പുക ...!!!
.
ഊതി ഊതി
പുക എത്തുന്നത്
തലച്ചോറിലേക്ക്
നേരിട്ടാണ് ...!
.
തലച്ചോറില്‍ നിന്നും
അത് പിന്നെ
മുകളിലേക്ക് കയറി
മനസ്സിലേക്ക് കടക്കും ...!
.
മനസ്സില്‍ നിന്നും
അത് പിന്നെ
വളരെ സാവധാനത്തില്‍
പടര്‍ന്നു കയറി
ആത്മാവിലേക്കും ...!
.
ആത്മാവിലെത്തിയാല്‍
പുകയ്ക്കു പിന്നെ
സന്തോഷമാണ് ...!
.
അതിനും മുകളില്‍
ഇനിയുള്ളത്
സ്വര്‍ഗ്ഗമാണല്ലോ ...!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Wednesday, November 28, 2012
Tuesday, November 27, 2012
വാതില്‍ ...!!!
വാതില്‍ ...!!!
.
പുറത്ത് നിന്നും
അകത്തേക്ക്
തുറക്കുന്ന വാതില്‍
എത്തി നില്‍ക്കുന്നത്
പുറത്ത് ....!
.
അകത്തു നിന്നും
പുറത്തേക്കു
തുറക്കുന്ന വാതില്‍
എത്തി നില്‍ക്കുന്നതും
അകത്ത് ...!
.
പുറത്തു നിന്നും
അകത്തു കടക്കാന്‍
വാതില്‍ ഇല്ലെങ്കില്‍
എങ്ങിനെ
പുറത്തു നിന്നും
പുറത്തു കടക്കും ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
പുറത്ത് നിന്നും
അകത്തേക്ക്
തുറക്കുന്ന വാതില്‍
എത്തി നില്‍ക്കുന്നത്
പുറത്ത് ....!
.
അകത്തു നിന്നും
പുറത്തേക്കു
തുറക്കുന്ന വാതില്‍
എത്തി നില്‍ക്കുന്നതും
അകത്ത് ...!
.
പുറത്തു നിന്നും
അകത്തു കടക്കാന്‍
വാതില്‍ ഇല്ലെങ്കില്‍
എങ്ങിനെ
പുറത്തു നിന്നും
പുറത്തു കടക്കും ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Monday, November 26, 2012
ശേഷം ...!!!
ശേഷം ...!!!
.
ഉയരത്തിലേക്കാണ്
എപ്പോഴും എനിക്ക്
കയറെണ്ടിയിരുന്നത്
അതുകൊണ്ട് തന്നെ
താഴേക്ക് നോക്കാന്‍
എനിക്ക് മടിയുമായിരുന്നു
.
മുകളിലേക്ക് കയറും തോറും
പടികളുടെ എണ്ണം
പക്ഷെ
കുറഞ്ഞു കൊണ്ടേയിരുന്നു
.
കൂടുതല്‍ എണ്ണം
ചവിട്ടിയെടുക്കുമ്പോള്‍
അവശേഷിക്കേണ്ടത്
കൂടുതലെങ്കിലും
ഇവിടെ അവസ്ഥ
വിപരീതമാകുന്നു
.
ഉയരത്തിലേക്ക്,
കൂടുതല്‍ ഉയരത്തിലേക്ക്
കയ്യെത്തി കുതിക്കുമ്പോള്‍
പിന്നെ ആവശേഷിക്കുന്നത്
കുറവ് മാത്രം ......!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
.
ഉയരത്തിലേക്കാണ്
എപ്പോഴും എനിക്ക്
കയറെണ്ടിയിരുന്നത്
അതുകൊണ്ട് തന്നെ
താഴേക്ക് നോക്കാന്‍
എനിക്ക് മടിയുമായിരുന്നു
.
മുകളിലേക്ക് കയറും തോറും
പടികളുടെ എണ്ണം
പക്ഷെ
കുറഞ്ഞു കൊണ്ടേയിരുന്നു
.
കൂടുതല്‍ എണ്ണം
ചവിട്ടിയെടുക്കുമ്പോള്‍
അവശേഷിക്കേണ്ടത്
കൂടുതലെങ്കിലും
ഇവിടെ അവസ്ഥ
വിപരീതമാകുന്നു
.
ഉയരത്തിലേക്ക്,
കൂടുതല്‍ ഉയരത്തിലേക്ക്
കയ്യെത്തി കുതിക്കുമ്പോള്‍
പിന്നെ ആവശേഷിക്കുന്നത്
കുറവ് മാത്രം ......!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Wednesday, November 21, 2012
സ്വപ്നം ...!!!
സ്വപ്നം ...!!!
.
സ്വപ്‌നങ്ങള്‍ കാണണമെന്ന്
വല്ലാത്ത മോഹം .
സ്വപ്‌നങ്ങള്‍ എനിക്ക്
വല്ലാത്തൊരു ലഹരിയുമാകയാല്‍. .......!
.
സത്യമാണ്
സ്വപ്നതെക്കാള്‍ വലുതെന്നും
സ്വപ്നം കാണുന്നതിനെക്കാള്‍
സത്യത്തില്‍ ജീവിക്കുന്നതാണ്
ഉത്തമമെന്നും വിദഗ്ദ മതം ...!
.
എങ്കിലും സത്യത്തെക്കാള്‍
എനിക്കിഷ്ട്ടം സ്വപ്നമാകുന്നു
കാരണം
സ്വപ്നങ്ങള്‍ക്ക് ഭാരമില്ല
വേദനകളും ദുരിതങ്ങളുമില്ല ....!
.
പക്ഷെ,
മോഹിച്ചു മോഹിച്ചു
സ്വപ്നം കാണാന്‍ ഇരുന്നപ്പോള്‍
സ്വപ്നവും ഇല്ല സത്യവും ഇല്ല
ഇനിയെന്ത് ചെയ്യും ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
സ്വപ്‌നങ്ങള്‍ കാണണമെന്ന്
വല്ലാത്ത മോഹം .
സ്വപ്‌നങ്ങള്‍ എനിക്ക്
വല്ലാത്തൊരു ലഹരിയുമാകയാല്‍. .......!
.
സത്യമാണ്
സ്വപ്നതെക്കാള്‍ വലുതെന്നും
സ്വപ്നം കാണുന്നതിനെക്കാള്‍
സത്യത്തില്‍ ജീവിക്കുന്നതാണ്
ഉത്തമമെന്നും വിദഗ്ദ മതം ...!
.
എങ്കിലും സത്യത്തെക്കാള്‍
എനിക്കിഷ്ട്ടം സ്വപ്നമാകുന്നു
കാരണം
സ്വപ്നങ്ങള്‍ക്ക് ഭാരമില്ല
വേദനകളും ദുരിതങ്ങളുമില്ല ....!
.
പക്ഷെ,
മോഹിച്ചു മോഹിച്ചു
സ്വപ്നം കാണാന്‍ ഇരുന്നപ്പോള്‍
സ്വപ്നവും ഇല്ല സത്യവും ഇല്ല
ഇനിയെന്ത് ചെയ്യും ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Tuesday, November 20, 2012
ജനനം ...!!!
ജനനം ...!!!
.
കണ്ണിലെ കത്തുന്ന തീ കൊണ്ട്
സ്വ ദേഹം എരിച്ചു കളഞ്ഞിട്ടു
ആത്മാവും കയ്യില്‍ വെച്ച്
ജന്മങ്ങള്‍ തോറും അലഞ്ഞിട്ടു
ദേഹത്തിനും ദേഹിക്കും എന്ത് കാര്യം ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
.
കണ്ണിലെ കത്തുന്ന തീ കൊണ്ട്
സ്വ ദേഹം എരിച്ചു കളഞ്ഞിട്ടു
ആത്മാവും കയ്യില്‍ വെച്ച്
ജന്മങ്ങള്‍ തോറും അലഞ്ഞിട്ടു
ദേഹത്തിനും ദേഹിക്കും എന്ത് കാര്യം ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Monday, November 19, 2012
അകലുന്ന അടുപ്പം ...!!!
അകലുന്ന അടുപ്പം ...!!!
.
അകലം
കൂടും തോറും
അടുപ്പം കൂടുന്നു
അടുപ്പം
കൂടും തോറും
അകലാനുള്ള
സാധ്യതയും ...!
.
അപ്പോള്‍
അകലമാണോ
അടുപ്പമാണോ
കുഴപ്പക്കാര്‍ ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
അകലം
കൂടും തോറും
അടുപ്പം കൂടുന്നു
അടുപ്പം
കൂടും തോറും
അകലാനുള്ള
സാധ്യതയും ...!
.
അപ്പോള്‍
അകലമാണോ
അടുപ്പമാണോ
കുഴപ്പക്കാര്‍ ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Saturday, November 17, 2012
ദൂരം ...!!!.
ദൂരം ...!!!.
.
കാലത്തേ എണീറ്റ്
കണ്ണ് തുറന്നു
നോക്കിയപ്പോള്‍
സൂര്യന്‍
കിഴക്കായിരുന്നു ...!
.
പിന്നെ
കുറച്ചു കഴിഞ്ഞ്
ഒന്ന് കൂടി
തുറന്നു നോക്കിയപ്പോള്‍
സൂര്യന്‍
പടിഞ്ഞാറെത്തിയിരുന്നു....!
.
അങ്ങിനെയെങ്കില്‍
സൂര്യന്
കിഴക്ക് നിന്നും
പടിഞ്ഞാട്ടെക്കുള്ള
ദൂരമെത്രയായിരിക്കും ....???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
.
കാലത്തേ എണീറ്റ്
കണ്ണ് തുറന്നു
നോക്കിയപ്പോള്‍
സൂര്യന്‍
കിഴക്കായിരുന്നു ...!
.
പിന്നെ
കുറച്ചു കഴിഞ്ഞ്
ഒന്ന് കൂടി
തുറന്നു നോക്കിയപ്പോള്‍
സൂര്യന്‍
പടിഞ്ഞാറെത്തിയിരുന്നു....!
.
അങ്ങിനെയെങ്കില്‍
സൂര്യന്
കിഴക്ക് നിന്നും
പടിഞ്ഞാട്ടെക്കുള്ള
ദൂരമെത്രയായിരിക്കും ....???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
Thursday, November 15, 2012
ഉത്തരം ...!!!
ഉത്തരം ...!!!
രണ്ടു കൂട്ടി ഒന്ന് കുറച്ച്
മൂന്നു കൊണ്ട് ഹരിച്ച്
നാലു കൊണ്ട് ഗുണിച്ച്
അഞ്ചിലെതുമ്പോള്‍ ,
തുടങ്ങിയതെവിടെ നിന്നെന്ന്
അറിയില്ലെങ്കില്‍
എങ്ങിനെ പിന്നെ
ഉത്തരം കരുതി വെക്കും ....???
സുരേഷ്കുമാര്‍ പുഞ്ചയില്‍
രണ്ടു കൂട്ടി ഒന്ന് കുറച്ച്
മൂന്നു കൊണ്ട് ഹരിച്ച്
നാലു കൊണ്ട് ഗുണിച്ച്
അഞ്ചിലെതുമ്പോള്‍ ,
തുടങ്ങിയതെവിടെ നിന്നെന്ന്
അറിയില്ലെങ്കില്‍
എങ്ങിനെ പിന്നെ
ഉത്തരം കരുതി വെക്കും ....???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Monday, November 12, 2012
തല ...!!!
തല ...!!!
തനിക്കു രണ്ടു തല
ഉണ്ടായിരുന്നെങ്കില്‍
ഒരെണ്ണം എപ്പോഴെ
അടിച്ചു പോട്ടിച്ചേനെ
എന്ന് ഭാര്യയുടെ ഭീഷണി ...!
എനിക്ക് സ്വന്തമായി
ഒരു തല ഉണ്ടെങ്കിലും
അതിനകത്ത് ഒന്നും
ഇല്ലാത്തത് കൊണ്ട്
എന്റെ തലയങ്ങു
തല്ലി പൊളിച്ചാലും
പ്രയോച്നജമില്ലെന്നു
ഞാനും .....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
തനിക്കു രണ്ടു തല
ഉണ്ടായിരുന്നെങ്കില്‍
ഒരെണ്ണം എപ്പോഴെ
അടിച്ചു പോട്ടിച്ചേനെ
എന്ന് ഭാര്യയുടെ ഭീഷണി ...!
എനിക്ക് സ്വന്തമായി
ഒരു തല ഉണ്ടെങ്കിലും
അതിനകത്ത് ഒന്നും
ഇല്ലാത്തത് കൊണ്ട്
എന്റെ തലയങ്ങു
തല്ലി പൊളിച്ചാലും
പ്രയോച്നജമില്ലെന്നു
ഞാനും .....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Sunday, November 11, 2012
ധൈര്യം ...!!!
ധൈര്യം ...!!!
ഒരു കത്തിയും
രണ്ടു പടക്കവും ഉണ്ടെങ്കില്‍
ആര്‍ക്കും ഈ നാട് വിറപ്പിക്കാം
മനസ്സില്‍ ഇത്തിരി
ധൈര്യം മാത്രമുണ്ടെങ്കില്‍
എനിക്കും ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
ഒരു കത്തിയും
രണ്ടു പടക്കവും ഉണ്ടെങ്കില്‍
ആര്‍ക്കും ഈ നാട് വിറപ്പിക്കാം
മനസ്സില്‍ ഇത്തിരി
ധൈര്യം മാത്രമുണ്ടെങ്കില്‍
എനിക്കും ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
സ്വപ്‌നങ്ങള്‍ ...!!!
സ്വപ്‌നങ്ങള്‍ ...!!!
പകലാണെന്നു കരുതി
ഞാന്‍ കണ്ടത്
രാത്രി സ്വപ്‌നങ്ങള്‍ ....!
പകലിലെ
സ്വപ്നങ്ങളൊക്കെയും
രാത്രിയില്‍ കണ്ടു തീര്‍ത്താല്‍
സ്വപ്നങ്ങളില്ലാത്ത
പകല്‍ കൊണ്ട്
രാത്രിയ്ക്കെന്തു കാര്യം ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
പകലാണെന്നു കരുതി
ഞാന്‍ കണ്ടത്
രാത്രി സ്വപ്‌നങ്ങള്‍ ....!
പകലിലെ
സ്വപ്നങ്ങളൊക്കെയും
രാത്രിയില്‍ കണ്ടു തീര്‍ത്താല്‍
സ്വപ്നങ്ങളില്ലാത്ത
പകല്‍ കൊണ്ട്
രാത്രിയ്ക്കെന്തു കാര്യം ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Tuesday, November 6, 2012
വേദനിക്കുന്ന പല്ല് ...!!!
വേദനിക്കുന്ന പല്ല് ...!!!
മോളെയും കൊണ്ട് അവളുടെ പല്ല് പറിപ്പിക്കാനാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്. പരിചയമുള്ള ഡോക്ടറും സ്റ്റാഫും ഒക്കെ ആയതിനാല്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും എനിക്ക് വരിയില്‍ നില്‍ക്കാതെ അടുത്ത അവസരത്തില്‍ തന്നെ അകത്തു കയറാം എന്നായി. അങ്ങിനെ അടുത്ത ഊഴത്തിനായി കാത്തുകൊണ്ട് ഞാന്‍ വാതിലിനു പുറത്തു മോളെയും എടുത്തുകൊണ്ടു തന്നെ നില്‍ക്കാന്‍ തുടങ്ങി.
അകത്തു നല്ല തിരക്കുണ്ടായിരുന്നു. പുറത്ത് ഒരു മഴയ്ക്കുള്ള കോളും . കാറ്റ് പക്ഷെ അപ്പോള്‍ വീശിയിരുന്നത് അത് മറ്റു ആരെയും അറിയിക്കാതെ വളരെ നിശബ്ദമായിട്ടായിരുന്നു. മഴ വരുന്നു എന്ന് ആരുമറിയേണ്ട എന്ന് കരുതിക്കാണണം പ്രകൃതിയപ്പോള്‍.. . .. എന്നാലും കുളിരില്‍ അകത്തെ ശീതീകരണി യന്ത്രം പോലും കുറേശ്ശെ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍
ചുറ്റുവട്ടത്തെ കാഴ്ചകള്‍ കണ്ടു, മോളോട് കിന്നാരവും പറഞ്ഞു അവളുടെ കഥകളും കേട്ട് ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ വളരെ പെട്ടെന്നാണ് ഞങ്ങളെ തട്ടിമാറ്റി ഒന്നിനും കാത്തു നില്‍ക്കാതെ ഒരു വൃദ്ധന്‍ വേദനിക്കുന്ന പല്ലും പൊത്തിപ്പിടിച്ചു കൊണ്ട് ആ ഡോക്ടറുടെ റൂമിലേക്ക് ഇടിച്ചു കയറിയത്. അകത്തു രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍ പോലും അത്ഭുതപ്പെട്ടുകൊണ്ടെങ്കിലും അയാളെ നിവൃത്തികേടുകൊണ്ട് പുറത്തുവിടാതെ അകത്തു തന്നെ ഇരുത്തി.
ഇനി അയാള്‍ കൂടി പുറത്തു വന്നെ എനിക്ക് കയറാന്‍ പറ്റു എന്നതിനാല്‍ ഞാന്‍ അടുത്തുള്ള ഒരു കസേര തപ്പി അതില്‍ മോളെയും മടിയില്‍ വെച്ച് മെല്ലെ ഇരിപ്പുറപ്പിച്ചു . ഞങ്ങളെ മറികടന്നു അയാള്‍ അകത്തു കടന്നത് മോള്‍ക്ക് ഇഷ്ട്ടമായില്ലെങ്കിലും ഞങ്ങളും വരി തെറ്റിച്ചുകൊണ്ട് തന്നെയാണല്ലോ നില്‍ക്കുന്നത് എന്ന ബോധം എന്നെ മറുത്തൊന്നും ചിന്തിക്കുന്നതില്‍ നിന്ന് പോലും പിന്തിരിപ്പിച്ചു.
ഞങ്ങള്‍ ഇരിക്കുന്നതിനടുത്തു അപ്പോഴേക്കും വന്നിരുന്ന ഒരു കുടുംബതിലായി അപ്പോള്‍ ഞങ്ങളുടെയും ശ്രദ്ധ. ഒരു അച്ഛനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്ന ആ കുടുംബത്തില്‍ കുട്ടികളെല്ലാം നന്നേ ചെറുതുകളായിരുന്നു എന്നത് തന്നെയായിരുന്നു ഏറെ അകര്‍ഷണീയവും . നന്നേ ചെറിയ ആ കുട്ടികളെയും കൊണ്ട് ആ അച്ഛനും അമ്മയും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു താനും. ഇത്രയേറെ കുട്ടികളെ എങ്ങിനെ നന്നായി നോക്കാനാകും എന്നതായിരുന്നു അവിടെ ഉണ്ടായിരുന്ന പലരുടെയും മുഖഭാവം അപ്പോള്‍..
ആ കുട്ടികളുടെ കളിയും ചിരിയും കരച്ചിലും വാശിപിടിക്കലും കണ്ടു നേരം പോയതും അകത്തേക്ക് പോയ ആദ്യത്തെ രോഗി പുറത്തേക്കു പോയത് ഞങ്ങള്‍ അറിഞ്ഞതേയില്ല കുറച്ചു കഴിഞ്ഞപ്പോള്‍ പോയതിനെക്കാള്‍ വേഗത്തില്‍ പുറത്തേക്കു പോകുന്ന ആ വൃദ്ധനെ കണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ ഊഴമായതറിഞ്ഞ് അകത്തേക്ക് കടന്നത്.
ഡോക്ടറെ കണ്ടു കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം മോളെ ഇരുത്തി മെല്ലെ അവളുടെ പല്ല് പറി ക്കാനുള്ള ശ്രമം തുടങ്ങി. അവരെയെല്ലാം നന്നായി അറിയാമായിരുന്നിട്ടും അവള്‍ അല്‍പ്പം അസ്വസ്തതയോടെയായിരുന്നു അപ്പോള്‍ ഇരുന്നു കൊടുത്തത്. എങ്കിലും അസ്വസിപ്പിച്ചുകൊണ്ട് കൂടെ നിന്ന ഞാന്‍ അവര്‍ക്കും അവള്‍ക്കും ബുധിമുട്ടുണ്ടാക്കാതെ കാര്യം വേഗത്തില്‍ നടത്തിചെടുത്തു.
പല്ല് പറിച്ചെടുത്ത് പിന്നെ മരുന്ന് കുറിക്കുംപോഴാണ് വീണ്ടും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വൃദ്ധന്‍ പിന്നെയും കടന്നു വന്നത്. അപ്പോഴും വേദനകൊണ്ട് അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. വന്നപാടെ ആരെയും ശ്രദ്ധിക്കാതെ പല്ല് പറിക്കാനുള്ള സ്ഥലത്തേക്ക് കയറി ഇരുന്ന അയാള്‍ നിലവിളിക്കും പോലെ ഉച്ചത്തില്‍ പറഞ്ഞു. ഡോക്ടര്‍ നേരത്തെ പറി ച്ചതല്ല വേദനിക്കുന്ന പല്ല്, അത് ഇപ്പോഴും വായില്‍ തന്നെയുണ്ടെന്ന് ....!!!

വഴി .....!!!
വഴി ...!!!
അകത്തേക്ക് പോകുമ്പോള്‍
പുറത്തേക്കുള്ള വഴിയും
പുറത്തേക്കു പോകുമ്പോള്‍
അകത്തേയ്ക്കുള്ള വഴിയും
കാണാതെ പഠിചില്ലെങ്കിലും
കാണുമ്പോള്‍ അറിയുമെന്നുള്ള
അവസ്ഥയിലെങ്കിലും
എത്തുകയെന്നത് യാത്രയ്ക്ക് മുന്‍പേ
യാത്രികന്‍ അറിയേണ്ട സത്യം .
എന്നിട്ടും
പുറത്തേക്കും
അകത്തേക്കും
തിരിച്ചും മറിച്ചുമുള്ള
വഴികള്‍ അറിയില്ലെങ്കിലും
പോകാനായി മുന്നിലുള്ള വഴിയെങ്കിലും
അറിയാതെങ്ങിനെ യാത്ര തുടങ്ങും ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
അകത്തേക്ക് പോകുമ്പോള്‍
പുറത്തേക്കുള്ള വഴിയും
പുറത്തേക്കു പോകുമ്പോള്‍
അകത്തേയ്ക്കുള്ള വഴിയും
കാണാതെ പഠിചില്ലെങ്കിലും
കാണുമ്പോള്‍ അറിയുമെന്നുള്ള
അവസ്ഥയിലെങ്കിലും
എത്തുകയെന്നത് യാത്രയ്ക്ക് മുന്‍പേ
യാത്രികന്‍ അറിയേണ്ട സത്യം .
എന്നിട്ടും
പുറത്തേക്കും
അകത്തേക്കും
തിരിച്ചും മറിച്ചുമുള്ള
വഴികള്‍ അറിയില്ലെങ്കിലും
പോകാനായി മുന്നിലുള്ള വഴിയെങ്കിലും
അറിയാതെങ്ങിനെ യാത്ര തുടങ്ങും ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Monday, November 5, 2012
കാഴ്ച ...!
കാഴ്ച ...!
വലുതായി കാണാന്‍
വലിയ കാഴ്ചകള്‍ കാണാന്‍
കണ്ണുകള്‍ വലുതല്ല
കാഴ്ചകള്‍ വലുതാകണമെന്ന് ....!
വലുതായി കണ്ടാലും
വലിപ്പം കാണാന്‍
വലിയ കാഴ്ച മാത്രമല്ല
ചെറുതെങ്കിലും നല്ലൊരു
മനസ്സും വേണമെന്നും ....!
സുരേഷ്കുമാര്‍ പുഞ്ചയില്‍
വലുതായി കാണാന്‍
വലിയ കാഴ്ചകള്‍ കാണാന്‍
കണ്ണുകള്‍ വലുതല്ല
കാഴ്ചകള്‍ വലുതാകണമെന്ന് ....!
വലുതായി കണ്ടാലും
വലിപ്പം കാണാന്‍
വലിയ കാഴ്ച മാത്രമല്ല
ചെറുതെങ്കിലും നല്ലൊരു
മനസ്സും വേണമെന്നും ....!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Saturday, November 3, 2012
വിധി ....!!!
വിധി ....!!!
വിധി ഒരു വല്ലാത്ത വസ്തുവാണ് . വസ്തു എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാം. കാരണം, അതിനെ വസ്തു എന്നതിന്റെ നിര്‍വചനത്തിലാണ് ശാസ്ത്രലോകവും ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. വിധി എന്നതുകൊണ്ട് ഞാന്‍ ഉദ്ദ്യേശിച്ചത് നിരാശയില്‍ നിന്ന്മ രക്ഷപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും ആശ്വാസത്തോടെ പഴിക്കുന്ന "വിധി" അല്ല, ന്യായാധിപന്മാര്‍ വിധിക്കുന്ന ആധികാരികമായ വിധി. ഒരിക്കലും ഒരാളെയും തൃപ്തിപ്പെടുതാത്ത ഒരു അത്ഭുത പ്രതിഭാസം. ആരുടെയെങ്കിലും അല്ലാതെ ചിലപ്പോള്‍ എല്ലാവരുടെയും തന്നെ കണ്ണുനീര്‍ വീഴാതെ ഒരിക്കലും പിരിയാത്ത ഒരപൂര്‍വ വസ്തു.
ജയിച്ചാലും തൃപ്തിയാകാതെ, തോറ്റാലും അടിയറവു പറയാതെ എതിരാളിക്കുമേല്‍ അധീശത്വത്തിനു പിന്നെയും അവസരങ്ങള്‍ തുറന്നിട്ട് പോരാട്ടത്തിനു വാതിലുകള്‍ തുറന്നിട്ട് അതങ്ങിനെ മാറി നിന്ന് പുഞ്ചിരിച്ചു കൊണ്ടേയിരിക്കും എപ്പോഴും. മുട്ടനാടുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കാന്‍ ഇറങ്ങിയ ചെന്നായയെ പോലെ. പക്ഷെ അവിടെയും ഈ ചെന്നായ, ആ മുട്ടനാടുകള്‍ക്കിടയില്‍ കിടന്നു ഇടി കൊള്ളാതെ നോക്കുന്ന വിരുതനുമാകുന്നു എപ്പോഴും. അതാണ് "വിധി" . ന്യായത്തിനും അന്യായത്തിനും ഇടയില്‍ മനുഷ്യരെ മിധ്യയുടെയും സത്യത്തിന്റെയും നിര്‍വ്വചനങ്ങള്‍ തിരിച്ചറിയാനാകാതെ കുഴപ്പിച്ചുകൊണ്ടു മനസ്സിനെ തീര്‍ത്തും വന്ന്യവും ഭ്രാന്തവും ആയ ഒരു ലോകത്തിലേക്ക് ആനയിക്കുന്ന മഹാ പ്രതിഭ.....!!!!

Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന്‍ ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...