എന്നിലേക്ക് …!!
തുള്ളിയായി അവസാനിക്കുന്ന അവസാനത്തെ മഴത്തുള്ളിയെയും കാറ്റ് തുടചെടുക്കുന്നതും
നോക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . നിരത്തില്‍ വല്ലാത്ത തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും
മുന്നോട്ടുള്ള വഴി എനിക്ക് അപ്പോഴും അവ്യക്തമായിരുന്നു …!
തിടുക്കമില്ലാതതിനാല്‍ മാത്രം , ഞാന്‍ എന്റെ വാഹനത്തിന്‍റെ ഗതിയെ അതിന്റെ പാട്ടിനു
വിട്ടു , പേരറിയാത്ത ഏതോ ഒരു ഗായകന്‍റെ മനോഹരമായ ഗസലിന് മനസ്സ് കൊടുത്തു .
ആ ഗസല്‍ എന്നെ കൊണ്ട് പോകുന്നത് എനിക്കുള്ള വഴിയെ തന്നെ ആയിരുന്നതിനാല്‍
ഞാന്‍ മെല്ലെ സ്ടീയറിങ്ങില്‍ താളം പിടിക്കാന്‍ തുടങ്ങി . എന്റെ താളം പതിവ് പോലെ
എന്നെ വിട്ടു അതിന്റെ വഴിക്കു പോകവേ ഞാന്‍ വീണ്ടും പാട്ടിലേക്ക് മാത്രം തിരിച്ചെത്തി ….!
മുന്നില്‍ നീണ്ട വഴിയുടെ ഓരത്ത് , തിരക്ക് കളില്‍ നിന്നും മെല്ലെ ഒതുങ്ങി ഒഴിഞ്ഞ്, എനിക്കുള്ള പാതയും തിരഞ്ഞു ഞാന്‍ മെല്ലെ യാത്ര തുടര്‍ന്നു . എനിക്കും എന്റെ ഗസലിനും എന്റെ വാഹനത്തിനും മാത്രമായ
സമയത്തിലൂടെ , ഞങ്ങളുടെ മാത്രമായ അവസരങ്ങളിലൂടെ മുന്നോട്ടു മാത്രം …!
ആകാശത്തിനു ചുവട്ടില്‍ നിന്ന് ഒരു കറുത്ത പൊട്ടു പോലെ വളരെ പെട്ടെന്നാണ് ആ
വാഹനം എന്റെ മുന്നിലേക്ക് കയറി വന്നത് . വലത്തോട്ടോ ഇടത്തോട്ടോ , എന്തിനു
മുന്നിലേക്ക് പോലും കയറി മാറാന്‍ എനിക്കൊരവസരം തരാതെ അതെന്റെ
ഹൃദയത്തിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു ….!
സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു നക്ഷത്രം
അപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു . എനിക്ക് പുറകില്‍
പാഞ്ഞെത്തുന്ന രക്ഷകരെയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളെയും ഞാന്‍
അപ്പോള്‍ പക്ഷെ കാണുന്നില്ലായിരുന്നു …!
ചുവട്ടില്‍ , മെല്ലെ ഇറ്റിറ്റു വീഴുന്ന എന്റെ ജീവന്‍ ആരൊക്കെയോ തുടചെടുക്കുന്നത്
എനിക്ക് നോക്കിനില്‍ക്കാന്‍ തോന്നി . ഇടയ്ക്കു കയറി വരുന്ന ഉറുമ്പുകളെ തട്ടിമാറ്റി ,
അവര്‍ ആ തുള്ളികള്‍ മറക്കാതെ തുടച്ചെടുത്തു കൊണ്ടേയിരുന്നു...!. എന്നിട്ടും
ഇടക്കെവിടെയോക്കെയോ ചില തുള്ളികള്‍ എനിക്ക് മേലെ കൂടി ഒഴുകി പോകുന്നത്
ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു . എനിക്ക് വേണമെങ്കില്‍ അവരോടു പറയാമായിരുന്നിട്ടും ഞാന്‍ വെറുതേ നോക്കി കണ്ടിരുന്നു എല്ലാം …!
ഇനി ….! അറിയില്ല .. എന്നെ കൊണ്ടു പോകാന്‍ വരുന്നവരെ കാത്ത് ഞാന്‍ ഇവിടെ
ഇരിക്കണോ , അതോ ഞാന്‍ എന്നില്ലേക്ക് മടങ്ങണോ …!! എന്തായാലും ഞാനും
കാത്തിരിക്കുന്നു .. !!!
Sunday, December 11, 2011
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...
No comments:
Post a Comment