Wednesday, August 24, 2016

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!

ജനിക്കണം, ഒരു പട്ടിയായെങ്കിലും ...!!!
.
ആരെയും കൊല്ലാൻ എനിക്കാവില്ല
ആർക്കുവേണ്ടിയും മരിക്കാനും ...!
ജീവിതം എന്റെയും അവകാശമാകവേ
ഞാനും പ്രാർത്ഥിക്കുന്നു
ജനിക്കണം അടുത്ത ജന്മത്തിലെങ്കിലും
ഒരു പട്ടിയായെങ്കിലും ഈ കേരളത്തിൽ ...!
.
പട്ടിയായി ജനിച്ചാൽ ഗുണങ്ങളേറെ
തിന്നാം ബിരിയാണി വയറുനിറയെ
പിന്നെ പശുവിറച്ചിയും പന്നി മാസവും
കയറിച്ചെല്ലാം അമ്പലനടയിലും പള്ളി വാതിൽക്കലും
കിടക്കാം തെരുവോരത്തും കൊട്ടാരക്കെട്ടിലും ...!
.
കുരക്കാം ആർക്കു നേരെയും
കടിക്കാം ആരെ വേണമെങ്കിലും
സഞ്ചരിക്കാം രാത്രിയും പകലും
സംരക്ഷിക്കാൻ ആളും തരം പോലെ
പിന്നെയെന്തിന് അമാന്തിക്കണം ഞാനിനി
ജനിക്കണം പട്ടിയായിത്തന്നെ, അടുത്തജന്മമെങ്കിലും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടി എങ്കിൽ പട്ടി

Muralee Mukundan , ബിലാത്തിപട്ടണം said...

പട്ടി എങ്കിൽ പട്ടി

Cv Thankappan said...

അന്ന്‌ മേനകാഗാന്ധിയും സ്ഥാനത്ത് ഉണ്ടായിരിക്കണമല്ലോ!!
ആശംസകള്‍

Shahid Ibrahim said...

ഈ കാലത്ത് മനുഷ്യരെക്കാൾ വിലയും നിയമ പരിരക്ഷയും പട്ടികൾക്ക് തന്നെയാണ്

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...