Thursday, August 15, 2013

എനിക്ക് മുൻപേ നടക്കുന്നവരോട് ....!

എനിക്ക് മുൻപേ നടക്കുന്നവരോട് ....!
..
എനിക്ക് മുൻപേ
നടക്കുന്നവരോട്
എനിക്കൊരു
അപേക്ഷയുണ്ട്
അത് പക്ഷെ
എനിക്ക് മാത്രമായി
അവശേഷിക്കേണ്ട  
എന്റെ അപേക്ഷ ...!
..
എനിക്ക് മുൻപേ
നടക്കുമ്പോൾ
നിങ്ങളുടെ നിഴൽ
എന്നിൽ വീഴാതെ
നോക്കണം
കാലടി പാടുകൾ
അവശേഷിപ്പിക്കാതെ
നോക്കണം
വഴിയിലൊന്നും
മറന്നു വെക്കാതെ
നോക്കണം ...!
..
പിന്തിരിഞ്ഞൊന്നും
പറയാതെ നോക്കണം
ഞാൻ പറയുന്നതൊന്നും
കേള്ക്കാതെ നോക്കണം
എനിക്ക് വേണ്ടി
കാത്തിരിക്കാതിരിക്കണം
എന്നെയോർത്ത്
പരിതപിക്കാതിരിക്കണം ...!
..
ഇനി
ഞാനാണ് നിങ്ങളെ
പിന്തുടരുന്നതെന്ന്
ഓര്ക്കാതെ നടക്കുക
നിങ്ങള്ക്ക് നടക്കാനുള്ള
നിങ്ങളുടെ ദൂരം മാത്രം ...!
..
 സുരേഷ്കുമാർ പുഞ്ചയിൽ  

3 comments:

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

'ഞാൻ പറയുന്നതൊന്നും
കേള്ക്കാതെ നോക്കണം'

താങ്കളെ ശ്രവിക്കരുതെന്ന് മാത്രം പറയരുത്
ഇത് താങ്കളോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ നടത്തുന്ന അപേക്ഷയാണ്..

ajith said...

conditional walk

Cv Thankappan said...

പിന്‍ഗാമികളുടെ പോക്ക്....
ആശംസകള്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...