തൻ - താളവട്ടം ...!!!
.
ഒരിക്കൽ കൂടി ശ്രമിച്ചിട്ടും ഒന്നുകൂടി കറങ്ങാതിരുന്ന ആ സൂചികൾ അവൾ നിർബന്ധപൂർവ്വം സർവാത്മനാ പറിച്ചെടുത്ത് തനിക്കു വേണ്ടിടത്തു തന്നെ തിരുകി വെച്ച് തിരിച്ചിറങ്ങുമ്പോൾ അവളിൽ ആശ്വാസത്തിന്റെ തേങ്ങൽ . അപ്പോഴും പക്ഷെ നിശ്ചലത തന്റെ അസ്തിത്വത്തിന്റെ അവസാനമെന്ന് ഘടികാരം ഓർമ്മപ്പെടുത്തുന്നത് അവൾക്ക് കേൾക്കേണ്ടിയിരുന്നില്ല തന്നെ ...!
.
ചലിക്കാത്ത സൂചികൾ നോക്കി അവൾ ആ കിടപ്പു തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു . നഷ്ടപ്പെടലിന്റെ തീക്ഷണത പോലെ നിറഞ്ഞു നീങ്ങുന്ന ഓരോ നിമിഷങ്ങളും അവൾ അറിയാതെയാണ് അവളിലൂടെ ഊർന്നിറങ്ങുന്നതെന്ന് അവൾ അപ്പോഴും ചിന്തിച്ചിരുന്നുമില്ല . അവൾക്കു മുന്നിൽ ആ സൂചികൾ മാത്രം . അവൾക്കു മുന്നിൽ ആ സൂചികൾ തീർക്കാത്ത അവളുടെ സമയവും ....!
.
അവൾക്കു മുന്നിലൂടെ ആ സൂചികൾ ചിലപ്പോൾ കിതക്കുകയും മറ്റു ചിലപ്പോൾ കുതിക്കുകയും ചെയ്തിരുന്നതൊക്കെയും അവളിൽ അസ്വസ്ഥതയാണ് ഉണ്ടാക്കിയിരുന്നത് . അവൾ ആഗ്രഹിച്ചിരുന്നത് എപ്പോഴും നിശ്ചലതയാണെന്ന് എത്രയാവർത്തിച്ചിട്ടും ആ ഘടികാരം മനസ്സിലാക്കിയതുമില്ല . അതാകട്ടെ അപ്പോഴെല്ലാം പെൻഡുലത്തിന്റെ താളത്തിൽ തന്റെ സൂചികളിൽ രാപ്പകലുകളെ നിയന്ത്രിച്ചുകൊണ്ടേയിരുന്നു . അവളുടെ അനുവാദമില്ലാതെ തന്നെ ...!
.
ഇനി ... സ്വസ്ഥമായൊന്നുറങ്ങണം . ഘടികാരത്തിന്റെ സമയം തീർക്കാത്ത നിശ്ചല നിശബ്ദതയിൽ മുഖം പൂഴ്ത്തി . പകലിനും രാത്രിക്കുമിടയിൽ പെന്ഡുലങ്ങൾ ആടുന്നതോർക്കാതെ . വേഗത്തിനും നിശ്ചലതയ്ക്കുമിടയിൽ സൂചികൾ കറങ്ങുന്നതോർക്കാതെ , തന്റെ സമയവും തീർത്ത് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
2 comments:
സ്വസ്ഥമായുറങ്ങണം.. തീര്‍ന്നുപോകുന്നത് കാലം...
നിശ്ചലമാകുന്ന ഘടികാരസൂചികള്‍
ആശംസകള്‍
Post a Comment