Thursday, June 12, 2014

എനിക്ക് വാങ്ങുവാൻ....!!!

എനിക്ക് വാങ്ങുവാൻ....!!!
.
ആരോ പറഞ്ഞറിഞ്ഞു
ഒരു മഹാസൗധം വിൽപ്പനയ്ക്കെന്ന്
വാങ്ങുമ്പോൾ
മഹത്തായത്‌ തന്നെ
വാങ്ങണമെന്ന് മോഹവും ...!
.
തിരഞ്ഞെതി ചെന്ന്നിന്നത്
തലസ്ഥാനത്തെ
ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ ...!
.
നമ്മുടെ കാടും മേടും
പുഴകളും പൂക്കളും വരെ
വിറ്റു തുലച്ച നമ്മൾ
ഇതും വിൽക്കുക തന്നെ ചെയ്യുമല്ലോ ...!
.
മറ്റാരെങ്കിലും വാങ്ങും മുൻപേ
എനിക്കിതു വാങ്ങണം .
പക്ഷെ
എന്റെ കയ്യിൽ അത്രയും പണമില്ല
അതുകൊണ്ട് നിങ്ങളൊന്ന് സഹായിച്ചാൽ ....???
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ajith said...

ഖജനാവില്‍ കാശില്ലത്രെ. സെക്രട്ടറിയേറ്റ് പണയത്തിലോ മറ്റോ ആണോന്ന് ആര്‍ക്കറിയാം!

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...