Saturday, November 28, 2026

സ്വാതന്ത്ര്യം കയ്യേറുന്നവർ ........!!!

 സ്വാതന്ത്ര്യം കയ്യേറുന്നവർ ........!!!

.

നിങ്ങൾ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നു ...!

നിങ്ങൾ വിസ്മയങ്ങളെക്കുറിച്ച് സംസാരിക്കുന്നു ...!

നിങ്ങൾ അതിക്രമിക്കുന്നവരെക്കുറിച്ച് സംസാരിക്കുന്നു ...!

നിങ്ങൾ ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നു .....!

നിങ്ങൾ വിവേചനങ്ങളെക്കുറിച്ച് സംസാരിക്കുന്നു ...!

നിങ്ങൾ നീതിയെയും സമത്വത്തെയും കുറിച്ച് സംസാരിക്കുന്നു ...!

നിങ്ങൾ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു ...!.  

എന്നിട്ട് ,

നിങ്ങളവരെ ചങ്ങലക്കിട്ട് നിർദാക്ഷിണ്യം കൂട്ടിലടക്കുന്നു ...!!!!

.

സുരേഷ്‌കുമാർ  പുഞ്ചയിൽ

ഒറ്റപ്പെടൽ ...!!!

 ഒറ്റപ്പെടൽ ...!!!

.

ഒറ്റക്കാവുക എന്ന് പറയുമ്പോൾ എല്ലാവരുടെയും ചിന്ത,  ഏറ്റവും പ്രിയപ്പെട്ടവർ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ട് ,   സ്വന്ത - ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും തിരിഞ്ഞുനോക്കാതെ തനിച്ചായിപ്പോകുന്നവരെപ്പറ്റിയാണ് ...!

.

എന്നാൽ, എല്ലായിടത്തും പരാജയപ്പെട്ട് എല്ലായിടത്തും പരിഹസിക്കപ്പെട്ട് എത്രമാത്രം സാഹസത്തോടെയും ആത്മാര്ഥതയോടെയും സത്യസന്ധതയോടെയും കൂടിയായാൽപോലും ചെയ്യുന്നതെല്ലാം അവസാനനിമിഷംവരെയും  പ്രതീക്ഷനൽകി ഒടുവിൽ ഒരു ഉത്തരംപോലും കിട്ടാതെ നിശ്ചലനായി ആത്മഹത്യചെയ്യാൻ പോലും പറ്റാത്ത വിധം  ഒറ്റക്കാവുന്നവരുടെ ദൈന്യതയെപ്പറ്റിയും അതിന്റെ ഭീകരതയെപ്പറ്റിയും ആരുമറിയാതെപോകുന്നത് അവരുടെ പാപങ്ങൾകൊണ്ടുമാത്രമാണെന്ന് പറഞ്ഞാശ്വസിക്കാൻ എങ്കിലും ....!!!

.

സുരേഷ്‌കുമാർ  പുഞ്ചയിൽ

സ്വാതന്ത്ര്യം കയ്യേറുന്നവർ ........!!!

 സ്വാതന്ത്ര്യം കയ്യേറുന്നവർ ........!!! . നിങ്ങൾ വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നു ...! നിങ്ങൾ വിസ്മയങ്ങളെക്കുറിച്ച് സംസാരിക്കുന്നു ...! ന...