മരിക്കാൻ വേണ്ടി ജനിക്കുന്നവർ ...!!!
.
ചിലർക്കൊക്കെ പലപ്പോഴും നമ്മോടു പറയാനുള്ളത് മരണത്തെ കുറിച്ചാണ് . മരിച്ചാൽ അങ്ങിനെയാകും, മരിച്ചാൽ ഇങ്ങനെയാകും അവസാനം എല്ലാവര്ക്കും മരണമാണുള്ളത് , ബാക്കിയാകുന്നത് ആറടി മണ്ണുമാത്രം . ഒന്നും നേടരുത് ഒന്നും ആഗ്രഹിക്കരുത് അങ്ങിനെ ചെയ്യരുത് ഇങ്ങിനെ ചെയ്യരുത് ......!
.
സത്യമാണ് എല്ലാം . ശാശ്വതമായതും മരണം തന്നെ . എന്നിട്ടും പക്ഷെ ഈ പറയുന്നവരൊക്കെ അങ്ങനെയല്ലാതെ സസുഖം ജീവിക്കുന്നു. അവർക്ക് ആവശ്യമായതെല്ലാം വേണ്ടതുപോലെ ചെയ്യുന്നു . കൂട്ടത്തിൽ മറ്റുള്ളവരെ പേടിപ്പിച്ചുകൊണ്ടുമിരിക്കുന്നു. മരിക്കാൻ വേണ്ടിയാണ് ജീവിക്കുന്നതെന്ന് തോന്നും ഇവരുടെ സംസാരം കേട്ടാൽ.... !
.
അങ്ങിനെയെങ്കിൽ ഇനിമുതൽ ആളുകളെയെല്ലാം ജനിച്ചയുടനെയങ്ങു കൊന്നുകളയുകയല്ലേ നല്ലത് . ജീവിച്ചിരുന്നാലല്ലേ തെറ്റുകൾ ചെയ്യൂ. ജനിച്ചയുടനെ മരിച്ചാൽ, ഒരു തെറ്റും ചെയ്യാതെ, ഒന്നും നേടാതെ, ഒന്നും നഷ്ടപ്പെടുത്താതെ നേരെ സ്വർഗത്തിലേക്ക് പോകാം . ഈ ഉപദേശികളാദ്യം വഴികാട്ടട്ടെ ....!!!
.
പിന്നെയും ഒരു ചോദ്യം ബാക്കിയാകുന്നു, മരിക്കാൻ വേണ്ടി മാത്രമാണോ നമ്മൾ ജനിക്കുന്നത് ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
1 comment:
മരണത്തെ എല്ലാവര്ക്കും പേടിയാണ് അല്ലെ? അതല്ലേ മരണം മരണം എന്ന് പറഞ്ഞു മറ്റുള്ളവരെ പേടിപ്പിയ്ക്കുന്നത്? എന്നാല്‍ എന്തിന്നിത്ര ഭയം? ഭയന്ന് ഭയന്ന് മരണത്തെ ക്ഷണിച്ചു വരുത്തുകയാണ്. അത് ശരിയല്ല. അത് നമ്മളോട് മാത്രമല്ല, മരണത്തോട് തന്നെയും ചെയ്യുന്ന തെറ്റാണ്.
മരണം അതിഥിയാണ് . നാളും തിഥിയും നോക്കേണ്ടാത്തവന്‍. അനുവാദമില്ലാതെ കടന്നുവരാനും അനുവാദമില്ലാതെ ഇറങ്ങി പോകാനും അധികാരമുള്ളവന്‍ . അവനെ ക്ഷണിച്ചു വരുത്തുന്നത് ശരിയല്ല. അല്ല, ഈ മനുഷ്യരെന്താണ് ഇങ്ങനെ ????? അല്ലെ ?
Post a Comment