Monday, August 24, 2015

ആഘോഷിക്കേണ്ട യുവത്വം ...!!!

ആഘോഷിക്കേണ്ട യുവത്വം ...!!!
.
യുവതയ്ക്ക് എല്ലാം ആഘോഷമാണ് . എന്നും ആഘോഷമാണ് . ജനനവും മരണവും എന്തിന് ജീവിതം തന്നെയും ആഘോഷമാക്കുന്നവരാണ് യുവത്വം എല്ലായ്പോഴും. എല്ലാ കാലത്തും അത് അങ്ങിനെതന്നെ ആയിരുന്നു താനും . അല്ലെങ്കിൽ തന്നെയും അത് അങ്ങിനെതന്നെയാണ് വേണ്ടതെന്നുമാണ് എന്റെ അഭിപ്രായവും . ആഘോഷമില്ലാതെ പിന്നെ എന്ത് ജീവിതം .
.
ആഘോഷിക്കാൻ വേണ്ടിത്തന്നെയാണ് ഓരോ ഉത്സവങ്ങളും . അത് ഓണമായാലും പെരുന്നാളായാലും പൂരമായാലും നേർച്ചയായാലും . ഓരോ ആഘോഷങ്ങളും യുവതയ്ക്കുള്ളതുമാണ് . അത് അതാതു കാലഘട്ടത്തിനനുസരിച്ചുള്ള രീതികൾക്കും പരിഷ്കാരങ്ങൾക്കും അനുസരിച്ച് തന്നെ ആവുന്നതും സ്വാഭാവികവും .
.
യുവതയുടെ ആഘോഷങ്ങളെ പലപ്പോഴും പലരും വിമർശിക്കാറുണ്ട് . ആഘോഷത്തിന്റെ ഈ യുവത്വം കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും പേറി ജീവിതവുമായി മല്ലിടുന്ന മുതിർന്നവരുടെ ഇടയിൽനിന്നാണ് പലപ്പോഴും അതുണ്ടാകാറുള്ളത് എന്നതാണ് അതിലെ വിരോധാഭാസവും .
.
തീർച്ചയായും എല്ലാറ്റിനും അതിർവരമ്പുകളും നിയന്ത്രണങ്ങളും വേണമെന്നതിൽ സംശയമില്ല . ഇവിടെയും അതുപോലെ ഈ ആഘോഷങ്ങൾ അതിരുവിടാതെ നോക്കേണ്ടത് , നിയന്ത്രിക്കേണ്ടത് അത് ആഘോഷമാക്കുന്നവരെക്കാൾ അവിടുത്തെ മുതിർന്നവർ തന്നെയാണ് .തീർച്ചയായും അത് അവരുടെ കടമയും ഉത്തരവാദിത്വവും തന്നെയാണ് താനും.
.
എന്നാൽ , മുതിർന്നവർ തങ്ങളുടെ കടമയും ഉത്തരവാദിത്വവും ശരിയായ രീതിയിൽ നിർവ്വഹിക്കാതെ ആഘോഷിക്കുന്ന യുവതയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും യുവത്വത്തോട്‌ എന്നപോലെ ഈ സമൂഹത്തോടും ചെയ്യുന്ന നീതികേടും ക്രൂരതയുമാണ് .
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

സുധി അറയ്ക്കൽ said...

നിയന്ത്രണം അംഗീകരിക്കുന്നില്ലാത്ത അപകടകരമായ ഒരു യുവത്വം ഇവിടെ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു.ഇനി ഒന്നും ചെയ്യാനുമില്ല.

Cv Thankappan said...

തീര്‍ച്ചയായും,മുതിര്‍ന്നവര്‍ വളര്‍ന്നുവരുന്നവരോടുള്ള കടമയും,ഉത്തരവാദിത്തവും നിര്‍വ്വഹിക്കുക തന്നെ വേണം.സാമ്പത്തികം മാത്രമല്ല.നന്മയിലേക്ക് നയിക്കാനുള്ള മാര്‍ഗ്ഗദര്‍ശികള്‍ കൂടിയായിരിക്കണം......
ആശംസകള്‍

ajith said...

അതെ

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...