ആദിമ ഗോത്ര വിഭാഗങ്ങളായ ആദിവാസികളോടുള്ള ക്രൂരതയാണ്  അതിൽ ഇവിടെ എടുത്തു പറയുന്നത് ...!  
..   
ചൂഷണം ഏതു വിധത്തിലും ആകാം. കൊച്ചു   പെണ്‍കുട്ടികളെ വരെ   ലൈംഗികമായി പീഡിപ്പിക്കുന്നിടത്ത് നിന്നും തുടങ്ങി, പ്രലോഭിപ്പിച്ച് മതപരിവർത്തനം  നടത്തുന്നതടക്കം അവരുടെ ആചാരാനുഷ്ട്ടാനങ്ങളെയും വിലപ്പെട്ട അറിവുകളെയും കവർന്നെടുക്കുന്നതും സാംസ്കാരികവും സാമൂഹികവുമായ അടിമത്തത്തിലേയ്ക്ക് അവരെ വലിച്ചിടുന്നതും  പോരാഞ്ഞ്  അവരുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്നത്‌ കൂടാതെയാണ്  അവർക്ക്  കിട്ടുന്ന നക്കാപ്പിച്ച ആനുകൂല്യങ്ങളിൽ നമ്മൾ കയ്യിട്ടു വാരുന്നത് ...!    
..    
പഠിപ്പും അതിനേക്കാൾ വിവരവും, ഉന്നത സ്ഥാനമാനങ്ങളും ഉള്ള സമൂഹത്തിലെ ഉന്നതർ എന്ന് അഹങ്കരിക്കുന്ന നമുക്ക് എങ്ങിനെയാണ് ആ പട്ടിണി പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു  വാരി തിന്നാൻ കഴിയുന്നത്‌ ...??  ആ പാവങ്ങളെ പറ്റിച്ചുണ്ടാക്കുന്ന  പണം കൊണ്ട് എങ്ങിനെ നമുക്ക് മനസ്സമാധാനത്തോടെ  ഭക്ഷണം കഴിക്കാൻ സാധിക്കുന്നു ...???    
..    
സുരേഷ്കുമാർ  പുഞ്ചയിൽ    

5 comments:

Abhimanneu Thrissur said...

This is really nice one Suresh. Congratulations.

ajith said...

മനഃസ്സാക്ഷിയില്ലെങ്കില്‍ യാതൊരു പ്രശ്നവുമില്ല

Manikandan O V said...

ആദിവാസികളെ അവരുടെ പ്രകൃത്യായുള്ള ആവാസവ്യവസ്ഥയിൽ തുടരാൻ അനുവദിക്കുകയാണ് വേണ്ടിയിരുന്നത്. ഇന്ന് നമ്മളുടെ സംവിധാനങ്ങൾ അവരെ കാട്ടിൽ നിന്നും നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നു. പക്ഷെ യാഥാർത്ഥ്യം അവർ കാട്ടിലും നാട്ടിലും അല്ലാതായി എന്നതാണ്. ഇവിടെ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. അവരുടെ സമ്പത്തും കൃഷിയിടങ്ങളും നാട്ടുവാസികൾ സ്വന്തമാക്കി. അവർക്ക് കൃഷിയിടങ്ങൾ ഇല്ലാതായതോടെ അവർ പട്ടിണിയിലായി. അവർക്കായി സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന സഹായങ്ങൾ ഇടനിലക്കാർ കൈവശപ്പെടുത്തി. ഇതൊക്കെ കാണുമ്പോൽ നാറാണത്തു ഭ്രാന്തനിലെ ഈ വരികൾ ഓർത്തുപോകുന്നു.
പിണ്ഡം പിതൃക്കൾക്ക് വെയ്ക്കാതെ കാവിനും പള്ളിയ്ക്കുമെന്നെണ്ണി മാറ്റും
പിന്നെ അന്നത്ത അന്നത്തിനന്യന്റെ ഭാണ്ഡങ്ങൾ തഞ്ചത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ ചാത്തിരാങ്കം നടത്തുന്നു
വായില്ലാക്കുന്നിലെ പാവത്തിനായ് പങ്കുവാങ്ങിപ്പകുത്തെടുക്കുന്നു
ചുങ്കം കൊടുത്തും ചിതംപറഞ്ഞും വിളിച്ചങ്കത്തിനാളുകൂട്ടുന്നു
അഗ്നിഹോത്രിയ്ക്കിന്നു ഗാർഹ്യപത്യത്തിനോ സപ്തമുഖജഠരാഗ്നിയത്രെ
ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വരവിലാപം
ഓരോ കരിന്തിരിക്കണ്ണിലും കാണ്മു ഞാൻ ഒരു കോടി ദേവനൈരാശ്യം

Madhusudanan Pv said...


ഇതൊക്കെ കാണാനും കേൾക്കാനും നമ്മുടെ ഭരണാധികാരികൾക്ക്‌ എവിടെ സമയം ?

Cv Thankappan said...

കുതന്ത്രങ്ങളുള്ള സമര്‍ത്ഥര്‍ക്ക് സാമ്രാജ്യങ്ങളില്‍ വിഹരിക്കുവാന്‍ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സംവിധാനം പാടെ മാറണം!
ആശംസകള്‍

ഓരോ പെണ്ണും ...!!!

ഓരോ പെണ്ണും ...!!! . ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാണ് , ഇലകളും കൊമ്പുകളും കൊമ്പുകളിൽ നിറയെ പൂക്കളും പിന്നെ പഴങ്ങളും നിറച്ച് , തനിക്കു കീ...