ഒരു ചായയുടെ വില ....!!!
.
അപ്പോയ്ന്റ്മെന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനു കാത്തുനിൽക്കാതെ പെട്ടെന്നുതന്നെ ആദ്യം ചെല്ലുന്ന കുറച്ചു പേർക്ക് വാക്‌സിനേഷൻ ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞതനുസരിച്ചാണ് ഞങ്ങളും നന്നേ രാവിലെതന്നെ സൈന്യത്തിന്റെ ആ ഏറ്റവും വലിയ ആശുപത്രിയിൽ അന്ന് ചെന്നത് . കേട്ടറിഞ്ഞതിൽ കുറച്ചുപേരെ വന്നിട്ടുള്ളൂ എന്നതിനാൽ വലിയൊരുത്തിരക്കില്ലായിരുന്നെങ്കിലും കുറച്ചു നേരം വരിയിൽ നിൽക്കേണ്ടി വന്നതൊഴിച്ചാൽ ഏറെ സൗഹാർദ്ദപരവും മാന്യവുമായ അന്തരീക്ഷത്തിൽ വാക്‌സിനേഷൻ കഴിഞ്ഞ് അവർ സ്നേഹപൂർവ്വം തന്ന വെള്ളവും ജ്യൂസും ഒക്കെ കുടിച്ച് പനിയും മേലുവേദനയും വരാതിരിക്കാനുള്ള മരുന്നും കഴിച്ച് ഞങ്ങൾ ഏറെ സന്തോഷത്തോടെ തിരിച്ചു പൊന്നു ....!
.
ആശുപത്രി ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരെയായതിനാൽ തിരിച്ചു പോരുന്ന വഴി ആ വഴിയിൽ കാണാനുണ്ടായിരുന്ന ഒന്ന് രണ്ടു പേരെ കാണുകയും ചെയ്തത് ടൗണിലെത്തിയപ്പോൾ നേരം ഉച്ച കഴിഞ്ഞിരുന്നു . ചോറുണ്ണുന്ന സമയം കഴിയുകയും എന്നാൽ രാത്രിത്തെക്കുള്ള ഭക്ഷണമൊന്നും ഹോട്ടലുകളിൽ ആയിട്ടുമില്ല എന്ന സമയമായതിനാൽ ഞങ്ങൾ ഓരോ ചായയും കടിയും കഴിച്ച് പോരാം എന്ന് തീരുമാനിച്ചു ...!
.
സ്പെഷ്യൽ ചായയും നാടൻ കടികളുമൊക്കെ കിട്ടുന്ന ഒരു ഹോട്ടലിലേക്ക് തന്നെ ഞങ്ങൾ നേരെ വച്ചുപിടിച്ചു . കോറോണക്കാലമായതിനാൽ ഇരുന്നു കഴിക്കാൻ മിക്കയിടത്തും അപ്പോഴും സൗകര്യമാകാത്തതിനാൽ ഞങ്ങൾ ഓരോ ചായയും കടികളും വാങ്ങി തിരിച്ച് വണ്ടിയിൽ വന്നിരുന്ന് , വണ്ടി ഒഴിഞ്ഞ ഒരിടത്തേക്ക് മാറ്റിയിട്ട് ചായകുടിക്കാൻ തുടങ്ങി ....!
.
ആസ്വദിച്ചുകൊണ്ടുതന്നെ അവരവരുടെ നാട്ടിൻപുറത്തിന്റെയും നാടൻ വിഭവങ്ങളുടെയും കഥകളും പറഞ്ഞ് ഓരോ കവിൾ കുടിച്ചു കഴിഞ്ഞതും മുന്നിലതാ ചിരിച്ചുകൊണ്ട് പോലീസ് ചേട്ടന്റെ വണ്ടി വന്നു നിൽക്കുന്നു. കടിച്ച വായ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിൽ കയ്യിൽ ചായയുമായി പോലീസ് ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ക്യാമറെടുത്തു സ്റ്റൈലിൽ സ്മൈൽ പ്ളീസ് എന്ന് ആംഗ്യം കാണിക്കുന്നു ....!
.
ഗുലുമാൽ , ഗുലുമാൽ എന്ന പാട്ട് പിന്നണിയിൽ അശരീരിയായി നിൽക്കെ , ഗമക്കൊട്ടും കുറവുവേണ്ടെന്നു കരുതി ഗ്ലാമറൊട്ടും കുറയ്‌ക്കേണ്ടെന്നും പറഞ്ഞ് നന്നായിത്തന്നെ പോസ്സ്ചെയ്തു കൊടുത്തു പോലീസ് ചേട്ടന്. പൊതുസ്ഥലത്ത് സാമൂഹികാകലം പാലിക്കാതെ മാസ്കുവെക്കാതെ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് ശിക്ഷാര്ഹമായതിനാൽ , മൂപ്പർ ഒരു ചിരിയോടെ നല്ലൊരു ഫോട്ടോയുമെടുത്ത് ടാറ്റയും തന്നു പോകുമ്പോൾ ഞങ്ങളുടെ മൊബൈലുകളിൽ ടിക്ക് ടിക്ക് എന്ന് മെസ്സേജുകൾ....!
.
അവരെടുക്കുന്ന ഫോട്ടോയൊന്നും നമുക്ക് തരിക പതിവില്ലെങ്കിലും ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന മട്ടിൽ മൊബൈൽ ചാടിപ്പിടഞ്ഞെടുത്തപ്പോൾ മനോഹരമായ ഭാഷയിൽ 1000 വീതം ഫൈൻ വാന്നതിന്റെ വാർത്തയും. അതായത് ഇന്ത്യൻ റുപ്പീസ് ഏകദേശം 20000 വീതം മൂന്നുപേർക്കും ...അങ്ങിനെ, ആശയോടെ കഥയൊക്കെ പറഞ്ഞ് നാടൻ ഓർമ്മകളും അയവിറക്കി ആസ്വദിച്ച് കുടിച്ച ഒരു ചായയുടെയും കടിയുടെയും വില 60000 ...!
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
No comments:
Post a Comment