ഞാന്‍ , എന്നെക്കുറിച്ച് ....!
അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരുന്നത് എന്നെക്കുറിച്ച് മാത്രമായിരുന്നു. എന്റെ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന ചിന്തകളും ഉയര്‍ന്ന ബാങ്ക് ബാലന്‍സും .... എനിക്ക് പറയാന്‍ അങ്ങിനെ വലിയ കാര്യങ്ങള്‍ മാത്രം. എന്റെ വളരെ വലിയ കുടുംബകാര്യങ്ങളും, അതിന്റെ മഹിമയും എന്നില്‍ വികാരം കൊള്ളിച്ചു . വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നതെന്നു ഞാന്‍ എപ്പോഴും വലിയവായില്‍ പറയും.....!
ആരെയും പരിഹസിക്കാന്‍ , എന്റെ കഴിവുകളെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഞാന്‍ ശരിക്കും ഒരു ബുദ്ധിമാന് തന്നെ. എന്റെ കഴിവുകളില്‍ മറ്റുള്ളവര്‍ അസൂയപ്പെടുമ്പോഴും പക്ഷെ എനിക്ക് എന്നോട് തന്നെ ഒരിക്കലും ആദരവ് തോന്നിയിട്ടില്ല . ഞാനാണ് കേരളം കണ്ടുപിച്ചതെന്നും, എന്റെ കയ്യിലൂടെയാണ് മലയാള ഭാഷ പിറന്നുവീണതെന്നും ഞാന്‍ എല്ലായിടത്തും വാതുവെച്ചു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും കണ്ടുപിടിച്ചത് പോലും ഞാനാണെന്ന്, ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വസിച്ചു. ലോകത്തിന്റെ സ്പന്തനം തന്നെ തന്റെ കൈവിരലിലൂടെയാണ് നടക്കുന്നതെന്ന് വീമ്പു പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പറ്റിയും മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതുപുത്തന്‍ സാങ്കേതിക വിദ്യയെ കുറിച്ചും ഞാന്‍ ആദ്യം പറഞ്ഞു ....!
എനിക്ക് ചുറ്റും ഒരു കൂട്ടം ആരാധകരുണ്ടായത് എന്നെ പലപ്പോഴും രോമാഞ്ചം കൊള്ളിച്ചു. അവര്‍ എനിക്കുപുറകില്‍ എന്നെക്കുറിച്ച് പറയുന്നതൊന്നും ഞാന്‍ കേട്ടില്ലെന്നു നടിച്ചു. എന്റെ ബ്ലോഗുകളിലും എന്നോടുള്ള സൌഹൃദ സംഭാഷണങ്ങളിലും ആളുകള്‍ എന്നെ പുകഴ്ത്താന്‍ മാത്രം മിനക്കെടുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ക്കുമുന്നില്‍ പലപ്പോഴും ഞാന്‍ എളിമ നടിച്ചു. മാന്ന്യനായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കുക തന്നെയും ചെയ്തു. ...!
ഞാനൊരു ബുദ്ധിജീവിയാണെന്നും, സാമൂഹ്യ സേവകനായ പൊതു പ്രവര്ത്തകന് ആണെന്നും മതേതരവാദിയാണെന്നും വ്യക്തമാക്കാന്‍ പലപ്പോഴും ഞാനെന്റെ മതത്തെ തള്ളിപ്പറഞ്ഞു . എന്റെ തെറ്റുകളെ പരസ്യമായി ഞാന്‍ തന്നെ ഇകഴ്ത്തി സംസാരിച്ചു. എന്റെ സാമൂഹ്യ സേവനങ്ങളെകുറിച്ച് ഞാന്‍ എനിക്ക് വേണ്ടപ്പെട്ടവരെക്കൊണ്ട് പരസ്യമായും രഹസ്യമായും പലകുറി പറയിച്ചു. അങ്ങിനെ ഞാന്‍ തന്നെയായി ഭൂലോകത്തിലെ വലിയവന്‍ . എല്ലാമായിട്ടും, ഞാന്‍ എന്ന ഒരു മനുഷ്യനായി മാത്രം മാറാന്‍ എനിക്കിതുവരെയും കഴിഞ്ഞില്ലല്ലോ ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
10 comments:
അഹങ്കാരം ഇച്ചിരി ഓവറായി തോന്നി..
ഞാനെന്നഭാവം..അല്ലേ,,
അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവം!!??
നന്നായെഴുതി,,
സുരേഷ്, അഹങ്കാരംപോലും ഇതു കണ്ടാല്‍ അഹങ്കരിക്കുമല്ലോ? അത്രയ്ക്ക് പുകഴ്ത്തിയില്ലേ ആശാനെ?
Ahankari.
എന്ത് പറയാൻ...?
നന്നായി. കണക്കിട്ടു കൊടുത്തു, അഹങ്കാരികള്‍ക്ക്, അഹങ്കാരത്തിന്,
ഞാന്‍ എന്ന മനുഷ്യന് ആവാന്‍ മാത്രം ഇനിയും കഴിയാത്തവക്ക്.
ഹ ഹ അത് കൊള്ളാം. അഹങ്കാരത്തിന് ഒരു പുതിയ നിറം!
അപ്പോ അഹങ്കാരത്തിനു കയ്യും കാലും വെച്ചത് എന്നു പറയുന്നത് താങ്കളെ
കണ്ടിട്ടാണോ...?ഹിഹി..
ഞാനെന്ന ഭാവം.......!!
ഞാനിലൂടെ അഹങ്കരികളോട്........!!
നന്നായിരിക്കുന്നു.........!!
aashamsakal......
ഇത് അഹങ്കാരമോ? അതോ???/
Post a Comment