പ്രണയത്തിനു ...!!!
പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന്‍ അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള്‍ പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള്‍ കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.
കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .
എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്‍പില്‍ ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്‍റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
3 comments:
തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയോ ?
എനിക്കെന്തോ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. എന്‍റെ കുഴപ്പമാകും.
അവളുടെ മനസ്സ് കാണാനാകും , എന്തെന്നാല്‍ പ്രണയത്തിന്റെ മറുപുറം മരണമാണെന്ന് ധരിച്ചിരുന്ന ഒരുകാലം എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ പ്രണയത്തിന്റെ മരണം എന്തെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു, അത് വിവാഹമാണ്
Post a Comment