Saturday, May 4, 2013

പീഡനം ...!!!


പീഡനം ...!!!  
.
ഞാൻ എന്റെ അമ്മയെ 
കെട്ടിപ്പിടിച്ചു കിടന്നുറങ്ങാറുണ്ട്
എന്റെ മകളെ നെഞ്ചിൽ കിടത്തി
താരാട്ട് പാടി ഉറക്കാറുണ്ട് ...!
.
എന്റെ പെങ്ങന്മാരുടെ കൂടെ
 ഞാൻ കളിച്ചുല്ലസിക്കാറുണ്ട്
എന്റെ കൂട്ടുകാരികളുടെ കൂടെ
ഞാൻ കറങ്ങി നടക്കാറുണ്ട് ...!
.
എന്നിട്ടും ഇതുവരെയും
 ഇവരെ ആരെയും
ഞാൻ പീഡിപ്പിച്ചിട്ടില്ല എന്നാണു 
എന്റെയും അവരുടെയും വിശ്വാസം ......!
.
ഇനിയൊരുപക്ഷേ 
ഞാൻ ഒരു മനുഷ്യനല്ലായിരിക്കുമോ 
അങ്ങിനെ സംഭവിക്കാൻ ...??? 
.
സുരേഷ്കുമാർ പുഞ്ചയിൽ 

2 comments:

ajith said...

എത്ര ലാഘവത്തോടെ....!!

mini//മിനി said...

ഒരു ബസ്സിൽ അനേകം ആണുങ്ങൾ ഉണ്ടാവും. അതിലൊരുത്തൻ മാത്രമായിരിക്കും അവളെ തോണ്ടിയത്,, ആ ഒരുത്തൻ സുരേഷല്ല.
ഒരു പ്ലെയിനിൽ അനേകം ആണുങ്ങൾ ഉണ്ടാവും. അതിലൊരുത്തൻ മാത്രമാണ് അവളെ കയറിപിടിച്ചത്,, അത് സുരേഷല്ല.
കവിതയും സംശയവും നന്നായി.

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...