Friday, November 1, 2013

ആഘോഷം ....!

 ആഘോഷം ....!  
.
അമ്മ  
കണ്ണ് മിഴിയാത്ത  
കുഞ്ഞുമകളെ  
കാമുകന് കാഴ്ചവെച്ച്‌  
ആഘോഷിക്കുന്നു ...!
.
മക്കൾ  
വായോവൃദ്ധയായ  
അമ്മയെ  
അമ്പലങ്ങളിൽ നടതള്ളി  
ആഘോഷിക്കുന്നു...!
.
ഞാനിവിടെ  
ഇതെല്ലാം നടക്കുന്ന  
എന്റെ  
സുന്ദര കേരളത്തിന്റെ  
പിറവിയും  
ആഘോഷിക്കുന്നു ...!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

7 comments:

Cv Thankappan said...

പ്രബുദ്ധകേരളം?!!!
ആശംസകള്‍

സൗഗന്ധികം said...

സാംസ്ക്കാരികാഘോഷം!!

നന്നായി എഴുതി

ശുഭാശംസകൾ....

ajith said...

ആഘോഷം തുടങ്ങിയതേയുള്ളു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രബുദ്ധ സാക്ഷര -ദൈവത്തിന്റെ നാട്ടിൽ ഇത്രയെ ഉള്ളൊ കഷ്ടം
ഇനിയും എന്തെല്ലാം വരാൻ കിടക്കുന്നു അല്ലെ 
ആഘോഷിക്കട്ടെ ആഘോഷിക്കട്ടെ

ഇപ്പൊ ഞങ്ങൾ തലച്ചോർ ഉപ്പിലിട്ട് വച്ചിരിക്കുകയാ
കയ്യും കാലും ഒക്കെ അട്ടത്ത് വച്ചിരിക്കുന്നു

പ്രതികരണ ശേഷിയില്ലാത്ത ഒരു കൂട്ടം ഷണ്ഡന്മാർ :(

Abdul Jaleel said...

ചെറിയ വരികളിലെ വലിയ ചിന്തകൾ..
ആശംസകൾ...

Abdul Jaleel said...
This comment has been removed by the author.
ബഷീർ said...

ആഘോഷങ്ങളുടെ അകം പൊരുൾ.. കേരളത്തിന്റെ സ്വന്തം ആഘോഷങ്ങൾ

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...