Wednesday, March 9, 2016

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!

പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
പ്രണാമം ,
തെരുവിൽ നഗ്നയാക്കപ്പെടുന്നവൾക്ക്
അകത്തളങ്ങളിൽ ഒറ്റപ്പെടുന്നവൾക്ക്
വാക്കുകൾ പണയം വെക്കേണ്ടിവരുന്നവൾക്ക്
കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടിവരുന്നവൾക്ക്
താലിമാല പണയം വെക്കേണ്ടിവരുന്നവൾക്ക്
ചായാനൊരു തോളില്ലാതെവരുന്നവൾക്ക്
ഛായകളിൽ രൂപങ്ങൾ നഷ്ടപ്പെടുന്നവൾക്ക്
തലമുറകൾക്ക് ജീവിതം ബലിനൽകുന്നവൾക്ക്
കണ്ണീരിലുണക്കി സ്നേഹം സൂക്ഷിക്കുന്നവൾക്ക്
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

4 comments:

സുധി അറയ്ക്കൽ said...

പ്രണാമം പ്രണാമം¡¡

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയത്തിന് പ്രണാമം

ajith said...

യഥാർത്ഥത്തിൽ പ്രണമിക്കുന്നവർ വളരെ കുറവാണു

Cv Thankappan said...

കണ്ണില്ലാതാകുമ്പോഴേ കണ്ണിന്‍റെ വിലയറിയൂ!
പ്രണാമം

ഞാനും കറുപ്പിനൊപ്പം ...!!!

ഞാനും കറുപ്പിനൊപ്പം ...!!! . കറുപ്പ് എന്നത് ഒരു നിറമല്ലെന്നും അത് എല്ലാനിറങ്ങളും കൂടിച്ചേരുന്ന ഒരു പ്രതിഭാസം മാത്രമാണെന്നും ചെറിയ ക്...