Wednesday, September 17, 2014

പാഞ്ചാലി ...!!!

പാഞ്ചാലി ...!!!
.
പാഞ്ചാലി ... അങ്ങിനെ അവൾ ആ കുട്ടിയെ അഭിസംഭോധന ചെയ്തതിൽ ഞാൻ സംതൃപ്തനല്ലായിരുന്നു ഒരിക്കലും . പക്ഷെ എന്നെ കൂട്ടാക്കാതെ അവൾ അങ്ങിനെ തന്നെയാണ് തുടർന്ന സംഭാഷണത്തിൽ ആ കുട്ടിയെ പ്രദിപാദിച്ചുകൊണ്ടേയിരുന്നത്. എന്നിലത്ത് ആലോസരമോന്നും ഉണ്ടാക്കാൻ മാത്രം ആ കുട്ടി എനിക്കാരും അല്ലാതിരുന്നതിനാൽ ഞാൻ മൌനം പൂണ്ട് സംസാരം ശ്രദ്ധിച്ചു ...!
.
എന്തിനാണ് അവൾ ആ കുട്ടിയെക്കുറിച്ച് അങ്ങിനെ പറഞ്ഞു തുടങ്ങിയത് എന്നെനിക്കറിയില്ല . അവൾക്കും ആ കുട്ടി അവളുടെ ആരെങ്കിലുമായിരുന്നു എന്നെനിക്കറിയില്ല. അവളുടെ ഏതോ സുഹൃത്ത്‌ പറഞ്ഞ അറിവുമാത്രമാണ് അവൾക്കും ആ കുട്ടിയെക്കുറിച്ച് ഉണ്ടായിരുന്നത് . എന്നിട്ടും അവൾ ആ കുട്ടിയെക്കുറിച്ച് വല്ലാതെ വാചാലയായി . അവൾ വെറുതേ എന്തെങ്കിലും പറയുന്നതിലല്ല, മറിച്ച് അൽപം അകാരണമായും ആ കുട്ടിയെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നിരുന്നതിൽ ഞാൻ അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നു അപ്പോൾ ...!
.
ആ കുട്ടിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവൾ എപ്പോഴും ആഹ്ലാദത്തോടെയും ആഡംബരത്തോടെയുമാണ് ജീവിക്കുന്നതെന്നും അവൾ അസൂയയോടെ പറഞ്ഞപ്പോൾ ഞാൻ അതിശയപ്പെട്ടില്ല തന്നെ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആ കുട്ടി സമൂഹത്തിലെ ഉന്നതനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചത് . സ്നേഹിക്കാനും പ്രണയിക്കാനും കഴിവുള്ള അയാളുമായി നല്ല ബന്ധത്തിൽ തന്നെയാണ് ആ കുട്ടി അപ്പോഴും . അയാളോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ ആ കുട്ടി മറ്റു പലരുമായും കിടക്ക പങ്കിടുന്നു എന്നാണ് അവളുടെ ആരോപണം ...!
.
അത് മാത്രമല്ലാതെ ആ കുട്ടി എസ്കോർട്ട് പോകാറുണ്ടെന്നും കൂടാതെ ആ കുട്ടിയുടെ കൂട്ടുകാരികളെ ആ കുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും ഏർപ്പാടാക്കി കൊടുക്കാറുണ്ടെന്നും പാർട്ടികളിൽ ആ കുട്ടി മയക്കുമരുന്നുകൾ പോലും ഉപയോഗിക്കാറുണ്ടെന്നും അവൾ പറഞ്ഞു . ...!
.
എങ്കിലും മോശമായി പെരുമാറുന്നവരെ പൊതുവെ നാട്ടിൽ വേശ്യയെന്നാണ് വിളിക്കാറുള്ളത് . ഇവിടെയാകട്ടെ അവൾ അങ്ങിനെ പറയുന്നതിന് പകരം പാഞ്ചാലി എന്ന് വിളിച്ചത് എന്തുകൊണ്ടാകാം എന്ന് എനിക്ക് മനസ്സിലായെ ഇല്ല . പാഞ്ചാലിക്ക് ഒരേ സമയം അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നതിനാലാകാം എന്ന് കരുതുമ്പോഴും പക്ഷെ പാഞ്ചാലി ഒരിക്കലും ഒരേ സമയം അവരോടൊത്ത് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പിന്നെ എങ്ങിനെ എന്നത് എന്നെ കുഴക്കുക തന്നെ ചെയ്തു ....!
.
പിന്നെയും ആ കുട്ടിയെ അവൾ പാഞ്ചാലി എന്ന് തന്നെ സംഭോധന ചെയ്തപ്പോൾ ഞാൻ എന്റെ എതിർപ്പ് പ്രകടിപ്പിക്കുക തന്നെ ചെയ്തു . എന്റെ നീരസം തിരിച്ചറിഞ്ഞ അവൾ എന്റെ മുഖത്തടിച്ചു ചോദിച്ചത് ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി കിടക്ക പങ്കിടുന്ന അവളെ പിന്നെ എന്ത് വിളിക്കണമെന്നാണ് . ആ വാക്കുകളിൽ ഞാൻ അത്ഭുത പ്പെടുകയാണ് ആദ്യം ചെയ്തത് കാരണം ആ കുട്ടിയെ അവൾ അങ്ങിനെ വിളിക്കുമ്പോൾ എനിക്ക് വേണമങ്കിൽ ഞാനുമായി പോലും കിടക്ക പങ്കിടാൻ തയ്യാറുള്ള ഇവളെ ഞാൻ എന്ത് വിളിക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

4 comments:

കുഞ്ഞൂസ് (Kunjuss) said...

എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉറ്റു നോക്കാനാണ് മിക്കവർക്കും താൽപര്യം. ജീസസ് പറഞ്ഞ പോലെ , നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ.... !

ajith said...

കണ്ണിന്റെ കാഴ്ച്ച പുറത്തേയ്ക്കല്ലേ! ഉള്‍ലിലേയ്ക്ക് കാണാന്‍ അകക്കണ്ണ് വേണം

ഡോ.മനോജ്‌ വെള്ളനാട് said...

കണ്ണുകൊണ്ട് മാത്രം കാണുന്നവര്‍.. അവനവനെ കാണാത്തവര്‍..

Cv Thankappan said...

അകക്കണ്ണിലൂടെ ഭാവനാചിത്രം മെനഞ്ഞെടുക്കുന്നവര്‍.....
അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ട്.
ആശംസകള്‍

പ്രണയം ഇങ്ങിനെയുമാണ് ...!!!

പ്രണയം ഇങ്ങിനെയുമാണ് ...!!! . പ്രണയം എന്നാൽ ഒരു സമർപ്പണവുമാണ് സർവ്വവും ഉപേക്ഷിച്ച് സ്വയം ഉപേക്ഷിച്ച് തന്നെത്തന്നെയുള്ള സ്വയം സമർപ്പണം...