Monday, May 25, 2015

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ

ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ
.
മാനുഷികവും അല്ലാത്തതുമായ ഓരോ ദുരന്തങ്ങളും മാനവികതയുടെ അളവുകോൽ കൂടിയാകുന്നുണ്ട് പലപ്പോഴും എന്നതാണ് സത്യം . ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മറ്റു മനുഷ്യർ എങ്ങിനെയാണ് ദുരന്തങ്ങളിൽ അകപ്പെടുന്നവരോട് പെരുമാറുന്നത് എന്നത് ലോകം എപ്പോഴും നോക്കി കാണുക തന്നെ ചെയ്യുന്നുണ്ട് .
.
ഓരോ ജനതയും ഓരോ വിഭാഗവും ദുരിത ഭാധിതരോട് പെരുമാറുന്നത് വ്യത്യസ്ത രീതിയിലാണ് . ഒരു ദുരിതമുണ്ടാകുമ്പോൾ അവിടെ തക്ക സമയത്ത് ഇടപെടുക വഴി അവരുടെ മേൽ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട് , നിഷ്കാമമായി കർമ്മം ചെയ്ത് അവരെ സഹായിക്കുന്നവരുണ്ട് , തങ്ങളുടെ സഹായമനസ്കത ലോകത്തെ കാണിക്കാൻ ക്യാമറയ്ക്കുമുന്നിൽ മാത്രം സഹായം ചെയ്യുന്നവരും ഉണ്ട് .
.
എന്നാൽ ഇത്തരം ദുരിതങ്ങളെ ചൂഷണം ചെയ്യുന്നവരും ഉണ്ട് . ദുരിതത്തിൽ നിരാലംബരായവരെ കൊള്ളയടിക്കുന്നവർ , അവരുടെ വസ്തുവകകളും സ്വത്തും തട്ടിയെടുക്കുന്നവർ അവർ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ കയ്യേറ്റം നടത്തുന്നവർ അങ്ങിനെ അങ്ങിനെ .
.
എന്നാൽ ഇതിനെക്കാളൊക്കെ ഭീകരമായി ദുരിധബാധിതരെ വെച്ച് കച്ചവടം നടത്തുന്നവരാണ് ഏറ്റവും നികൃഷ്ടർ . ദുരിതത്തിൽ പെട്ട് സർവ്വവും നശിച്ചവരെതന്നെ വിൽപ്പനചരക്കാക്കുന്നവർ . അവയവകച്ചവടത്തിന് , വ്യഭിചാരത്തിന് കൂലിവേലയ്ക്ക് ഭീകരപ്രർവർത്തനങ്ങൾക്ക് .... അങ്ങിനെ അങ്ങിനെ . ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇപ്പോൾ ദുരിതങ്ങളിൽ ഏറ്റവും സജീവമാകുന്നത് എന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതും തടയപ്പെടേണ്ടതും തന്നെ .
.
സുരേഷ്കുമാർ പുഞ്ചയിൽ

4 comments:

ajith said...

ഇത് കച്ചവടത്തിന്റെ കാലഘട്ടമാണ്. വിറ്റുവിറ്റ് സ്വയം വിറ്റുകളയുന്നവരുടെ കാലം

കൊച്ചു ഗോവിന്ദൻ said...

ഇതൊക്കെ നിസംഗതയോടെ കാണാൻ എല്ലാവരും ശീലിച്ചിരിക്കുന്നു.

കൊച്ചു ഗോവിന്ദൻ said...
This comment has been removed by the author.
Cv Thankappan said...

കാരുണ്യത്തിന്‍റെ നീരുറവകള്‍ വരണ്ടിട്ടില്ലെന്നതും ആശ്വാസം!
ആശംസകള്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...