Wednesday, December 6, 2017

രാവണനാകണം , എനിക്കും ...!!!

രാവണനാകണം , എനിക്കും ...!!!
.
മര്യാദാ പുരുഷനായ
രാമനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
രാക്ഷസനായൊരു
രാവണാനാകുന്നത് തന്നെ...!
.
പത്തു തലകളും
അതിനൊത്ത ചിന്തകളും
ഇരുപതു കൈകളും
അതില്പരം പ്രവൃത്തികളും
ഒത്തുചേർന്നൊരു
ആസുര രാവണൻ .....!
.
സ്വാമിയായിട്ടും
പൂർണ്ണനായിട്ടും
ഒറ്റവാക്കിൽ
കളങ്കിതനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം
കളങ്കമില്ലാത്ത
കളങ്കിതനാകുന്നത് തന്നെ ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ


2 comments:

Sivananda said...

എനിയ്ക്കും ! രാവണനാവാന്‍ എനിയ്ക്കും ഇഷ്ടം !

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വാമിയായിട്ടും പൂർണ്ണനായിട്ടും
ഒറ്റവാക്കിൽ കളങ്കിതനാകുന്നതിനേക്കാൾ
എനിക്കിഷ്ട്ടം കളങ്കമില്ലാത്ത കളങ്കിതനാകുന്നത് തന്നെ ..

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...