Friday, December 2, 2011

പാട്ട് പാടുന്നവര്‍ ....!!!

ജനിക്കുമ്പോള്‍ പാടാന്‍
പാട്ടുകാര്‍ ഒത്തിരി
ചാകുമ്പോള്‍ പാടാനും
പാട്ടുകാര്‍ ഒത്തിരി ...!!

ജനിക്കുമ്പോള്‍ പാടാന്‍
പുള്ളുവന്റെ നാക്കില്‍
വാക്കുകള്‍ ആയിരം
പുല്ലുവക്കുടത്തിനു
ഈണവും ആയിരം ....!!!

ചാക്കാലപാട്ട് പാടുന്ന
പറയന്റെ വായില്‍
നാക്കുടക്കുന്നു ...!
ചാവാതെ പാടാന്‍
അവന്റെ നാവില്‍
പാട്ടില്ലെന്നു പരാതിയും ...!!

ചാവാതെ ചാവുന്നവര്‍ക്ക് വേണ്ടി
പാട്ട് പാടാന്‍ പറയനുമില്ല
പുള്ളുവനുമില്ല പാണനുമില്ല ....!!

No comments:

ഉത്തരവും ചോദ്യവും തമ്മിൽ ...!!!

ഉത്തരവും ചോദ്യവും തമ്മിൽ ...!!! . ഉത്തരവും ചോദ്യവും തമ്മിൽ അഭേദ്യമായൊരു രക്തബന്ധമുണ്ടാകണമെന്നാണ് ദോഷൈകദൃക്കുകൾ പോലും വീമ്പു പറയുന്നത്...