ജീവിക്കാൻ അവകാശമില്ലാത്തവർ ...!
.
ജീവിതം ആരുടെയെല്ലാം അവകാശമാണ് എന്ന ചോദ്യം ഞാൻ ഉന്നയിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല . ജീവിതം ഓരോ ജീവികളുടെയും അവകാശമാണ്. ജീവികൾ എന്നാൽ ഭൂമുഖത്ത് മാത്രമല്ലാതെ നമ്മൾ അറിഞ്ഞും അറിയാതെയും ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഓരോ ജീവികൾക്കും അതാതു ജീവ ആവാസ വ്യവസ്ഥകൾ അവരുടെ ജീവിതത്തിന്റെ അവകാശം തന്നെ ആകുന്നു....!
.
അപ്പോൾ ആർക്കാണ് ജീവിക്കാൻ അവകാശമില്ലാത്തത് . കള്ളന്മാർ, കൊലപാതകികൾ, ഭീകരർ, അനാഥർ ..... നീണ്ട നിരകൾ ഓരോരുത്തരുടെയും ഭാവനയനുസരിച്ച് തുടർന്നേക്കാം. പക്ഷെ അവരാണോ യഥാർത്ഥത്തിൽ ജീവിക്കാൻ അവകാശമില്ലാത്തവർ. ...!
.
ഒരാൾ അനാഥനായി മാറുന്നത് തീർച്ചയായും അയാളുടെ വിധിയായിരിക്കാം . ഒരാൾ കള്ളനോ കൊലപാതകിയോ വഴിപിഴച്ചവാണോ ആകുന്നതിൽ അയാളോടൊപ്പം മറ്റ് ആരെങ്കിലും കൂടി കുറ്റക്കാർ ആയിരുന്നെക്കാം . അയാളെ അങ്ങിനെ ആക്കുന്നതിൽ അയാൾക്കൊപ്പം മറ്റുള്ളവർക്കോ സമൂഹത്തിനോ കൂടി പങ്കും ഉണ്ടായേക്കാം . അപ്പോൾ എങ്ങിനെയാണ് അയാളെ മാത്രം നമ്മൾ കുറ്റക്കാരനാക്കുക . അയാൾക്ക് എങ്ങിനെയാണ് ജീവിക്കാൻ അവകാശമില്ലെന്ന് പറയാനാവുക ...!
.
പിന്നെയും ചോദ്യം ബാക്കിയാകുന്നു . ആരാണ് അപ്പോൾ ജീവിക്കാൻ അവകാശമില്ലാത്തവർ .. അതെ, ആർക്കും വേണ്ടാത്തവർ .... ആർക്കും വേണ്ടാത്തവർ തന്നെയാണ് ജീവിക്കാൻ അവകാശമില്ലാതവരും ..!
.
അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മക്കൾ. അച്ഛനും അമ്മയ്ക്കും വേണ്ടാതെ ആരും നോക്കാനില്ലാതെ ദുരന്തങ്ങൾ മാത്രം നേരിടാൻ വിധിക്കപെടുന്ന അവർ എന്തിനു ജീവിക്കണം. സാഹചര്യങ്ങൾ എന്ത് തന്നെ അയാലും സ്വന്തം സൗകര്യങ്ങൽക്കു വേണ്ടി എട്ടും പൊട്ടും തിരിയാത്ത പിഞ്ചു മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അച്ഛനോ അമ്മയോ എന്തിന് അവരെ ഈ ദുരിത ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണം ..?
.
മക്കൾക്ക് വേണ്ടാത്ത അച്ഛനമ്മമാർ . വാർദ്ധക്യത്തിൽ സ്വന്തമായി എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ ദുരിതക്കയത്തിൽ ആറാടാൻ വിധിക്കപ്പെടുന്ന അവർ എന്തിനു ജീവിക്കണം..? ക്ഷേത്ര നടയിലും വഴിവക്കിലും നായക്കൂട്ടിലും സ്റ്റോർ റൂമിലും ബന്ധിക്കപെടുന്ന അവരുടെ ജീവൻ എന്തിനാണ് ആ മക്കൾ ബാക്കി വെക്കുന്നത് ...?
.
തീർച്ചയായും ആലോചിക്കണം . ഓരോ മാതാപിതാക്കളും . ജനിപ്പിക്കും മുൻപ് തന്റെ കുഞ്ഞ് തനിക്കു ആവശ്യമുള്ളതാണോ എന്ന്. തനിക്ക് അതിനെ നോക്കാൻ പറ്റുമോ എന്ന്. ഇടയ്ക്കുവെച്ച് ഒരാൾ നഷ്ടമായാലും മറ്റെയാൾ കൂടെ ഉണ്ടാകും എന്ന്. അതിനൊരു ഉറപ്പില്ലെങ്കിൽ എന്തിന് അങ്ങിനെ ഒരു ജന്മം....!
.
ജന്മം നല്കിയ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കും മുൻപ് ഓരോ മക്കളും ഓർക്കണം തങ്ങളും വൃദ്ധരാകുമെന്ന് . തങ്ങൾക്കും വയസ്സാകുമ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമാകുമെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
No comments:
Post a Comment