Sunday, December 11, 2011
നക്ഷത്രങ്ങള്‍ .....!!!
നഷ്ട്ടങ്ങള്‍ക്ക് മേലെ ജീവിതം അന്ന്യമാകുന്ന ഏതെല്ലാമോ നിമിഷങ്ങളില്‍ ആശ്വാസമായോ ആല്ലെങ്കില്‍ ആകര്‍ഷണമായോ
കാഴ്ച്ചയുടെ, അല്ലെങ്കില്‍ കേള്‍വിയുടെ വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആണ് അയാള്‍ വന്നു നിന്നത് ....!
കടലിനെ സ്നേഹിക്കുന്ന, തിരകളെയും ആകാശത്തെയും സ്നേഹിക്കുന്ന പെട്ടെന്ന് കോപിക്കുകയും, അതിനെക്കാള്‍ വേഗത്തില്‍
കരയുകയും ചെയ്യുന്ന അയാളിലെ പുരുഷനെ അയാളുടെ പൌരുഷത്തെ അടുത്ത് വളരെ അടുത്ത്, തൊട്ടറിയും വരെ
അവള്‍ക്കു കാത്തിരിക്കണമായിരുന്നു ...!
ശബ്ദത്തിന് അപ്പുറം ചിത്രങ്ങള്‍ക്കും അപ്പുറം അയാള്‍ അവള്‍ക്കു വെറുമൊരു മരീചിക മാത്രം. കണ്ടുമുട്ടുന്ന വഴികളില്‍ കാണാത്ത
ഓരങ്ങളില്‍ ഒന്ന് തിരയാന്‍ പോലും ആകാത്ത വിധം അയാള്‍ അവള്‍ക്കൊരു നിഴല്‍ മാത്രവും. സ്വപ്നങ്ങളില്‍ ഓര്‍ത്തെടുക്കാന്‍
അവള്‍ക്കാവുന്ന അയാളുടെ മുഖത്തിന് മീതെ പോലും ഒരു അവ്യക്തത എപ്പോഴും നിഴല്‍ വിരിച്ചിരുന്നു ...!
അവളില്‍ നിന്നും അയാള്‍ ഒന്നും ആഗ്രഹിചിരുന്നില്ല എന്നത് അവളെ ഒട്ടും അത്ഭുതപ്പെടുത്തിയിരുന്നില്ല. അയാളെ അടുത്ത്
അറിയുംതോറും അയാളുടെ ആഗ്രഹങ്ങളില്‍ അയാളുടെ വികാരങ്ങളില്‍ അവള് അവളെതന്നെ കാണാന്‍ തുടങ്ങുകയായിരുന്നു.
അയാള്‍ക്ക് വേണ്ടി ഉണരാനും, അയാള്‍ക്ക് വേണ്ടി ഉറങ്ങാനും അവള് അവളുടെ ദിന ചര്യകളെ മാറ്റി വെച്ചു.
അയാളുടെ ശബ്ദത്തിന്, അയാളുടെ വാക്കുകള്‍ക്ക് അവള് സമയം കടം കൊടുത്തു.
അയാള്‍ക്കവള്‍ എന്തായിരുന്നു എന്ന് ഒരുപക്ഷെ അപ്പോഴേക്കും അയാളെക്കാള്‍ അവള്‍ക്കായിരുന്നു അറിയാമായിരുന്നത്. ഒന്നും
അവകാശപെടാതിരുന്നിട്ടും, ഒന്നും ആവശ്യപ്പെടാതിരുന്നിട്ടും , അയാള്‍ക്ക് വേണ്ടി അവള് അവളെതന്നെ സ്വയം മനസ്സാസമര്‍പ്പിച്ചു.
ജീവിതത്തിനും അപ്പുറം, മരണത്തിനും അപ്പുറം ബന്ധങ്ങളുടെ പവിത്രതയില്‍ മനസ്സിന്റെ നിര്‍മ്മലതയില്‍ അവള് അയാളെ
കുടിയിരുത്തി.
എന്നിട്ടും അയാളെ സ്നേഹിക്കാന്‍ അവള്‍ക്കു മുന്നില്‍ കാരണങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു ...! സ്നേഹത്തിനു മുന്നില്‍
അവള്‍ക്കു മുന്നില്‍ അയാള്‍ ഇല്ലാതാകുന്നു എന്ന് അവള് അറിയുകയായിരുന്നു അപ്പോള്‍. അയാളുടെ ജീവിതത്തിനു
നിറങ്ങള്‍ ഉണ്ടാകുന്നതും നിറങ്ങളില്‍ ജീവന് തുടിക്കുന്നതും അവളായിരുന്നു തൊട്ടറിഞ്ഞത് ...! ആശ്വാസം എന്ന വാക്ക്,
ആഗ്രഹം എന്ന വികാരം ..... അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് അവള് തൊട്ടറിഞ്ഞു ....!
അവള്‍ക്കു മുന്നില്‍ അപ്പോഴും, എപ്പോഴത്തെയും പോലെ പുതു നാമ്പുകള്‍ ഉടലെടുത്തിരുന്നു. പുതുതായി കണ്ട ആകാശത്തിന്റെ
സ്വാതന്ത്ര്യത്തില്‍ അവള് സ്വയം മറക്കുകയായിരുന്നു. അവള്‍ക്കു അവളുടെ സ്വന്തം ആകാശത്തിലേക്കുള്ള വാതിലുകള്‍
തുറന്നു കൊടുത്ത അയാളുടെ ജീവനുമേല്‍, അവള് പ്രഖ്യാപിച്ചത് അവളുടെ അവകാശം...! അവളുടെ പ്രതീക്ഷകള്‍ ...!
എന്നിട്ടും പക്ഷെ പടി വാതില്ക്കല് പാതി വഴിയില്‍ അവളയാളെ നിഷ്ക്കരുണം ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്കു തിരിഞ്ഞു
നോക്കാന്‍ തന്നെ സമയവും ഇല്ലായിരുന്നു ....!!!
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
No comments:
Post a Comment