വ്യഭിചാരം ....!!!
വ്യഭിച്ചരിക്കുന്നവള്‍
അല്ലെങ്കില്‍
വ്യഭിച്ചരിക്കുന്നവന്‍
എന്തിനു
മനസ്സിനെക്കുറിച്ച്
വ്യാകുലപ്പെടണം
വ്യഭിചരിക്കുമ്പോള്‍
ശരീരം മാത്രമല്ല
മനസ്സും
വ്യഭിച്ചരിക്കപെടുന്നു ...!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Tuesday, October 23, 2012
Monday, October 22, 2012
നല്ലത് ...!!!
നല്ലത് ...!!!
നാളെ കിട്ടുന്ന
കോഴിയേക്കാള്‍
ഇന്ന് കിട്ടുന്ന
മുട്ടയാണ്
നല്ലതെന്ന്
പഴ മൊഴി ...!
പത്രം പറഞ്ഞു തന്ന
ഈ അറിവില്‍
ഞാന്‍ കാത്തിരിക്കവേ
എനിക്ക് കിട്ടിയത്
കോഴിയും ....!
അപ്പോള്‍
മുട്ടയാണോ
കോഴിയാണോ
നല്ലത് ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
നാളെ കിട്ടുന്ന
കോഴിയേക്കാള്‍
ഇന്ന് കിട്ടുന്ന
മുട്ടയാണ്
നല്ലതെന്ന്
പഴ മൊഴി ...!
പത്രം പറഞ്ഞു തന്ന
ഈ അറിവില്‍
ഞാന്‍ കാത്തിരിക്കവേ
എനിക്ക് കിട്ടിയത്
കോഴിയും ....!
അപ്പോള്‍
മുട്ടയാണോ
കോഴിയാണോ
നല്ലത് ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Sunday, October 21, 2012
തീ ...!!!
തീ ...!!!
ഒരു പെമാരിക്ക് പോലും
തണുപ്പിക്കാനാകാത്ത
ചൂടുമായി മനസ്സ് പൊള്ളവേ
ഈ ഒരിറ്റു നീര്‍കൊണ്ട്
എന്ത് ചെയ്യാനെന്നു
വ്യാകുലപ്പെടാതെ
ആ നീര്‍കണം
ശിരസ്സില്‍ തന്നെ വാങ്ങി
പിന്നെ ആ നീര്‍തുള്ളിയുടെ
കുളിര് ദേഹത്തിലെക്കാവാഹിച്ചു
മനസ്സും തണുപ്പിക്കാനുള്ള
ഒരു പാഴ്ശ്രമമെങ്കിലും
എന്തിനു വെറുതേ ....!
കത്തുന്ന ചൂടില്‍
മനസ്സും ശരീരവും
ആളിക്കാന്‍ വിട്ടാല്‍
ആ തീയില്‍
കത്തിയമര്‍ന്നു
പിന്നെയുള്ള ജീവിതം
സ്വസ്തമാകുമെങ്കില്‍ .. ???
സുരേഷ്കുമാര്‍ പുഞ്ചയില്‍.
ഒരു പെമാരിക്ക് പോലും
തണുപ്പിക്കാനാകാത്ത
ചൂടുമായി മനസ്സ് പൊള്ളവേ
ഈ ഒരിറ്റു നീര്‍കൊണ്ട്
എന്ത് ചെയ്യാനെന്നു
വ്യാകുലപ്പെടാതെ
ആ നീര്‍കണം
ശിരസ്സില്‍ തന്നെ വാങ്ങി
പിന്നെ ആ നീര്‍തുള്ളിയുടെ
കുളിര് ദേഹത്തിലെക്കാവാഹിച്ചു
മനസ്സും തണുപ്പിക്കാനുള്ള
ഒരു പാഴ്ശ്രമമെങ്കിലും
എന്തിനു വെറുതേ ....!
കത്തുന്ന ചൂടില്‍
മനസ്സും ശരീരവും
ആളിക്കാന്‍ വിട്ടാല്‍
ആ തീയില്‍
കത്തിയമര്‍ന്നു
പിന്നെയുള്ള ജീവിതം
സ്വസ്തമാകുമെങ്കില്‍ .. ???
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Saturday, October 20, 2012
കണ്ടുമുട്ടല്‍ ...!!!
കണ്ടുമുട്ടല്‍ ...!!!
കാണുന്നതിനു മുന്‍പ്
എങ്ങിനെയെങ്കിലും ഒന്ന്
കാണണം എന്നായി
കാത്തു കാത്തിരുന്ന്
കണ്ടുമുട്ടിയപ്പോള്‍
ഇനിയെന്ന് കാണുമെന്നായി
കണ്ടിട്ട് പിന്നെ
കണാതിരിക്കുമ്പോള്‍
എപ്പോഴും കാണണം എന്നായി
എപ്പോഴും കാണാന്‍ തുടങ്ങിയപ്പോള്‍
കാഴ്ച്ചയുടെ സുഖം ഇല്ലാതായി
പിന്നെ പിന്നെ കാണല്‍ കുറവായി
പിന്നെ കാണുമ്പോള്‍ എല്ലാം
വഴക്കും വയ്യാവേലിയുമായി
ഒടുവില്‍ ഇനി ഒരിക്കലും
കാണേണ്ട എന്നായി .....!
അപ്പോള്‍ പിന്നെ
എന്തിനായിരുന്നു ആ കണ്ടുമുട്ടല്‍ ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
കാണുന്നതിനു മുന്‍പ്
എങ്ങിനെയെങ്കിലും ഒന്ന്
കാണണം എന്നായി
കാത്തു കാത്തിരുന്ന്
കണ്ടുമുട്ടിയപ്പോള്‍
ഇനിയെന്ന് കാണുമെന്നായി
കണ്ടിട്ട് പിന്നെ
കണാതിരിക്കുമ്പോള്‍
എപ്പോഴും കാണണം എന്നായി
എപ്പോഴും കാണാന്‍ തുടങ്ങിയപ്പോള്‍
കാഴ്ച്ചയുടെ സുഖം ഇല്ലാതായി
പിന്നെ പിന്നെ കാണല്‍ കുറവായി
പിന്നെ കാണുമ്പോള്‍ എല്ലാം
വഴക്കും വയ്യാവേലിയുമായി
ഒടുവില്‍ ഇനി ഒരിക്കലും
കാണേണ്ട എന്നായി .....!
അപ്പോള്‍ പിന്നെ
എന്തിനായിരുന്നു ആ കണ്ടുമുട്ടല്‍ ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Thursday, October 18, 2012
വട്ടം ...!!!
വട്ടം ...!!!
നിറുത്തുന്നേടത്തു നിന്നും
തുടങ്ങി എത്തുന്നേടത്ത്
അവസാനിപ്പിച്ച്
എത്തിയേടത്ത് നിന്നും
പിന്നെയും തുടങ്ങാന്‍
തുടക്കവും ഒടുക്കവും
ഇല്ലാത്ത വട്ടം പോലെ
നട്ടം തിരിയുന്നേടത്
തുടക്കവും പിന്നെ
ഒടുക്കവും കണ്ടെത്താന്‍
ഇനിയെന്ത് വഴി ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍.
നിറുത്തുന്നേടത്തു നിന്നും
തുടങ്ങി എത്തുന്നേടത്ത്
അവസാനിപ്പിച്ച്
എത്തിയേടത്ത് നിന്നും
പിന്നെയും തുടങ്ങാന്‍
തുടക്കവും ഒടുക്കവും
ഇല്ലാത്ത വട്ടം പോലെ
നട്ടം തിരിയുന്നേടത്
തുടക്കവും പിന്നെ
ഒടുക്കവും കണ്ടെത്താന്‍
ഇനിയെന്ത് വഴി ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Wednesday, October 17, 2012
പകരം ...!!!
പകരം ...!!!
അവനു പകരമായി
എന്നെ അവന്‍
ഉപയോഗിക്കുമ്പോള്‍
ഞാന്‍ അവനു
പകരക്കാരനാകുന്നു...!
ഞാന്‍ അവനു
പകരമാകില്ലെങ്കിലും
അവന്‍ അങ്ങിനെ കരുതുന്നത്
അവനു പകരമായി
എനിക്ക് നില്ക്കാന്‍ കഴിയുമെന്നു
അവനു തോന്നുന്നത് കൊണ്ട് മാത്രവും ...!
എങ്കിലും
അവനു പകരമായി
ഞാന്‍ നില്‍ക്കുമ്പോള്‍
അവന്‍ അവന്‍ തന്നെയും
ഞാന്‍ ഞാന്‍ തന്നെയും
അല്ലാതെയുമാകുന്നില്ലെന്നു
അവനും
ഞാനും തിരിച്ചറിയുന്നുമില്ല ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
അവനു പകരമായി
എന്നെ അവന്‍
ഉപയോഗിക്കുമ്പോള്‍
ഞാന്‍ അവനു
പകരക്കാരനാകുന്നു...!
ഞാന്‍ അവനു
പകരമാകില്ലെങ്കിലും
അവന്‍ അങ്ങിനെ കരുതുന്നത്
അവനു പകരമായി
എനിക്ക് നില്ക്കാന്‍ കഴിയുമെന്നു
അവനു തോന്നുന്നത് കൊണ്ട് മാത്രവും ...!
എങ്കിലും
അവനു പകരമായി
ഞാന്‍ നില്‍ക്കുമ്പോള്‍
അവന്‍ അവന്‍ തന്നെയും
ഞാന്‍ ഞാന്‍ തന്നെയും
അല്ലാതെയുമാകുന്നില്ലെന്നു
അവനും
ഞാനും തിരിച്ചറിയുന്നുമില്ല ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Tuesday, October 16, 2012
ബുദ്ധി ...!!!
ബുദ്ധി ...!!!
വാലില്‍ കത്തിക്കുമ്പോള്‍
തലയില്‍ നോവുമെന്നത്
വാലില്‍ കത്തിക്കാതെയും
അറിയാനാകുന്നത്
വിഡ്ഢിത്തം അല്ലെങ്കില്‍
പിന്നെ എന്താകും .... ??
വാല് കത്തിയാലും
തല കത്തില്ലെന്നത്
ആശ്വാസമായി കാണുന്നത്
അതി ബുദ്ധി യാകുമ്പോള്‍ ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍. .,
വാലില്‍ കത്തിക്കുമ്പോള്‍
തലയില്‍ നോവുമെന്നത്
വാലില്‍ കത്തിക്കാതെയും
അറിയാനാകുന്നത്
വിഡ്ഢിത്തം അല്ലെങ്കില്‍
പിന്നെ എന്താകും .... ??
വാല് കത്തിയാലും
തല കത്തില്ലെന്നത്
ആശ്വാസമായി കാണുന്നത്
അതി ബുദ്ധി യാകുമ്പോള്‍ ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍. .,
Sunday, October 14, 2012
വേട്ട ...!!!
വേട്ട ...!!!
ഇരയായ എന്നെ
തിരഞ്ഞു തിരഞ്ഞു
കണ്ടു പിടിക്കാന്‍
കഴിയുന്ന
എന്റെ വേട്ടക്കാരനെ
ഞാന്‍ തിരിച്ചു
തിരയുകയാണ് ഇപ്പോള്‍.
തിരഞ്ഞു മടുപ്പിക്കാതെ
വേട്ടക്കാരന്റെ മുന്‍പിലേക്ക്
നടന്നു ചെല്ലുമ്പോള്‍
എനിക്കും എളുപ്പം,
എന്റെ വേട്ടക്കാരനും ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍.
ഇരയായ എന്നെ
തിരഞ്ഞു തിരഞ്ഞു
കണ്ടു പിടിക്കാന്‍
കഴിയുന്ന
എന്റെ വേട്ടക്കാരനെ
ഞാന്‍ തിരിച്ചു
തിരയുകയാണ് ഇപ്പോള്‍.
തിരഞ്ഞു മടുപ്പിക്കാതെ
വേട്ടക്കാരന്റെ മുന്‍പിലേക്ക്
നടന്നു ചെല്ലുമ്പോള്‍
എനിക്കും എളുപ്പം,
എന്റെ വേട്ടക്കാരനും ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍.
വാതില്‍ ...!!!
വാതില്‍ ...!!!
അകത്തേക്ക് കടക്കാന്‍
ഒരു വാതില്‍
പുറത്തേക്കു കടക്കാനും
ഒരു വാതില്‍...!
അകത്തേക്ക് കടക്കാനും
പുറത്തേക്കു കടക്കാനും
ഒരേ വാതില്‍ തന്നെയാകുമ്പോള്‍
അകത്തുള്ളവര്‍
എങ്ങിനെ പുറത്തേക്കും
പുറത്തുള്ളവര്‍
എങ്ങിനെ അകത്തേക്കും
കടക്കാതിരിക്കും ....???
സുരേഷ്കുമാര്‍ പുഞ്ചയില്‍
അകത്തേക്ക് കടക്കാന്‍
ഒരു വാതില്‍
പുറത്തേക്കു കടക്കാനും
ഒരു വാതില്‍...!
അകത്തേക്ക് കടക്കാനും
പുറത്തേക്കു കടക്കാനും
ഒരേ വാതില്‍ തന്നെയാകുമ്പോള്‍
അകത്തുള്ളവര്‍
എങ്ങിനെ പുറത്തേക്കും
പുറത്തുള്ളവര്‍
എങ്ങിനെ അകത്തേക്കും
കടക്കാതിരിക്കും ....???
സുരേഷ്കുമാര്‍ പുഞ്ചയില്‍
മഴയ്ക്ക് മുന്‍പേ .....!!!
മഴയ്ക്ക് മുന്‍പേ .....!!!
പിഞ്ഞിയ പഴംതുണി കൂട്ടി തുന്നി
പൊട്ടിയ കമ്പികള്‍ കെട്ടി ഒതുക്കി
ആ കീറക്കുട നേരെയാക്കുന്നത് തന്നെ
വരാന്‍ പോകുന്ന പെരുമഴയ്ക്ക്
കരുതലായാണ് .
മഴയ്ക്ക് മുന്‍പേ തുടങ്ങിയ ഈ യാത്ര
അപ്പോഴേക്കും അവസാനിക്കില്ലെന്നതിനാല്‍
തുടരേണ്ട യാത്രക്ക് മുന്‍പേ ഒരു കരുതല്‍ ..!
ആകാശം കറുക്കും മുന്‍പേ
മഴ മേഖങ്ങള്‍ ഉരുക്കൂടും മുന്‍പേ
തയ്യാറെടുപ്പുകള്‍ അവസാനിക്കണം.
എടുക്കാന്‍ ഒന്നുമില്ലാത്തതിനാല്‍
ഭാരത്തെ കുറിച്ച് വ്യാകുല പെടേണ്ടതില്ല
വിട്ടുപോകാന്‍ മറ്റൊന്നും ഇല്ലാത്തതിനാല്‍
കയ്യില്‍ കരുതേണ്ടതിനെ കുറിച്ചും ചിന്ത വേണ്ട ..!
പിന്‍വിളികള്‍ക്ക് ആശങ്കകള്‍ ഇല്ലാത്തതിനാല്‍
മുന്‍ വിളികള്‍ക്ക് കാഴ്ച മിച്ചം ..!
കവലിന്റെ നൊമ്പരമില്ലതതിനാല്‍
മനസ്സും ശൂന്ന്യം ...!
ഇനി, യാത്രക്ക് തയ്യാര്‍ എങ്കിലും
പിന്നിയ നൂലിഴകള്‍ കെട്ടിയൊരുക്കിയ
ആ നരച്ച കുടക്കു മീതെ
യാത്രയില്‍ എപ്പോഴെങ്കിലും
ഒരിറ്റു മഴനീരെങ്കിലും വീഴാതിരുന്നാല്‍ ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
പിഞ്ഞിയ പഴംതുണി കൂട്ടി തുന്നി
പൊട്ടിയ കമ്പികള്‍ കെട്ടി ഒതുക്കി
ആ കീറക്കുട നേരെയാക്കുന്നത് തന്നെ
വരാന്‍ പോകുന്ന പെരുമഴയ്ക്ക്
കരുതലായാണ് .
മഴയ്ക്ക് മുന്‍പേ തുടങ്ങിയ ഈ യാത്ര
അപ്പോഴേക്കും അവസാനിക്കില്ലെന്നതിനാല്‍
തുടരേണ്ട യാത്രക്ക് മുന്‍പേ ഒരു കരുതല്‍ ..!
ആകാശം കറുക്കും മുന്‍പേ
മഴ മേഖങ്ങള്‍ ഉരുക്കൂടും മുന്‍പേ
തയ്യാറെടുപ്പുകള്‍ അവസാനിക്കണം.
എടുക്കാന്‍ ഒന്നുമില്ലാത്തതിനാല്‍
ഭാരത്തെ കുറിച്ച് വ്യാകുല പെടേണ്ടതില്ല
വിട്ടുപോകാന്‍ മറ്റൊന്നും ഇല്ലാത്തതിനാല്‍
കയ്യില്‍ കരുതേണ്ടതിനെ കുറിച്ചും ചിന്ത വേണ്ട ..!
പിന്‍വിളികള്‍ക്ക് ആശങ്കകള്‍ ഇല്ലാത്തതിനാല്‍
മുന്‍ വിളികള്‍ക്ക് കാഴ്ച മിച്ചം ..!
കവലിന്റെ നൊമ്പരമില്ലതതിനാല്‍
മനസ്സും ശൂന്ന്യം ...!
ഇനി, യാത്രക്ക് തയ്യാര്‍ എങ്കിലും
പിന്നിയ നൂലിഴകള്‍ കെട്ടിയൊരുക്കിയ
ആ നരച്ച കുടക്കു മീതെ
യാത്രയില്‍ എപ്പോഴെങ്കിലും
ഒരിറ്റു മഴനീരെങ്കിലും വീഴാതിരുന്നാല്‍ ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Saturday, October 13, 2012
കണ്ണും കണ്ണടയും ....!!!
കണ്ണും കണ്ണടയും ....!!!
.
കണ്ണ് കാണാന്‍
കണ്ണട വെച്ചു
കണ്ണടക്കു മേലെ
കണ്ണും തുറന്നു വെച്ചു
കണ്ണിനും
കണ്ണടക്കും ഇടയില്‍
ചിത്രങ്ങള്‍ വെച്ചു
വെച്ച ചിത്രങ്ങള്‍
കണ്ണില്‍ എത്തുന്നില്ലെങ്കില്‍
കണ്ണ് എന്തിനു
കണ്ണട എന്തിനു ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
കണ്ണ് കാണാന്‍
കണ്ണട വെച്ചു
കണ്ണടക്കു മേലെ
കണ്ണും തുറന്നു വെച്ചു
കണ്ണിനും
കണ്ണടക്കും ഇടയില്‍
ചിത്രങ്ങള്‍ വെച്ചു
വെച്ച ചിത്രങ്ങള്‍
കണ്ണില്‍ എത്തുന്നില്ലെങ്കില്‍
കണ്ണ് എന്തിനു
കണ്ണട എന്തിനു ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
വെളിച്ചം...!!!
വെളിച്ചം...!!!.
.
വെളിച്ചം കാണാന്‍
ഒരു മെഴുകു തിരി കത്തിച്ചു വെച്ചു
അതിന്റെ നാളം
കാറ്റില്‍ ഉലയാതിരിക്കാന്‍
അതിനൊരു കണ്ണാടി കൂടും വെച്ചു
കണ്ണാടി കൂട് ഉടയാതിരിക്കാന്‍
അതിനൊരു ചട്ടക്കൂടുണ്ടാക്കി
ചട്ടക്കൂട് കേടാകാതിരിക്കാന്‍
അതെടുത്തു പെട്ടിയില്‍ വെച്ചു.
അപ്പോള്‍ എന്റെ വെളിച്ചമെവിടെ ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
വെളിച്ചം കാണാന്‍
ഒരു മെഴുകു തിരി കത്തിച്ചു വെച്ചു
അതിന്റെ നാളം
കാറ്റില്‍ ഉലയാതിരിക്കാന്‍
അതിനൊരു കണ്ണാടി കൂടും വെച്ചു
കണ്ണാടി കൂട് ഉടയാതിരിക്കാന്‍
അതിനൊരു ചട്ടക്കൂടുണ്ടാക്കി
ചട്ടക്കൂട് കേടാകാതിരിക്കാന്‍
അതെടുത്തു പെട്ടിയില്‍ വെച്ചു.
അപ്പോള്‍ എന്റെ വെളിച്ചമെവിടെ ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...