Thursday, October 26, 2017

കാണേണ്ട സ്വപ്‌നങ്ങൾ ...!!!

കാണേണ്ട സ്വപ്‌നങ്ങൾ ...!!!
.
സ്വപ്നം കാണാനാണ്
എല്ലാവരും പറയുന്നത്
എന്നെയും നിങ്ങളെയും
അവരെയും കുറിച്ചുള്ള
നല്ല സ്വപ്‌നങ്ങൾ ...!
.
പക്ഷെ
എനിക്ക് വിതയ്ക്കാൻ
വിത്തുകളില്ല
കൊയ്യാൻ
വയലേലകളും ...!
.
എനിക്ക് കളിക്കാൻ
കളിസ്ഥലങ്ങളില്ല
പാടിനടക്കാൻ
പാട്ടുകളും ...!
.
നെഞ്ചിലെ ചൂടിനും
കാലിലെ തണുപ്പിനും
കൈവിരലുകളിൽ
പകരവുമില്ല ... !
.
ഇനി
ആഗ്രഹമുണ്ടെങ്കിലും
എനിക്ക് കാണാൻ
സ്വപ്നങ്ങളുമില്ല ....!
.
ആകെയുള്ളത്
ഒരു നിറഞ്ഞ ഭാണ്ഡമാണ്
എപ്പോഴും
കാത്തുവെക്കാൻ മാത്രമായി ...!
.
ഹൃദയമുരുകുന്ന
ഈ ചൂടിൽ
വലിയ കെട്ടിടത്തിന്റെ
ഇരുണ്ടകോണിൽ
നാലുകാലുള്ള
ഇരുമ്പു കട്ടിലിന്റെ
മുകളിലത്തെ ചെരുവിൽ
തലയൊന്നു ചായ്ക്കാൻ
സമയം തികയാത്ത
ഞാനെങ്ങനെ
നിങ്ങളെയും
അവരെയും കുറിച്ച്
സ്വപ്‌നങ്ങൾ കാണും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda said...

തോളില്‍ത്തൂങ്ങുന്ന സ്വപ്നമാറാപ്പുകള്‍ .. തപ്പിയും തടഞ്ഞും ഇഴഞ്ഞും വലിഞ്ഞും എങ്ങോട്ടാണിനി നിന്റെ യാത്ര???

Cv Thankappan said...

സ്വപ്നങ്ങള്‍കൂട്ടിവച്ച ഭാണ്ഡക്കെട്ടുമായി അലയുന്നവര്‍
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...