ഭാവിയിൽ നിന്നും ...!!!
.
ഭാവിയിൽ നിന്നും വരുന്ന വർത്തമാനങ്ങൾക്ക് ചന്ദനത്തിന്റെ തണുപ്പായിരിക്കും എന്നാണ് അവൾ പറഞ്ഞത് . ശരിയായിരിക്കാം . അവ വരുന്നത് ആത്മാവിൽ നിന്നല്ലേ. മോർച്ചറിയുടെ മുന്നിൽ നിന്നും തുടങ്ങുന്ന ആ തണുപ്പ് അതിനുമുന്നിലെ കാത്തിരിപ്പുകാരിലൂടെയാണ് ശവശരീരങ്ങളിലേയ്ക്ക് വ്യാപിക്കുന്നതെന്നും അവൾ തന്നെയാണ് പറഞ്ഞു തന്നത് എന്നപോലെ ...!
.
പക്ഷെ ചന്ദനത്തിന്റെ ഗന്ധം .. അതവൾക്ക് തീർച്ചയായും തെറ്റിയതാകാം ....ചുള്ളിക്കമ്പുകളോ ചാണക വരട്ടികൾ പോലുമോ തികയാതെ പകുതിയിൽ കരിഞ്ഞവശേഷിക്കുന്ന മൃതദേഹങ്ങൾക്ക് എങ്ങിനെയാണ് ചന്ദനത്തിന്റെ മണം .. ഒരുപക്ഷെ എല്ലാ ആത്മാക്കൾക്കും ഒരേ മണമാണ് അല്ലെങ്കിൽ എല്ലാ മണങ്ങളും ആത്മാക്കളിലെതുമ്പോൾ ഒന്നായിത്തീരുന്നു എന്ന മഹത്വമാർന്ന ചിന്തയാകാം അവൾ അപ്പോൾ പങ്കുവെക്കാൻ ശ്രമിച്ചത് ...!
.
എങ്കിലും ആ തണുപ്പ് മനസ്സുകൾക്ക് ഇല്ലാതെ പോകുന്നത് നന്നായി എന്നേ ഇപ്പോൾ പറയേണ്ടതുള്ളു . ശരീരത്തിൽ നിന്നാണ് മനസ്സിലേക്ക് തണുപ്പ് എപ്പോഴും അരിച്ചു കയറുന്നതെന്നാണ് അവൾ പലപ്പോഴും പറയാറുള്ളത് . അതും തണുത്തുറഞ്ഞു പോയിരുന്നെകിൽ പക്ഷെ അവയെ ചൂടുപിടിപ്പിക്കാൻ ഞാൻ എന്റെ വിയർപ്പുതുള്ളികൾ ഹോമിക്കേണ്ടി വന്നേനെ ...!
.
അവിടെ ചൂണ്ടുപലകകൾ ആവശ്യമില്ലെന്നും നാഴികമണികൾ ചലിക്കുന്നത് കാത്തിരിക്കേണ്ടെന്നും അവൾ പറയുന്നു . അതൊക്കെയും എപ്പോഴെ പിന്നിട്ടിട്ടല്ലേ നമ്മൾ അവിടെയെത്തുന്നത് എന്നാണ് അവൾ പറയുന്നത്. ശരിയായിരിക്കാം . വഴികളും നിഴലുകളും നിന്നിൽ നിന്നും നിന്നിലേയ്ക്കുതന്നെ സ്വയം ചുരുങ്ങുന്നിടത് ഇതിനൊക്കെ എന്ത് കാര്യം ...!
.
ഇനിയൊരുപക്ഷേ പറയാൻ പറ്റാത്തത് ഒരുപക്ഷേ ഒന്നു മാത്രമെങ്കിലും കണ്ടേക്കാം അവിടെ , എങ്കിലും ... പഴകി പരിചയിച്ച നാളെകൾ ... ഇന്നിനെയും ഇന്നലെകളെയും വകഞ്ഞുമാറ്റി എപ്പോഴും കരുതലോടെ കൂടെ കൂട്ടാറുള്ള അവയെ പക്ഷെ ഉപേക്ഷിക്കേണ്ടിവരുന്നതിൽ വിഷമം ഉണ്ടായേക്കാമെങ്കിലും ...!
.
എല്ലാം അവൾ പറയുന്നതാണ് . കാരണം ഞാനെന്റെ ഭൂതകാലം മാത്രമേ ഇതുവരെ പിന്നിട്ടിട്ടുള്ളൂ . എന്നിട്ട് എത്തിനിൽക്കുന്നത് എന്റെ വർത്തമാനത്തിൽ മാത്രവും . ഭാവിയിലേക്ക് എത്തിനോക്കാൻ പോലുമാകാതെ എങ്ങിനെയാണ് എനിക്കവയെകുറിച്ച് പറയുവാനാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...
2 comments:
ഭാവിയിലാണ് പ്രതീക്ഷയത്രയും
ഭാവിയിലേക്ക് ഉറ്റു നോക്കുമ്പോൾ കാണാം ല്ലേ...
Post a Comment