Friday, October 25, 2013

യാത്രയ്ക്കുള്ള വഴികൾ ...!!!

യാത്രയ്ക്കുള്ള വഴികൾ ...!!!    
.  
വഴികൾ    
എപ്പോഴും    
തിരിച്ചുപോക്കിനും    
കൂടിയുള്ളതാണ് ...!  
.  
തുടക്കം    
എവിടെനിന്ന്    
എന്നില്ലാതെയാണെങ്കിലും    
ഒടുക്കവും    
അങ്ങിനെ    
ആയിക്കൊളളണമെന്നുമില്ല താനും ..!  
.  
തുടങ്ങും മുൻപേ    
നിശ്ചയിക്കപെടണമെന്നുണ്ടെങ്കിലും  
ഇല്ലാത്ത വഴികളും    
യാത്രയ്ക്കൊപ്പം  ...!    
.  
തിരിച്ചുപോക്കില്ലാത്ത    
യാത്രക്ക്    
വഴി    
ആവശ്യവുമില്ലാതാകുന്നു ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

4 comments:

ശ്രീ said...

' തുടക്കം
എവിടെനിന്ന്
എന്നില്ലാതെയാണെങ്കിലും
ഒടുക്കവും
അങ്ങിനെ
ആയിക്കൊളളണമെന്നുമില്ല താനും ..!'

ശരിയാണ് മാഷേ

Cv Thankappan said...

തിരിച്ചുപോക്കില്ലെങ്കില്‍
വന്നവഴി ഓര്‍മ്മിക്കേണ്ടതില്ലോ!
ആശംസകള്‍

ബൈജു മണിയങ്കാല said...

വഴികൾ വഴികൾ സർവത്ര വഴികൾ പക്ഷെ ഒരേ ഒരാൾ മാത്രം

ajith said...

യാത്രകളൊക്കെ വണ്‍വേ ആണ്

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...