Monday, January 27, 2014

ചിന്തകളുടെ ഭാരം ..!!!

ചിന്തകളുടെ ഭാരം ..!!!    
.  
ചിന്തകളുടെ ഭാരം    
അത്    
ചുമക്കുന്നവന്റെ    
ഭാരത്തേക്കാൾ  വരുന്നത്    
ചിന്തകൾക്ക്    
ഭാരം    
ഇല്ലാതാകുമ്പോഴാണ്  ...!  
.  
ചിന്തകൾക്ക്    
ഭാരം    
ഇല്ലാതാകണമെങ്കിൽ    
പക്ഷെ    
അത്    
ചുമക്കാതെയുമിരിക്കണം ...!   
.  
ചിന്തകളുടെ ഭാരം    
സുഖകരമാകുന്ന അവസ്ഥ    
ആ ചിന്തകൾ     
സുഖകരമാകുന്നതുപോലെയാകുമ്പോൾ    
അസുഖകരമായ ചിന്തകൾ    
ചുമക്കുന്നവനെക്കാൾ    
ഭാരമുള്ളതുമാകുന്നു ....!!!  
.  
 സുരേഷ്കുമാർ പുഞ്ചയിൽ    

3 comments:

ajith said...

ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍

Cv Thankappan said...

അസുഖകരമായ ചിന്തകള്‍ ചുമക്കുന്നവന്
മനസ്സമാധാനവും നഷ്ടപ്പെടുന്നു.
നല്ല എഴുത്ത്
ആശംസകള്‍

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ചിന്തകളുടെ ഭാരമില്ലാതെ ജീവിയ്ക്കുക എന്നത് ചിന്താശേഷി ഉപയോഗിയ്ക്കാതെ ജീവിയ്ക്കുക എന്നതു തന്നെയാണ്. ഇങ്ങനെ ജീവിയ്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതം ക്രമേണ ഒരു ഭാരിച്ച ചുമടായി മാറുന്നു.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...