ചിലരൊക്കെ അങ്ങിനെയുമാണ് ....!!!
.
വഴിയറിയാതെ , സഹായിക്കാൻ ആരെങ്കിലുമോ എന്തെങ്കിലുമോ ഇല്ലാത്തിടത്ത് , കുറ്റാകുറ്റിരുട്ടിൽ , കണ്ണിൽ കുത്തിയാൽ പോലും കാണാനാകാത്ത അത്രയും ഇരുട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെ എങ്ങുനിന്നോ വന്ന് ഒന്നും പറയാതെ നമുക്കായി മാത്രം കരുതി കൊണ്ടുവന്ന ഒരു വെളിച്ചത്തിന്റെ കണികയും കയ്യിൽ തന്ന് ഒന്നും പറയാതെ, ഒന്നിനും വേണ്ടി കാത്തുനിൽക്കാതെ എങ്ങോട്ടോ കടന്നുപോകുന്ന ചിലരുണ്ടാകും നമ്മുടെ ജീവിതത്തിൽ ചിലപ്പോഴൊക്കെ . ജീവിതം തന്നെ തിരിച്ചു നൽകുന്ന അവരെ നാം ഒരിക്കലും മറക്കരുതെങ്കിലും പിന്നീട് ഓർക്കാറില്ല എന്നതും സത്യം . പക്ഷെ അവരെയും ഓർത്തുപോകുന്ന ചില സന്ദർഭങ്ങളുണ്ടാകും ജീവിതത്തിൽ ...!
.
അതെപ്പോഴാണെന്നാൽ , നമ്മൾ പ്രതീക്ഷയോടെ പ്രാർത്ഥനകളോടെ കാത്തിരിക്കുന്ന ചിലരുണ്ടാകും . നമുക്കൊപ്പമുണ്ടാകുമെന്നും നമ്മെ സഹായിക്കുമെന്നും നമ്മളോടൊപ്പം എപ്പോഴും നിൽക്കുമെന്നും നാം വിശ്വാസത്തോടെ കരുതുന്ന ചിലർ. അവർ പക്ഷെ നാം ആഗ്രഹിക്കുന്ന ഒരുസമയത് നമ്മെ അതുപോലെയുള്ള മറ്റൊരിരുട്ടിൽ ഉപേക്ഷിച്ചുപോകുമ്പോൾ തീർച്ചയായും....!
.
വഴികൾ അങ്ങിനെയാണ് ... തിരിച്ചും , അങ്ങോട്ടും ഒരുപോലെ . ഒരേ വഴിയിലൂടെയുള്ള യാത്രകളിൽ മിന്നിമായുന്ന രൂപങ്ങൾക്ക് ജീവിതത്തോളവും ജീവനോളവും വിലയും വിലക്കേടുമുണ്ടാക്കുന്ന അത്ഭുത പ്രതിഭാസം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
3 comments:
ഹേയ് പ്രവാസി...
നിന്നെക്കുറിച്ചു ഞാനെഴുതാമോരു
സ്നേഹഗീതം...
നാളെ പുലരിയിൽ നീ കൺതുറക്കുമ്പോൾ
നിനക്കായ്ക്കാത്തിരിയ്ക്കുമെന്റെ
ഹൃദയഗീതം...!
നീ തന്നെ സത്യം..!
നീ തന്നെ സ്നേഹം !!
നീ തന്നെ ഒരുമ !!!
ഹൃദയത്തില്‍ തട്ടുന്ന സത്യസന്ധത സുഹൃത്തെ .. നോവുകള്‍ ഒളിപ്പിച്ച അക്ഷരങ്ങളും..
പ്രശ്നങ്ങള്‍ക്കു നടുവില്‍ പെടുമ്പോഴാണ് നാം പലപ്പോഴും തിരിച്ചറിയുക , സഹായവുമായി എത്തിയവര്‍ക്കിടയില്‍ പ്രാണനേക്കാള്‍ സ്നേഹിച്ച് എന്നും കൂടെയുണ്ടാവുംന്ന് പ്രതീക്ഷിച്ച് കൂടെ കൊണ്ടുനടന്നവരുടെ മുഖയില്ലായെന്ന്.....
മിണ്ടാന്‍ പോയിട്ട് നമ്മെ ഒന്ന് നോക്കാന്‍ പോലും പറ്റാത്തിടത്തോളം തിരക്കിലായികഴിഞ്ഞു അവര്‍ എന്ന്....
നമ്മുടെ സന്തോഷത്തിലൊഴികെ , സങ്കടങ്ങളില്‍ സ്വന്തം സമാധാനവും സന്തോഷവും സമയവും നഷ്ടപ്പെടുത്താന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ലായെന്ന്....
നമ്മുടെ പരിഭവങ്ങളും പരാതികളും പിണക്കങ്ങളും അവര്‍ക്കു ശല്യമായി കഴിഞ്ഞൂയെന്ന്....
ഒടുവില്‍ നാം മനസ്സിലാക്കും നമ്മള്‍ ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഈ തിരിച്ചറിവിനേക്കാള്‍ വലുതല്ലായെന്നും അതുണ്ടാക്കിയ മുറിവ് ഒരിക്കലുമുണങ്ങാതവശേഷിക്കുമെന്നും ആ നോവില്‍ പിടയുന്ന പ്രാണനായിരിക്കും ഇനിയെന്നും നമ്മുടേതെന്നും....
Post a Comment