Tuesday, July 23, 2013

എന്നെ ഞാൻ ചുമക്കുമ്പോൾ ...!

എന്നെ ഞാൻ ചുമക്കുമ്പോൾ ...!    
..  
ദൂരമളക്കാതെ    
എനിക്ക് യാത്ര തുടരാം   
തളർച്ചയിൽ   
എനിക്കെന്നെ താങ്ങാം ...!  
..  
എന്റെ കാലുളിൽ   
എനിക്കെന്നെ നിർത്താം   
എന്റെ കൈകളിൽ    
എനിക്കെന്നെയെടുക്കാം ..!  
..  
എന്റെ ചിന്തകളിൽ   
എനിക്കെന്നെ കാണാം   
എന്റെ പ്രവർത്തികളിൽ   
എനിക്കെന്നെ വയ്ക്കാം ...!  
..  
എനിക്കെന്റെനിഴലുമാകാം   
പിന്നെ എനിക്ക്   
ഞാൻ തന്നെയുമാകാം ...!  
എങ്കിലും പക്ഷെ  
എന്റെ കുഴിമാടത്തിലേയ്ക്ക്   
ഞാനെങ്ങിനെ എന്നെ ചുമക്കും ...???  
..  
 സുരേഷ്കുമാർ പുഞ്ചയിൽ  

4 comments:

Cv Thankappan said...

അഹംബ്രഹ്മാസ്മി.
ആശംസകള്‍

ajith said...

ഒരു ഘട്ടം വരെയെ ചുമക്കേണ്ടു
പിണമായാല്‍ ആരെങ്കിലും ചുമന്നോളും
ഇല്ലെങ്കിലെന്ത്!!

ആര്‍ഷ said...

!!! അതിശയിപ്പിക്കുന്ന ചിന്തയായി പോയി മാഷെ ഇത്... അതെ, ചുമക്കാന്‍ വേണം ആരെങ്കിലും.... ആശംസകള്‍ നല്ല വരികള്‍ക്ക്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യം..അര്‍ത്ഥവത്തം

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...