അക്ഷരമാലകൊണ്ടൊരു തൂക്കുകയർ ...!!!
.
അക്ഷരങ്ങൾ ഒന്നൊന്നായി
കൂട്ടിവെച്ചൊരു കയറുണ്ടാക്കി
അതിന്റെ മറ്റേതലയ്ക്കൽ
എനിക്കെന്റെ കഴുത്തു മുറുക്കണം ....!
.
വില്പനയ്ക്കുണ്ട് അക്ഷരങ്ങൾ
പല തരത്തിൽ പല വിധത്തിൽ
ഗ്രാമത്തിലെ ചന്തയിലും
നഗരത്തിലെ ഷോപ്പിംഗ് മാളിലും ...!
.
കഴുത്തിൽ മുറുക്കിയ അക്ഷരക്കയറിന്റെ
മറ്റേതലകൊണ്ടൊരു കുരുക്കുണ്ടാക്കണം
മുറ്റത്തെ തൈമാവിൻകൊമ്പിൽ കുരുക്കി
ആത്മഹത്യ ചെയ്യുവാൻ ...!
.
കരുതി വെച്ചതും
സ്വരുക്കൂട്ടിയതും
അക്ഷരങ്ങൾ മാത്രം
സ്വന്തമായും സ്വത്തായും ...!
.
കൈയിലുണ്ടായിട്ടും ,
ഉപയോഗിക്കാനറിഞ്ഞിട്ടും
എനിക്കെന്റെ ഇഷ്ട്ടാനുസരണം
ഉപയോഗിക്കാൻ അനുവദിക്കപ്പെടാത്തതും
ഈ അക്ഷരങ്ങൾ ...!
.
ആത്മഹത്യ ചെയ്യുക എന്നത്
മറ്റുള്ളവരെപ്പോലെ
എനിക്കും വേദനാജനകം തന്നെയെങ്കിലും
ഉപയോഗശൂന്യമായൊരീയക്ഷരമാലയാൽ
പിന്നെഞാനെന്തു ചെയ്‍വാൻ ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
4 comments:
കൈയിലുണ്ടായിട്ടും ,
ഉപയോഗിക്കാനറിഞ്ഞിട്ടും
എനിക്കെന്റെ ഇഷ്ട്ടാനുസരണം
ഉപയോഗിക്കാൻ അനുവദിക്കപ്പെടാത്തതും
ഈ അക്ഷരങ്ങൾ ...!
അക്ഷരത്തെ അഗ്നിയാക്കാനിനിയെന്തു വഴി?!!
ഇവിടെ തുടങ്ങി. ഇനിയൊരു അവസാനം..... അതില്ല ഒരിക്കലും
എവിടെയാണ് നീ നിന്നെ നഷ്ടപ്പെടുത്തിയത്. പ്രണയമെന്ന് നീറി നീറി മനസ്സ്. ആത്മാഭിമാനം എന്ന് വാശിപിടിച്ച് ചിന്തകൾ. എവിടേയോ ഇല്ലാതായി തീർന്ന നിന്നെ തേടി തേടി ഞാനും.
ചില തേടലുകൾ മരണത്തോളവും നീളുമോ. ഇനിയൊരു നീ വീണ്ടും ജനിക്കുമോ എന്ന് വല്ലാതെ വേവലാതിപ്പെട്ടു ഒറ്റയ്ക്കായൊരു പ്രണയിനിയും.
Post a Comment