ഭാര്യയെ വിൽക്കുന്നവർ ...!!!
.
പണത്തിന്, പദവികൾക്ക് മറ്റു ചിലപ്പോൾ സൌഹൃദങ്ങൾക്ക് വേണ്ടിയും സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് വിൽക്കുന്ന ചില ഭർത്താക്കൻമാരെങ്കിലും ഈ ഭൂമിയിൽ ഉണ്ട് . വിലക്കാൻ വേണ്ടി മാത്രം കല്ല്യാണം കഴിക്കുന്നവരും ഉള്ളത് തന്നെ. പണത്തിനും പദവികൾക്കും ഒന്നുമല്ലാതെ തന്റെ മാത്രം രതി വൈകൃതങ്ങൾക്ക് വേണ്ടി സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നവരും അപൂർവ്വമല്ല . വിൽക്കപ്പെടുന്ന പെണ്‍കുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ഭാര്യമാർ മാത്രമല്ലെങ്കിലും ഇവിടെ പറയുന്നത് അവരെക്കുറിച്ച് മാത്രം ...!
.
നേരിട്ടുള്ള വിൽപ്പന മനപ്പൂർവ്വവും ഒരാളുടെ മാത്രം ഇഷ്ടത്തോടെയുള്ളതുമാകാം. ഇനി അങ്ങിനെയല്ലാതെ രണ്ടുപേരുടെയും പരസ്പര സഹകരണത്തോടെയുള്ളതും ആകാം . ഭാര്യ ഭാര്യയുടെ വഴിക്കും ഭർത്താവ് ഭർത്താവിന്റെ വഴിക്കും സ്വന്തമായി അവനവനെ കച്ചവടം നടത്തുകയും എന്നിട്ട് ഒന്നിച്ച് ഭാര്യാ ഭർത്താക്കൻമാരായി ഒരേ വീട്ടിൽ കുട്ടികളോടൊത്ത് സഹകരണത്തോടെ കഴിയുകയും ചെയ്യുന്ന കുടുംബങ്ങളും ധാരാളം. അവനവന്റെ താത്പര്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് കച്ചവടത്തിന്റെ രീതിയും മാറുന്നു എന്ന് മാത്രം....!
.
ഇതൊന്നുമല്ലാതെ മറ്റൊരു വിൽപ്പനയും തകൃതിയായി നടക്കുന്നുണ്ട് ഇവിടെ. പരോക്ഷമായ ഒരു മായ കച്ചവടം. ഇവിടെ ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെ അവർ അറിയാതെ വിൽക്കാതെ വിൽക്കുന്നു . ഭാര്യമാർ അവരുടെ ഭർത്താക്കൻമാരെയും ഇങ്ങിനെ കച്ചവടം ചെയ്യുന്നതിൽ ഒട്ടും പുറകിലല്ല താനും . ആർക്കും പ്രത്യക്ഷത്തിൽ ദോഷമില്ലാത്ത ആർക്കും നേരിട്ട് അറിയാത്ത ഈ മായകച്ചവടം തികച്ചും മാനസികവും, തന്ത്രപരവും ഒപ്പം കുടിലവുമാണ് ...!
.
തന്റെ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി താൻ നേരിട്ട് ഇടപെട്ടാൽ സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ തന്റെ ഇണയെ ഉപയോഗിച്ച് കാര്യം നേടുക എന്ന നട്ടെല്ലില്ലാത്ത കർമ്മമാണ് മഹാ ബഹുഭൂരിപക്ഷവും നടപ്പിലാക്കുന്നത് . ഭർത്താവിന് പണത്തിനു അത്യാവശ്യം വരുമ്പോൾ അയാൾ നേരിട്ട് ചോദിച്ചാൽ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ കിട്ടാതെ വരുന്നിടങ്ങളിൽ നിന്ന് അയാൾ തന്ത്ര പൂർവ്വം ആർക്കും സംശയമുണ്ടാകാത്ത വിധം തന്റെ ഭാര്യയെ വിട്ട് കാര്യം നടത്തിയെടുക്കുന്നു....!
.
അതുപോലെ തന്നെ തന്റെ അത്യാവശ്യമായ മറ്റു കാര്യങ്ങൾക്ക് ഭാര്യ ഭർത്താവിനെയും ഇതുപോലെ ഉപയോഗിക്കുന്നു. തന്റെ ഭാര്യയെ മറ്റെയാൾക്ക് ഇഷ്ടമാണെന്നും അയാൾ രോഗാതുരമായ ഒരു കണ്ണോടെയാണ് അവളെ നോക്കുകയെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് അവളുടെ ഭർത്താവ് അവളെ അയാളുടെ അത്യാവശ്യത്തിന് അങ്ങോട്ട് പറഞ്ഞയക്കുന്നതെന്നതിലാണ് കച്ചവടത്തിന്റെ ഭൂമിശാസ്ത്രം കടന്നു വരുന്നത്. പ്രത്യക്ഷത്തിൽ താനോ തന്റെ ഭാര്യയോ ആർക്കും വഴങ്ങുന്നുമില്ല, മറ്റാരുകണ്ടാലും അതിൽ മോശമായി ഒന്നുമില്ലതാനും. അങ്ങിനെയുള്ള ഒരു ആശ്വാസത്തിന്റെ മുഖംമൂടി യണിഞ്ഞു കൊണ്ടുള്ള ഈ നാടകം നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു ...!
.
തന്നെ അന്വേഷിചെത്തുന്നവരോട് താൻ ഇവിടെ ഇല്ലെന്ന് കള്ളം പറയാൻ ഭാര്യയെ പറഞ്ഞയക്കുമ്പോഴും ആ വരുന്ന ആൾ ആർത്തിയോടെ തന്റെ ഭാര്യയെ നോക്കി സുഖിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒന്നുമറിയാത്തപോലെ അയാൾക്കരികിലേക്ക് അവളെ പറഞ്ഞയക്കുന്നു അവളുടെ ഭർത്താവ് . അതുപോലെതന്നെ തന്റെ പൊങ്ങച്ചത്തിന് അല്ലെങ്കിൽ അതുപോലുള്ള സ്വാർഥമായ മറ്റുകര്യങ്ങൾക്ക് തന്റെ ഭർത്താവിനെ അറിഞ്ഞുകൊണ്ടുതന്നെ മറ്റു സ്ത്രീകൾക്ക് മുന്നിലേക്ക് വിടുന്ന ഭാര്യമാരും ഒട്ടും കുറവല്ല. തന്റെ ഭർത്താവിന്റെമേൽ അവർക്കൊരു കണ്ണുണ്ടെന്നുള്ള യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടുതന്നെ തന്റെ ആവശ്യം മുൻനിർത്തി അത് അപ്പോഴവർ മറന്നുവെക്കുന്നു . താത്കാലിക രക്ഷയ്ക്കായുള്ള ഈ കച്ചവടം ഒരുപക്ഷെ ഭർത്താവോ ഭാര്യയോ മനപ്പൂർവ്വം ആകണമെന്നുമില്ല താനും ...!
.
ഇവിടെ എതിരെയുള്ള വ്യക്തിയുടെ മനസ്സിലേക്ക് ഒരു ചീത്ത വിചാരതിനുള്ള അല്ലെങ്കിൽ അവസരതിനുള്ള സാധ്യതയാണ് ഈ ഭർത്താവ് അല്ലെങ്കിൽ ഭാര്യ തുറന്നിടുന്നത്. മുന്നിൽ വരുന്ന വ്യക്തിയുടെ ഇണയ്ക്ക് അവർ താനുമായി ഇടപഴകുന്നതിൽ അല്ലെങ്കിൽ സഹകരിക്കുന്നതിൽ കുഴപ്പമില്ല എന്ന ഒരു തോന്നൽ മറ്റേ ആളിൽ ഇത് സൃഷ്ട്ടിക്കപ്പെടുന്നു . കൂടാതെ താൻ അയാളുടെ അല്ലെങ്കിൽ അവളുടെ മുന്നിൽ പോകുന്നതിൽ തന്റെ ഭർത്താവിന് അല്ലെങ്കിൽ ഭാര്യക്ക് കുഴപ്പമില്ല എന്ന ഒരു വിശ്വാസം ഭർത്താവിൽ അല്ലെങ്കിൽ ഭാര്യയിൽ ഇത് സൃഷ്ടിക്കപ്പെടുത്തുകയും ചെയ്യുന്നു. ...!
.
ഈ അറിവില്ലായ്മയുടെയോ അറിഞ്ഞുകൊണ്ട്തന്നെയുള്ളതിന്റെയോ ആയ കച്ചവടം സമൂഹത്തിൽ അപഥ സഞ്ചാരത്തിനുള്ള ആദ്യത്തെ വളംവെക്കലാണെന്ന് ഇവർ അറിയാതെ പോകുന്നിടതാണ് ഇതിന്റെ യഥാർത്ഥ ദുരന്തം പതിയിരിക്കുന്നത് . ഇതാണ് എല്ലാ തെറ്റുകൾക്കും കാരണം എന്നല്ല, മറിച്ച് ഇതും ഒരു കാരണമാണെന്ന് പറയുന്നു എന്ന് മാത്രം . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ മറ്റൊരാളുടെ മുന്നിലേക്ക് പറഞ്ഞയക്കുന്നതിനെയല്ല മറിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കുന്ന കച്ചവട ലക്ഷ്യത്തെ മാത്രമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, June 7, 2014
നിവൃത്തികേട് ...!!!
നിവൃത്തികേട് ...!!!
.
ഉത്തരവാദിത്വങ്ങളിൽനിന്നും
ഒഴിഞ്ഞുമാറാനും
ഒളിച്ചോടാനുമുള്ള
ഒരു ഭീരുവിന്റെ
ഒഴിവുകഴിവുകൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഉത്തരവാദിത്വങ്ങളിൽനിന്നും
ഒഴിഞ്ഞുമാറാനും
ഒളിച്ചോടാനുമുള്ള
ഒരു ഭീരുവിന്റെ
ഒഴിവുകഴിവുകൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, June 5, 2014
സേതുരാമൻ ആത്മഹത്യ ചെയ്യുകയാണ് ...!!!
സേതുരാമൻ ആത്മഹത്യ ചെയ്യുകയാണ് ...!!!
.
അതെ...! സേതു രാമൻ ഇപ്പോൾ ആത്മഹത്യ ചെയ്യുകയാണ്. അതല്ലാതെ അയാൾക്ക് മറ്റൊന്നും ചെയ്യുവാൻ ഇല്ലാത്തതുകൊണ്ട് തന്നെയാണ് അയാള് അങ്ങിനെ ചെയ്യുന്നതും. നിങ്ങൾ ഒരു പക്ഷെ അയാളെ കളിയാക്കുമായിരിക്കും . ഒരു വിഡ്ഢിയെന്ന് അല്ലെങ്കിൽ ഒരു ഭീരുവെന്ന് വിളിക്കുകയോ ചെയ്യുമായിരിക്കും . നിങ്ങൾ പറയുന്നതൊക്കെ ശരിയായിരിക്കാം ഒരുപക്ഷെ . പക്ഷെ നിങ്ങൾ അറിയാത്ത ഒന്നുണ്ട് . ഒരു ഭീരു ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന്....!
.
അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ പറയാം. സേതുരാമൻ ആത്മഹത്യ ചെയ്യുകയല്ലാതെ എന്താണ് ഇനി ചെയ്യേണ്ടത് . ശരി, ഞാൻ ഇപ്പോൾ അയാളെ അതിലേയ്ക്ക് നയിക്കുന്ന കാര്യങ്ങൾ പറയാം . എന്നിട്ട് നിങ്ങൾക്ക് അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കണമെങ്കിൽ ആകാമല്ലോ ...!
.
അച്ഛന്റെയും അമ്മയുടെയും ഒറ്റമകനായിരുന്നു സേതുരാമൻ . അവൻ പത്താം ക്ലാസ്സിലെത്തിയപ്പോൾ അവന്റെ പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസ്സാകാൻ വേണ്ടി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ പൂജയും വഴിപാടും കഴിക്കാൻ പോകവേ ഉണ്ടായ ഒരു വാഹന അപകടത്തിൽ അവന് ആകെയുണ്ടായിരുന്ന അവന്റെ അച്ഛനെയും അമ്മയെയും നഷ്ട്ടപ്പെട്ടു ...!
.
അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട അവന് പിന്നെ സഹായം അടുത്ത വീട്ടിലെ ഒരു അകന്ന ബന്ധു ആയിരുന്നു. അത്യാവശ്യം അവനു സ്വത്തൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവർ പ്രത്യേക താത്പര്യവും കാണിച്ചിരുന്നു അവനോട് . ഭക്ഷണവും താമസവും ഒക്കെ ഒരുവിധം അവിടെത്തന്നെ എന്നപോലെ ആവുകയും ചെയ്തു. പഠനവും ഒപ്പം അവിടുന്ന് തന്നെ തുടർന്നു . അച്ഛന്റെയും അമ്മയുടെയും ജീവനെടുത്തത് കൊണ്ടായിരിക്കാം ദൈവങ്ങൾ അക്കുറി അവന് ഒന്നാം റാങ്ക് തന്നെ നല്കിയിരുന്നു ...!
.
ആ വീട്ടിൽ അവർക്കൊരു പെണ്‍കുട്ടിയുണ്ടായിരുന്നു . സീതാലക്ഷ്മി ....! നല്ല നിലയിൽ മുന്നോട്ടു പോകുന്ന സേതുരാമന്റെ പെണ്ണായി സീതാലക്ഷ്മിയെ അവർ അവരോധിക്കുകയും ചെയ്തിരുന്നു അപ്പോഴേക്കും . അവനും സ്വയവും ആ ചിന്ത വളർത്തുകയും അവളെ പ്രണയിക്കാൻ തുടങ്ങുകയും ചെയ്തു. അവൾക്കും അവനെ ആദ്യമേ ഇഷ്ട്ടമായിരുന്നു . പഠനത്തിൽ പുറകിലായിരുന്നെകിലും അവൻ കൂടെയുണ്ടായിരുന്നതിനാൽ അവൾ തട്ടിയും മുട്ടിയും ഒരുവിധം മുന്നോട്ടു പോവുകയും ചെയ്തു ...!
.
സേതുരാമൻ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഉന്നതമായ ഒരു ജോലി കിട്ടിയപ്പോഴേക്കും അവളും ഒരു വിധം ഡിഗ്രീ കടന്നുകൂടി . കുറച്ചു ദൂരെയാണ് ജോലിസ്തലം എന്നതിനാൽ ആഴ്ച്ചയിലൊരിക്കലാണ് അവൻ വീട്ടിൽ വരാറുള്ളത് . എല്ലാം ഒരുവിധം ഭംഗിയായതോടെ പിന്നെ അവരുടെ കല്യാണത്തെ കുറിച്ചായി ചിന്ത എല്ലാവർക്കും . അവനും അവളുമാകട്ടെ അത് കാത്തു കാത്തിരുന്ന ദിനവും ...!
.
അങ്ങിനെ അവരുടെ കല്യാണവും ആർഭാട പൂർവ്വം ഭംഗിയായി കഴിഞ്ഞു. അവൾക്കും അവനും പരസ്പരം ഏറെ ഇഷ്ടവുമായിരുന്നതിനാൽ വിവാഹത്തിന് ഒന്നുകൂടി മോടികൂടുകയും ചെയ്തു . ജീവിതത്തിൽ ആരൊരുമില്ലാതിരുന്നിരുന്ന തന്റെ പഴയ നാളുകളിൽ തന്നെ സ്നേഹിക്കാനും സഹായിക്കാനും കൂടെ ഉണ്ടായിരുന്ന ആ കുടുംബത്തോടുള്ള സ്നേഹവും കടപ്പാടും കൂടിയായിരുന്നു അവന് ആ വിവാഹം ....!
.
മധുവിധുവിന്റെ ലഹരിയിൽ അവർ തുടക്കം ഗംഭീരമാക്കി . കുട്ടികൾ പെട്ടെന്ന് വേണ്ടെന്നതു രണ്ടുപേരുടെയും തീരുമാനമായിരുന്നു. വിവാഹത്തിന്റെ ആവശ്യത്തിനും മധുവിധുവിനും ഒക്കെയായി അവൻ രണ്ടു മാസമായിരുന്നു ലീവ് എടുത്തിരുന്നത് . യാത്രകളൊക്കെ കഴിഞ്ഞ് തിരിചെതിയപ്പോഴെക്കും അവനു വീണ്ടും ജോലിയിൽ കയറാനുള്ള സമയമായിരുന്നു. ജോലി സംബന്ധമായി ധാരാളം യാത്രകൾ ചെയ്യേണ്ടിയിരുന്ന അവനാകട്ടെ തത്കാലം അവളെ കൂടെ കൂട്ടാനും കഴിയില്ലായിരുന്നു . അതുകൊണ്ട് തന്നെ ഏറ്റവും സുരക്ഷിതയായി അവളെ അവളുടെ വീട്ടിൽ തന്നെ നിർത്താനും അവർ തീരുമാനിച്ചു ...!
.
അവൻ ജോലിക്കുപോയാൽ പിന്നെ അവൾ തനിച്ചായി വീട്ടിൽ . അവന്റെ ഓർമ്മയിൽ അവൾ വല്ലാതെ വേദനിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാരാണ് ആദ്യം പറഞ്ഞത് അവൾക്കും ഒരു ജോലി ശരിയാക്കിയാൽ അവളുടെ മടുപ്പ് മാറുമല്ലോ എന്ന് . അവൾക്കും കൂടി ജോലി ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലെങ്കിലും വിരസതയൊഴിവാക്കാൻ അവളോടും ജോലിക്ക് പോയ്ക്കൊളളാൻ അവൻ സമ്മതം മൂളി. അങ്ങിനെ വീടിന്റെ തൊട്ടടുത്ത് തന്നെയുള്ള ഒരു ചെറിയ സ്ഥാപനത്തിൽ അവൾക്കു ജോലിയും കിട്ടി ...!
.
ആഴ്ചയിൽ ഒരിക്കൽ അവൻ വരുമ്പോൾ അവർ വീണ്ടും അവരുടെ ദിനങ്ങൾ ആഘോഷമാക്കി. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകവേ സാവധാനം അവളിലെ മാറ്റങ്ങൾ അവനിൽ അസ്വസ്ഥത വളർത്താൻ തുടങ്ങി . സ്നേഹക്കൂടുത്തൽ കൊണ്ടുള്ള സംശയങ്ങളെന്നു വിവരം പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും ആശ്വസിപ്പിച്ചു . പക്ഷെ പിന്നെ പിന്നെ അവന്റെ സംശയങ്ങൾ പതിയെ പതിയെ സത്യമാവുകയായിരുന്നു ....!
.
അവൻ വിളിച്ചാൽ അവളെ കിട്ടാതായി. വീട്ടിലേക്കു മിക്കവാറും അവൾ വരുന്നത് പല സമയങ്ങളിലായി . അവൾ പലപ്പോഴും പലരോടുമോപ്പം പുരത്തുപോകുന്നതായി പലരും കണ്ടതായി പറയാൻ തുടങ്ങി . അവനിൽ മാത്രമല്ല അവളുടെ മാതാ പിതാക്കളിലും സംശയം ബലപ്പെട്ടതോടെ അവൻ അവളെക്കുറിച്ചുള്ള രഹസ്യമായ അന്വേഷണത്തിലേക്ക് കടന്നു. അതോടെ അവൻ അറിഞ്ഞത് ഏറെ വേദനിപ്പിക്കുന്ന സത്യങ്ങളായിരുന്നു ...!
.
വിരഹ ദുഃഖത്തിൽ ഓഫീസിൽ വിഷമിചിരുന്നിരുന്ന അവളെ അവിടുത്തെ ഒരു സഹപ്രവർത്തകൻ സമർത്ഥമായി ഉപയോഗിക്കാൻ തുടങ്ങി. ആദ്യമാദ്യം അവളുടെ നല്ല സുഹൃത്തായി കൂടെ കൂടി, അവളുടെ വിരസതയകറ്റാനും ആശ്വസിപ്പിക്കാനും കൂട്ടുനിന്നിട്ട് പതിയെ പതിയെ അവളെ അയാളുടെ വഴിയിലേക്ക് കൊണ്ട് പോവുകയായിരുന്നു . കൈവിട്ടു പോകുന്നു എന്ന് തിരിച്ചരിയുംപോഴേയ്ക്കും അവൾക്ക് അവളിൽ തന്നെയുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായിരുന്നു . പിന്നെ അയാളില്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലായി അവൾ. അല്ലെങ്കിൽ അവൾക്കു വേറെ വഴിയില്ലെന്ന അവസ്ഥയും ...!
.
ഒടുവിൽ ഭാര്യയെ വേണ്ടവിധം സംരക്ഷിക്കാൻ അല്ലെങ്കിൽ പരിപാലിക്കാൻ കഴിവില്ലാത്ത ആണുംപെണ്ണുംകെട്ടവൻ എന്ന നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ കുറ്റപ്പെടുത്തലും . സ്വന്തമായി ഒരു ബന്ധുപോലും ഇല്ലാത്ത കുട്ടികൾ ഇല്ലാത്ത അവൻ അവനേക്കാൾ സ്നേഹിച്ചിരുന്നത് അവന്റെ ഭാര്യയേയും . ഒടുവിൽ , എങ്ങിനെയെങ്കിലും ഒന്ന് ഒഴിഞ്ഞു തന്ന് തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന അവളുടെ അപേക്ഷയും .. ആരുമില്ലാത്ത, ആർക്കും വേണ്ടാത്ത അവൻ ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ എന്തു ചെയ്യാൻ ...???

Monday, June 2, 2014
നന്ദി ...!!!
നന്ദി ...!!!
.
ചായംതേച്ച്
മിനുക്കിയൊരുക്കി
നാട്യത്തിന്റെ
മേലാടയും കെട്ടി
മുഖക്കണ്ണാടിയിൽ
അലങ്കരിച്ചുവെക്കുന്ന
വ്യർത്ഥമായ
വാക്കുകളുടെ
വിഡ്ഢി കൂട്ടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ചായംതേച്ച്
മിനുക്കിയൊരുക്കി
നാട്യത്തിന്റെ
മേലാടയും കെട്ടി
മുഖക്കണ്ണാടിയിൽ
അലങ്കരിച്ചുവെക്കുന്ന
വ്യർത്ഥമായ
വാക്കുകളുടെ
വിഡ്ഢി കൂട്ടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, June 1, 2014
കാഴ്ച്ചപ്പുറം...!!!
കാഴ്ച്ചപ്പുറം...!!!
.
പകൽ .. എരിഞ്ഞു തീരാതെ പിന്നെയും ബാക്കി നിൽക്കുമ്പോൾ അതിലേയ്ക്കൊരു പെരുമഴ. ആ പെരുമഴയത്തായിരുന്നു അവൾ അവന്റെ മനസ്സിലേക്ക് ഓടിവന്നു കയറിയത്. ഒരു നിശാ പുഷ്പം പോലെ പരിമളവും പരത്തിക്കൊണ്ട് . ഏതൊരു പ്രണയ കഥയിലെയും പോലെ, സ്വാഭിവകമായി . പക്ഷെ ആ മഴയ്ക്ക് അവളെ പോലെതന്നെ ഒരു വല്ലാത്ത പ്രത്യേകതയുണ്ടായിരുന്നു എന്ന് മാത്രം . പൊരിവെയിലത്ത് പെയ്യുന്ന കറുകറുത്ത മഴ പോലെ ...!
.
പതിവുപോലെ, നിരാശമായ അന്നത്തെ പകലിലെ തണുത്ത കാറ്റിൽ പ്രതീക്ഷകളെ ഒരു നൂലിൽ കെട്ടി ആകാശത്തേക്ക് പറത്തിവിട്ട് , തിരിച്ചു വരുന്നവയെയും കാത്ത് ഉമ്മറത്തിണ്ണയിൽ ... അകത്തളത്തിൽ നിന്നും അമ്മയുടെ കുറുകുറെ കുറുകുന്ന ഹൃദയതാളം ഉമ്മറത്തേയ്ക്ക്കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടും പാടി ...!
കയറി വന്നിട്ടും, തന്റെ തന്നെ മുന്നിൽ നേരെ നിന്നിട്ടും അവൾ പക്ഷെ എന്തുകൊണ്ടാണ് അപ്പോൾ തന്റെ കണ്ണുകളിലേക്കു മാത്രം നോക്കാതിരുന്നത്. അവളുടെ കണ്ണുകളിൽ എവിടെയോ ഒളിപ്പിച്ച തീക്കനലുകൾ ഞാൻ മാത്രം കാണേണ്ട എന്ന് കരുതിയാണോ. അതോ അവൾ നനഞ്ഞ മഴ എന്നിൽ ഒരു കുളിരാകേണ്ട എന്ന് കരുതിയോ. അറിയാൻ ശ്രമിച്ചില്ല അപ്പോൾ പക്ഷെ ...!
.
എന്തിനാണ് അവൾ അപ്പോൾ ഈ മഴയത്തു തന്നെ ഇറങ്ങി വന്നത്. എന്റെ ഹൃദയത്തിലേക്കുള്ള അവളുടെ ആദ്യത്തെ കുടിയേറ്റം ഇങ്ങിനെയായത് എനിക്കിഷ്ട്ടമായില്ല തന്നെ . ആർപ്പും ആരവവും ഒന്നുമില്ലെങ്കിലും ഒരു തണുത്ത കാറ്റുള്ള സന്ധ്യയിലായിരുന്നെകിൽ അതിനൊരു സാഹിത്യ ഭാവമെങ്കിലും ഉണ്ടാകുമായിരുന്നു എന്ന് ഞാൻ ആശിച്ചുപോയി അപ്പോൾ....!
.
ഒരു സാധാരണ മഴയെക്കാൾ എനിക്കിഷ്ടം പെരുമഴകൾ തന്നെയാണ് . നിറയെ കനത്ത വെള്ളത്തുള്ളികൾ തകർത്തു വീഴുന്ന പെരുമഴകൾ .. ഇടയ്ക്കിടെ ഇടിയുടെ ഘോര നാദവും മിന്നലിന്റെ കണ്തെളിച്ചവും കൂടിയാകുമ്പോൾ ആഘോഷം . ഞാൻ ഈ പെരുമാഴകളെ ശരിക്കും പ്രണയിക്കുക തന്നെ ചെയ്യുന്നു. കാരണം , ഇങ്ങിനെയുള്ള പെരുമഴകളിലാണല്ലോ എപ്പോഴും ഞാൻ എന്റെ വേദനകളെ നനയാനും കുതിരാനും ഇട്ടു വെക്കാറുള്ളത് ...!
.
അവളുടെ കണ്‍ വെട്ടത്തുനിന്നും ഞാൻ എന്റെ കണ്‍മിഴികളെ പിൻവലിച്ചത് മറ്റൊരു വേദനയിലേക്ക് . മനപ്പൂർവ മല്ലെങ്കിലും എത്തിപ്പെട്ടത് അവിടെത്തന്നെ. മുറ്റത്ത് താൻ എന്നും നനഞ്ഞു കുതിർന്ന തന്റെ വേദനകളെ ഇളം വെയിൽ നാളങ്ങളിൽ ഉണക്കാനിടുന്ന കുഞ്ഞു തൈമാവിന്റെ താഴതെ ചില്ല അപ്പോൾ കൊളുത്തിയ മിന്നലിൽ പൊട്ടി വീണിരിക്കുന്നു...!
.
അമ്മയാണ് ആ തൈമാവു അവിടെ തന്നെ നട്ടത് . അച്ഛന്റെ ചിതക്ക് വെട്ടിയ കുഞ്ഞു തൈമാവിന്റെ ഓർമ്മയ്ക്ക് . അന്നു വെട്ടിയ ആ മാവ് അച്ഛൻ തന്നെ വെച്ചുണ്ടാക്കിയതാണത്രേ . കാഴ്ചകൾ കാണാൻ മാത്രം പരിചയിച്ച അന്ന് തനിക്കതെല്ലാം കാണാക്കാഴ്ചകൾ മാത്രം . ഊഞ്ഞാലു കെട്ടി അടാറുള്ള ആ തൈമാവിന്റെ നഷ്ടം അച്ഛന്റെ ഓർമ്മകൾക്ക് മെലെയുമായിരുന്നില്ല അപ്പോൾ ...!
.
ആ കാഴ്ച്ചയുടെ വേദനയിൽ നിന്നും തിരിച്ചെതുമ്പോഴേക്കും അവൾ അകത്തേക്ക് ഒരു ചിര പരിചിതയെ പോലെ. ശരിക്കും അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത് തന്നെ. വശ്യ മനോഹരിയായ അവൾ ചലിക്കുമ്പോൾ പുറത്തെ മഴ തുള്ളികൾ പോലും അവളുടെ താളത്തിന് കാതോർക്കും പോലെ . മിന്നലുകൾ അവൾക്ക് നിറം ചാർത്തും പോലെ . അവളിൽ എവിടെയാണ് ഒരു കാമുകീ ഭാവം. എത്ര തിരഞ്ഞിട്ടും അത് മാത്രം കണ്ടെത്താനായില്ല അപ്പോൾ ...!
.
മെല്ലെ തനിക്കു മുന്നിലൂടെ തന്നെ ശ്രദ്ധിക്കുന്നില്ല എന്നപോലെ അവൾ അകത്തേക്ക് അധികാരത്തോടെ കടന്നു പോകുന്നത് എങ്ങിനെയാണ് തനിക്ക് നിർവ്വികാരതയോടെ നോക്കി നില്ക്കാൻ സാധിച്ചത് . ഒരു നിഷേധിയുടെ മുഖത്തേക്കാൾ അപ്പോൾ അവൾ അണിഞ്ഞിരുന്നത്പ ഒരു സഹായിയുടെ ഭാവമായിരുന്നുവോ ... അതോ , തന്നെ കടന്നുപോകുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞു കണ്ടത് സഹതാപത്തിന്റെ ഒരു മങ്ങിയ പുഞ്ചിരിയായിരുന്നുവോ ...!
.
അകത്തളങ്ങൾ.... അമ്മയുടെ ഊർധശ്വാസത്തിന്റെ ഗന്ധത്തിനും ആ ഹൃദയത്തിൽ നിന്നും ഇറ്റു വീഴുന്ന ചോരയുടെ ചുവപ്പിനുമൊപ്പം ഓരോ മുക്കിലും മൂലയിലും ആളുകളുടെ കാൽപ്പെരുമാറ്റം കടന്നു ചെല്ലാത്ത ഓരോ കോണിലും തന്റെ മോഹങ്ങളും സ്വപ്നങ്ങളും താൻ അടുക്കി വെച്ചിരിക്കുകയായിരുന്നല്ലോ . ആരുമറിയാതെ ആരും കാണാതെ ഇത്രയും നാൾ . സ്വരുക്കൂട്ടി വെച്ചതെല്ലാം .... അവിടേയ്ക്ക് എങ്ങിനെയാണ് അവൾ കടന്നു ചെല്ലുക .. അവ അവളെ തിരിച്ചറിഞ്ഞാലോ . അല്ലെങ്കിൽ തിരിച്ചും ....!
.
അമ്മയുടെ രൂപമാണ് ആ വീടിനും അപ്പോൾ. തണുത്തുറഞ്ഞ് നിറം മങ്ങി ജീവൻ മടിക്കുത്തിൽ തിരുകിവെച്ച് ഏന്തി ഏന്തി നടക്കുന്ന തന്റെ അമ്മയുടെ രൂപം. തനിക്കുവേണ്ടി മാത്രം ഇപ്പോഴും വീഴാതെ ഊണുകൊടുത്ത് നിർത്തിയ പോലെ . നഷ്ടബോധത്തിന്റെ കണ്ണീർ തുള്ളികൾക്കിപ്പുറം ഒരു പാഴ്ചെടിക്ക് വെറുതേ വെള്ളവും വളവും കൊടുക്കുന്നു എന്ന ബോധമില്ലാതെ എന്റെ അമ്മ ....!
.
പെട്ടെന്ന് അകത്തു നിന്നും അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ് ആശ്വസിപ്പിക്കും പോലെ ഒരു വിളിയൊച്ച അവന്റെ ഹൃദയത്തിലേക്ക് യാത്ര പറഞ്ഞെത്തവെ അവൾക്കു പുറകെ അകത്തേയ്ക്ക് ഓടിയെത്താൻ അവൻ നന്നേ പാടുപെട്ടു . പക്ഷെ അപ്പോഴേക്കും ഒരു മിന്നലിന്റെ കയ്യും പിടിച്ച് അവൾ അകത്തേയ്ക്ക്പോയ അതേ പോലെ അവനെ നോക്കാതെ അവനു മുന്പിലൂടെ പുറത്തേയ്ക്ക് ..ആ വെളിച്ചത്തിൽ അവൻ വ്യക്തമായും കണ്ടിരുന്നു അവൾക്കപ്പോൾ തന്റെ അമ്മയുടെ രൂപമായിരുന്നെന്ന് ....!!!

" ഇൻ " ബോക്സ് ...!!!
" ഇൻ " ബോക്സ് ...!!!
.
പ്രതീക്ഷകളുടെയും
നിരാശകളുടെയും
പ്രണയത്തിന്റെയും
വിരഹത്തിന്റെയും
കാമത്തിന്റെയും
രതിയുടെയും
പകയുടെയും
ചതിയുടെയും
മോഹതിന്റെയും
നൊമ്പരങ്ങളുടെയും
സൌഹൃദത്തിന്റെയും
കച്ചവടത്തിന്റെയും
ഏകാന്തതയുടെയും
ഭ്രാന്തിന്റെയും
ജൽപനങ്ങളുടെയും
സന്ദേശങ്ങൾ
മടിച്ച് , മരവിച്ച്
ജീവൻ കാത്തിരിക്കുന്ന
ശവപ്പെട്ടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പ്രതീക്ഷകളുടെയും
നിരാശകളുടെയും
പ്രണയത്തിന്റെയും
വിരഹത്തിന്റെയും
കാമത്തിന്റെയും
രതിയുടെയും
പകയുടെയും
ചതിയുടെയും
മോഹതിന്റെയും
നൊമ്പരങ്ങളുടെയും
സൌഹൃദത്തിന്റെയും
കച്ചവടത്തിന്റെയും
ഏകാന്തതയുടെയും
ഭ്രാന്തിന്റെയും
ജൽപനങ്ങളുടെയും
സന്ദേശങ്ങൾ
മടിച്ച് , മരവിച്ച്
ജീവൻ കാത്തിരിക്കുന്ന
ശവപ്പെട്ടി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 29, 2014
ചന്തയിലേക്കുള്ള വഴി, വീട്ടിലേക്കും ....!!!

വീട് തുടങ്ങുന്നിടത്തുനിന്നും ചന്തയിലേക്ക് പോകുവാൻ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. മൂന്നാമതൊരു വഴി വേണമെങ്കിൽ അടുത്ത വീടിന്റെ അര മതിൽ ചാടിക്കടന്ന് പുതിയൊരു എളുപ്പവഴി ഉണ്ടാക്കാമെങ്കിലും ഇപ്പോൾ ഉള്ള ഈ രണ്ടു വഴികൾ തന്നെ ധരാളമായതിനാൽ, അതിനുള്ള സാഹസം കാണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു അപ്പോൾ....!
.
അതിരാവിലെ സൂര്യനുദിക്കും മുൻപേ ഉണർന്നെണീറ്റ് അരിക്കലത്തിൽ കയ്യിട്ടു നോക്കിയപ്പോഴാണ് ചോറുവെക്കാൻ അരിയില്ലെന്ന് കണ്ടത് . ഉടനെ മുറ്റത്തിറങ്ങി പതിവുപോലെ തെങ്ങിൽ കയറി നാല് തേങ്ങയും ഇട്ട് ചന്തയിലേക്ക് യാത്ര തിരിച്ചു. യാത്ര തിരിക്കും മുൻപ് ആവശ്യം വേണ്ടതെല്ലാം ചിന്തിചെടുക്കുകയും ചെയ്തിരുന്നു. ഇനി അവിടെ ചെല്ലുമ്പോൾ ചിന്തയുടെ കുറവും ഉണ്ടാകരുതല്ലോ ...!
.
തേങ്ങകൾ നാലും നന്നായി കൂട്ടിയും കിഴിച്ചും നോക്കി ഉറപ്പു വരുത്തി . തേങ്ങ നാലെണ്ണം. അതിന്റെ ചിരട്ടകൾ എട്ടെണ്ണം. ( രണ്ടായി പകുക്കുകയാണെങ്കിൽ ) അതിന്റെ ചകിരി നാലെണ്ണം മുഴുവൻ. തേങ്ങയുടെ വെള്ളം ഏകദേശം അര ലിറ്റർ. എല്ലാം കൂടി ഇന്നത്തേക്കും നാളതേയ്ക്കും വേണമെങ്കിൽ മറ്റന്നാളതേയ്ക്കുമുള്ള അന്നത്തിനുള്ള വകയുമുണ്ട് ഇത് ....!
.
ചന്തയിലേക്ക് പോകാൻ രണ്ടു വഴി. വീട് തുടങ്ങുന്നിടത്ത് നിന്നും, ഇടത്തോട്ട് മാറി നീങ്ങി ഒരു വഴിയും, അതിന്റെ വലത്തോട്ട് നീങ്ങി മറ്റൊരു വഴിയും. ഇടത്തെവഴി കിഴക്ക് വശത്തിലൂടെ ആയതിനാൽ, യാത്ര അതിലൂടെ തന്നെയാകാം എന്ന് വെച്ചു . തുടങ്ങാൻ നേരത്തെ ശകുനവും ശുഭം. കയറിട്ട കാളയാണ് മുന്നിൽ ...!
.
വഴി തുടങ്ങി കുറച്ചു ദൂരം യാത്ര ചെയ്തപ്പോൾ ആ വഴിയിൽ മഴ പെയ്യാൻ തുടങ്ങി. കയ്യിൽ ഭദ്രമായി കരുതിയിരുന്ന നാല് തേങ്ങകളും നനയാനും തുടങ്ങി . മഴയിൽ നനഞ്ഞാൽ ഉണക്കാൻ വെയിലില്ലാതതിനാൽ ഉടനെ ആ വഴി ഉപേക്ഷിച്ച് രണ്ടാമത്തെ വഴിയിലൂടെ, ആദ്യ വഴിയിൽ പിന്നിട്ട ദൂരത്തിന്റെ ബാക്കിയിൽ നിന്ന് യാത്ര തുടർന്നു . ആദ്യ വഴിയിലൂടെ ഏകദേശം പകുതിയോളം ദൂരം യാത്ര ചെയ്തിരുന്നതിനാൽ അത്രയും ദൂരം പിന്നെയും യാത്ര വേണ്ടായിരുന്നല്ലോ...!
.
ബാക്കി പകുതി യാത്ര തുടങ്ങിയതും, കയ്യിലെ തേങ്ങകൾ കയ്യിലിരുന്നു തന്നെ മുളയ്ക്കാൻ തുടങ്ങി . മുളച്ചു, വളർന്ന് വളർന്ന് യാത്ര ചന്തയിൽ എത്തിയപ്പോഴേക്കും അവ വലിയ തെങ്ങുകളായി മാറി. രണ്ടു വഴികളും കൂടി ഇരട്ടി ദൂരം യാത്ര ചെയ്ത ക്ഷീണത്തിൽ ചന്തയിൽ എത്തി ഒന്ന് വിശ്രമിച്ച് എഴുന്നേറ്റതും കയ്യിലെ തെങ്ങുകൾ രണ്ടിലും തേങ്ങകൾ നിറയാൻ തുടങ്ങി....!
.
ചന്തയിൽ അപ്പോൾ ആളുകൾ നന്നേ കുറവായിരുന്നു. ഉണ്ടായിരുന്നവർ എല്ലാം വിൽപ്പനയെക്കാൾ വാങ്ങാനുള്ള തിക്കിതിരക്കിലും ആയിരുന്നു. കയ്യിൽ തികയാത്ത കാശിനും കൂടി കടം പറഞ്ഞും പണയം വെച്ചും ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടേയിരുന്നു അപ്പോൾ ...!
.
കയ്യിൽ തേങ്ങ നിറഞ്ഞപ്പോൾ മനസ്സിൽ മറ്റൊരു മോഹമുദിച്ചു . അരിക്ക് പകരം ചോറ് വാങ്ങാമല്ലോ . എങ്കിൽ വീട്ടിലേക്കുള്ള മടക്ക യാത്രയും ലാഭം . വന്ന വഴിയിൽ വെയിലാണെങ്കിൽ പകുതി ഉപേക്ഷിച്ച മറ്റേ വഴിയിൽ തിരിച്ചെത്തി അവിടുന്നങ്ങോട്ട് ബാക്കി ദൂരം യാത്രയും തുടരേണ്ടി വരും. കാരണം എന്റെ വീട്ടിൽ നിന്നും ചന്തയിലേക്ക് രണ്ടു വഴിയുണ്ട് എന്നതുപോലെ തിരിച്ചു ചന്തയിൽ നിന്നും വീട്ടിലേക്കും രണ്ടു വഴികൾത്തന്നെ ഉണ്ടായിരിക്കണമല്ലോ ... !
.
ഒരു വഴി മണ്ണുകൊണ്ടും മറ്റേ വഴി കല്ലുകൊണ്ടും മനോഹരമായി തയ്യാറാക്കിയവയായിരുന്നു ...! വഴിവിളക്കുകളും ദിശാ സൂചികകളും യഥാവിധി ഉണ്ടായിരുന്നു ആ വഴികളിൽ . മണ്ണിട്ട വഴിയിൽ രണ്ടു വശത്തും പൂക്കൾ വെച്ചു പിടിപ്പിച്ചിരുന്നു എങ്കിൽ മറ്റേവഴി അലങ്കരിച്ചിരുന്നത് ഭംഗിയുള്ള ചെറിയ ഫലവൃക്ഷങ്ങൾ കൊണ്ടായിരുന്നു ...!
.
വീട്ടിലേക്ക് അരി വാങ്ങുന്നത് കൊണ്ട് പിന്നെയും ഗുണങ്ങൾ ഉണ്ടെങ്കിലും ചോറ് വാങ്ങുവാൻ തന്നെയായിരുന്നു ഒടുവിൽ തീരുമാനിച്ചത് . ചോറാണ് വാങ്ങുന്നത് എങ്കിൽ കൂട്ടി കഴിക്കാൻ കറികളും കൂടെ കഴിക്കാൻ മധുര പലഹാരങ്ങളും അതും കഴിഞ്ഞ് ഒരു മയക്കതിനുള്ള സമയവും ലഭിക്കുമെന്നതിനാൽ അരിയേക്കാൾ ചോറാണ് നല്ലതെന്ന് ഉറപ്പിച്ചിരുന്നു അപ്പോഴേക്കും ...!
.
ഇക്കുറി തെങ്ങ് നിറയെ തേങ്ങയുണ്ടായിരുന്നതിനാൽ പിശുക്കാതെ തെങ്ങിൽ നിന്നും ആവശ്യത്തിന് തേങ്ങ പറിച്ച് കണക്കു നോക്കാതെ വിറ്റ് ചോറും വാങ്ങി തിരിച്ച് തന്റെ തെങ്ങുകളും കയ്യിലെടുത്ത് മടക്കയാത്ര തുടങ്ങാൻ നേരം വീട്ടിലേക്കുള്ള രണ്ടു വഴികൾ മൂന്നായി തിരിഞ്ഞിരിക്കുന്നു . ഓരോ വഴിയും മറ്റൊന്നിൽ നിന്നും ഉണ്ടായതുപോലെ അല്ലെങ്കിൽ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടി ചേർന്ന് മൂന്നു വഴികളും ഒന്നായ പോലെയും ...!
.
അപ്പോൾ ഇനി ഇതിൽ ഏതു വഴിയിലൂടെ യാത്ര പോയാൽ എന്റെ വീട്ടിലെത്തും, അല്ലെങ്കിൽ തിരിച്ച് ചന്തയിലേക്കും ... ???

വായനക്കാരൻ ...!!!
വായനക്കാരൻ ...!!!
.
എഴുത്തുകാരൻ
കഥാപാത്രമായാൽ
വായനക്കാരൻ
ആരാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എഴുത്തുകാരൻ
കഥാപാത്രമായാൽ
വായനക്കാരൻ
ആരാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, May 28, 2014
മായ ...!!!
മായ ...!!!
.
ഉണ്ടെന്നു തോന്നിയാൽ
ഇല്ലെന്നനുഭവം
ഇല്ലെന്നു തോന്നിയാൽ
ഉണ്ടെന്നും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഉണ്ടെന്നു തോന്നിയാൽ
ഇല്ലെന്നനുഭവം
ഇല്ലെന്നു തോന്നിയാൽ
ഉണ്ടെന്നും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, May 26, 2014
കണ്ണുറങ്ങുമ്പോൾ ...!!!
കണ്ണുറങ്ങുമ്പോൾ ...!!!
.
എത്ര പറഞ്ഞാലും ഈ കുട്ടി പിന്നെയും ആ കുഞ്ഞു പാവയെയും കേട്ടിപ്പിടിച്ചേ ഉറങ്ങു.. അതിന്റെ നനുത്ത രോമങ്ങൾ ഉറങ്ങുമ്പോൾ അവളുടെ വായിൽ പോകുമെന്ന് പറഞ്ഞാൽ പോലും അവൾ കേൾക്കില്ല തന്നെ . അതിനെ നെഞ്ചോട് ചേർത്ത്, ചരിഞ്ഞു കിടന്നെ അവൾ എപ്പോഴും ഉറങ്ങാറുള്ളൂ. എവിടെ പോകുമ്പോഴും കൂടെ കൂട്ടുന്ന ആ പഴയ പാവക്കുട്ടി അവളുടെ ജീവന്റെ ഭാഗം തന്നെയാകുന്നു ഇപ്പോൾ...!
.
താൻ എപ്പോഴാണ് ആ പാവയെ അവൾക്കു സമ്മാനിച്ചത് എന്നോർമ്മയില്ല. എന്നോ ഒരിക്കൽ ഇതുപോലെ ഒരു രാത്രിയിൽ കടന്നു വരുമ്പോൾ തന്റെ കയ്യിൽ ആ പാവയും ഉണ്ടായിരുന്നു. മഹാബലി പുറത്തെ തെരുവിൽ നിന്നോ, അതോ മുംബയിലെ ഏതെങ്കിലും വലിയ ഷോപ്പിംഗ്‌മോളിൽ നിന്നോ... അവൾക്കു വേണ്ടി മാത്രം തിരഞ്ഞെടുത്തതാണെങ്കിൽകൂടിയും പക്ഷെ എവിടെ നിന്നാണത് വാങ്ങിയതെന്ന് പോലും ഓർമ്മയില്ല ...!
.
അവളുടെ കൈകൾ വിടുവിച്ച് അതിനെ എടുത്തു മാറ്റി അവളെ നേരെ കിടത്തുമ്പോൾ അവൾ ഒന്ന് കുറുകി, ഒരു സുരക്ഷിതത്വം നഷ്ട്ടപെടുന്ന വേവലാതിയാണ് അപ്പോൾ അവളിൽ താൻ കണ്ടത്. ഒന്നുകൂടി ചുരുണ്ട് അവളുടെ മുഖതോട് ചേർത്ത് തന്റെ കൈകൂടി പിടിച്ചു വെച്ച അവൾ വീണ്ടും ഉറങ്ങാൻ തുടങ്ങിയത് തന്നെ കുഴക്കി കളഞ്ഞു. എങ്ങോട്ടും തിരിയാൻ വയ്യാത്ത അവസ്ഥ. അവളെ ഉണർത്താതെ മെല്ലെ അവളുടെ തലയിലൂടെ വിരലോടിച്ച് അവൾക്കൊപ്പം അയാളും കിടന്നു. അവളെ ഹൃദയത്തോട് ചേർത്തു പിടിച്ചുകൊണ്ട് ...!
.
കട്ടിലിൽ കട്ടിയുള്ള കമ്പിളി പുതപ്പും പുതച്ച് ശാന്തമായി ഉറങ്ങുന്ന അവളെ നോക്കിയിരിക്കെ, വല്ലാത്ത ഒരു കൌതുകം .എപ്പോഴോ ഒരിക്കൽ അവൾ പറഞ്ഞത് അപ്പോൾ അയാൾ ഒരു വേദനയോടെ ഓർക്കുകയും ചെയ്തു. മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ പോലും പുതച്ചു മൂടി കിടക്കാൻ അവൾക്കു പേടിയായിരുന്നു എന്ന്. പുതപ്പിനടിയിലെ രാത്രിയുടെ ഇരുട്ട് അവളെ പരിഭ്രമിപ്പിച്ചിരുന്നുവത്രെ എപ്പോഴും....!
.
മുറിയുടെ കോണുകളിൽ നിന്നും തൊടിയുടെ പിൻഭാഗങ്ങളിൽ നിന്നും എന്തിന്, ഇടവഴികളിൽ നിന്ന് പോലും ആ പുതപ്പ് ഒരു മനുഷ്യാകാരം പൂണ്ട് രാത്രിയേയും കൂട്ടി അവളെ വരിഞ്ഞു മുറുക്കാൻ വരുമായിരുന്നുവത്രേ എപ്പോഴും. ശരിയായിരിക്കാം. രാത്രിക്ക് ഒരുപാട് കരങ്ങലുണ്ടല്ലോ. കാഴ്ചയിലും കാഴ്ചക്ക് പുറത്തുമായി അനന്ന്യമായ വ്യാപ്തിയോടെ . ആ പുതപ്പിനകം നിറയെയാകട്ടെ കറുകറുത്ത കട്ടിയുള്ള ഇരുട്ടും....!
.
സ്കൂളിൽ, പൊതുവിടങ്ങളിൽ ആഘോഷങ്ങൾക്ക് പോകേണ്ടി വരുമ്പോൾ കണ്ണുനിറയെ കന്മഷിയുമായി അവൾ പിണങ്ങി നിൽക്കുന്നത് ഓർത്തെടുക്കുമ്പോൾ ഇപ്പോഴും ചിരിമായുന്നില്ല. തനിക്കറിയില്ലായിരുന്നല്ലോ അന്നൊന്നും കണ്ണെഴുതാനും മുടി ചീകിയൊതുക്കാനുമൊന്നും . കണ്ണീരിനിടയിലും തന്റെ മുഖത്തെ നിസ്സഹായതയിൽ അവൾ അപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാറുള്ളത് കുഞ്ഞു നൊമ്പരത്തോടെയല്ലാതെ എങ്ങിനെയാണ് ഇപ്പോഴും ഓർക്കാൻ കഴിയുക ...!
.
തന്റെ മാത്രം നിഴലിൽ വളർന്നതിനാലാകാം അവളിലെ സ്ത്രൈണത അവൾക്കു പോലും പലപ്പോഴും അന്ന്യമായിരുന്നത്. നിഷ്ട്ടകൾ, വിലക്കുകൾ, വ്യത്യാസത്തിന്റെ അതിർത്തികൾ. അവൾക്കെല്ലാം ഒരുപക്ഷെ അജ്ഞാതം തന്നെയായിരുന്നു എപ്പോഴും . വായുവിൽ വരച്ചു വെക്കുന്ന അതിർ വരമ്പുകളുടെ നേർ രേഖകൾ അവൾ പലപ്പോഴും കാണാതെ പോയി. അല്ലെങ്കിൽ അങ്ങിനെയൊന്നിനെ കുറിച്ച് വ്യാകുലപ്പെടാൻ അവൾ തയ്യാറായതുമില്ലതാനും ...!
.
ആദ്യമായി ഹൃതുമാതിയായ അന്ന് അവൾ ചോരകൊണ്ട് ചുവന്നു തുടുത് പേടിയോടെ തന്നെ വിളിച്ചത് ഇന്നും ഓര്ക്കുന്നു. അന്നാദ്യമായാണ് അവൾ ചോരയുടെ ചുവപ്പിനെ പേടിയോടെ കണ്ടത്. ആ ചോര അവളുടെ ദേഹം മുഴുവനും വ്യാപിക്കാനുള്ളതുകൂടിയെന്ന് അവൾ പേടിയോടെ ഓർക്കുന്നു എന്ന് അപ്പോൾ തനിക്കു തോന്നിയിരുന്നു. ഓടിയെത്തി, ഉടുമുണ്ടിന്റെ കോന്തലകൊണ്ട് അവളുടെ നാണം മറയ്ക്കുമ്പോൾ അവൾ തന്റെ ആത്മാവിലേയ്ക്കാണ് അവളുടെ സ്ത്രീത്വം ഒളിപ്പിച്ചു വെച്ചത്...!
.
അച്ഛൻ... അന്നാദ്യമായി തനിക്കങ്ങിനെത്തന്നെ അനുഭവപ്പെട്ടത്തിൽ ഇന്നും അഭിമാനിക്കുന്നു..! ഒരു മകളുടെ അവാലാതികളിൽ നിറഞ്ഞു നില്ക്കാൻ, അവളുടെ ആകുലതകളിൽ നിറയാൻ കഴിയുന്നത് തന്നെ തന്റെ മുൻജന്മ പുണ്യം...! കുഞ്ഞിൽ നിന്നും സ്ത്രീയിലെക്കുള്ള യാത്രയിൽ അവൾ ആദ്യം പിടിക്കുന്ന കൈ തന്റേതു മാത്രമായതിൽ ശരിക്കും അഹങ്കരിക്കുകയും ചെയ്യുന്നു ഇപ്പോൾ. ...!
.
ഒരിക്കൽ , ഒരിക്കൽ മാത്രം അവൾ തനിക്കു മുന്നിൽ നാണിച്ചു നിന്നത് അവളുടെ ആദ്യത്തെ പ്രണയം പുറത്തെടുത്തപ്പോഴായിരുന്നു എന്ന് താൻ ഇപ്പോഴും ഓർക്കുന്നു. ഒട്ടൊരു മടിയോടെ അവളുടെ മോഹം തന്നെ അറിയിക്കാൻ വാക്കുകൾ കിട്ടാതെ അവൾ കുഴങ്ങി. ഒരു സ്ത്രീയുടെ രൂപം അന്നാദ്യമായാണ് താൻ അവളിൽ കണ്ടത്. അന്നു തന്നെയല്ലേ താൻ ആദ്യമായി അവളെയോർത്ത് വേവലാതിപെട്ടതും . ആശങ്കയോടെ, ആകുലതകളോടെ അവളുടെ തലയ്ക്കു മേലേയ്ക്കു താൻ നോക്കി നിന്നത് ഇപ്പോഴും ഓർമ്മയുണ്ട് ..!
.
അവൾ വളര്ന്നിരിക്കുന്നു. കണ്ണും മൂക്കും പോലെ അവളുടെ ശരീരവും വളര്ന്നിരിക്കുന്നു ഇപ്പോൾ. തന്റെ അത്രയും. അല്ലെങ്കിലൊരുപക്ഷെ തന്നെക്കാളും . ചിന്തകളിൽ പ്രവൃത്തികളിൽ മോഹങ്ങളിൽ ആശങ്കകളിൽ എല്ലാം എല്ലാം ഒരു പൂർണ്ണ വളർച്ചയെത്തിയ പെണ്ണ് . എന്നിട്ടും അവൾ തന്റെ മകൾ മാത്രമായിരിക്കുന്നതിൽ താൻ അഭിമാനിക്കുകതന്നെയല്ലേ വേണ്ടത് ...!!!

പ്രണയം....!!!
പ്രണയം....!!!
.
ജീവിതത്തിന്റെ
യാഥാർത്യത്തിലേയ്ക്കുള്ള
യാത്രയ്ക്കിടയിലെ
ഭ്രമിപ്പിക്കുന്ന
മോഹത്തിന്റെ -
പ്രതീക്ഷയുടെ
അസത്യംനിറഞ്ഞ
മായക്കാഴ്ച ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ജീവിതത്തിന്റെ
യാഥാർത്യത്തിലേയ്ക്കുള്ള
യാത്രയ്ക്കിടയിലെ
ഭ്രമിപ്പിക്കുന്ന
മോഹത്തിന്റെ -
പ്രതീക്ഷയുടെ
അസത്യംനിറഞ്ഞ
മായക്കാഴ്ച ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, May 25, 2014
എന്റെ മരം ...!!!
എന്റെ മരം ...!!!
.
എനിക്ക് സ്വന്തമായി
വലിയൊരുമരമുണ്ട്
മരംപടർന്ന്
തണ്ടും തടിയുമുണ്ട് .
മരം തിങ്ങി
ചില്ലകളും ഇലകളുമുണ്ട് ...!
.
മരത്തിൽ നിറയെ
പൂക്കളും പഴങ്ങളുമുണ്ട്
മരത്തിൽ വസിക്കാൻ
പക്ഷികളും മൃഗങ്ങളുമുണ്ട് ...!
.
പക്ഷെ
എനിക്കു നൽകാൻ
അതിന്
തണൽ മാത്രമില്ല ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എനിക്ക് സ്വന്തമായി
വലിയൊരുമരമുണ്ട്
മരംപടർന്ന്
തണ്ടും തടിയുമുണ്ട് .
മരം തിങ്ങി
ചില്ലകളും ഇലകളുമുണ്ട് ...!
.
മരത്തിൽ നിറയെ
പൂക്കളും പഴങ്ങളുമുണ്ട്
മരത്തിൽ വസിക്കാൻ
പക്ഷികളും മൃഗങ്ങളുമുണ്ട് ...!
.
പക്ഷെ
എനിക്കു നൽകാൻ
അതിന്
തണൽ മാത്രമില്ല ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, May 21, 2014
ഇനിയും വറ്റാത്ത പുഴ...!!!
ഇനിയും വറ്റാത്ത പുഴ...!!!
.
യാത്രയുടെ തുടക്കത്തിൽ , അതെ തുടക്കത്തിൽ തന്നെയാണെന്ന് തോന്നുന്നു , ഒരിക്കൽ മാത്രമാണ് അയാൾ തന്നെയൊന്നു തിരിഞ്ഞു നോക്കാൻ തന്നെ കൂട്ടാക്കിയതെന്ന് അവൾ ഭീതിയോടെ ഓർത്തെടുത്തു ...! ഇനി ...?? ചോദ്യങ്ങൾ അവസാനിക്കാതെ തുടരുന്നതിനാൽ ഉത്തരങ്ങൾക്കുവേണ്ടി അവൾക്കൊരിക്കലും കാത്തിരിക്കേണ്ടി വരുന്നേയില്ലതാനും ...!
.
ഓർമ്മകൾക്ക് മാത്രം ഇപ്പോഴും ഒരു ചെമ്പക പൂവിന്റെ മണം ഉണ്ടെന്ന് പറയാതെ വയ്യ .. അല്ലെങ്കിൽ അലക്കാത്ത കോടിക്കിടയിൽ തിരുകിവെക്കുന്ന കൈതയുടെ മണം. മണങ്ങൾ എല്ലാം വേറെ വേറെ ആണെങ്കിലും അവയുടെ സുഗന്ധം മാത്രം കരുതിവെച്ചാൽ മതിയല്ലോ ...!
.
ഇനി ...! അതു തന്നെയാണ് തന്റേയും അവാലാതി ... ഇനി എത്ര നേരം...! അല്ലെങ്കിൽ എത്ര ദൂരം ..! ആര്ക്കും ഒരു ഉത്തരവുമില്ല ഇതിനൊന്നും. അല്ലെങ്കിൽ ആരും അതെക്കുറിച്ച് വ്യകുലപ്പെടുന്നുമില്ല എന്ന് തോന്നി. എല്ലാവരിലും ഒരു നിർജ്ജീവാവസ്ഥയാണോ അതോ നിസ്സഹായാവസ്ഥയാണോ എന്ന് തിരിച്ചറിയാൻ അവൾ വൃഥാ ശ്രമിച്ചു നോക്കി അപ്പോൾ ...!
.
അയാളുടെ മുഖത്തിന് ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു അപ്പോൾ എന്നാണ് അവൾക്കു തോന്നിയത് . കാത്തുകാത്തിരുന്ന ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞിന്റെ മുഖം . അതൊരുപക്ഷെ അവളുടെ തോന്നൽ മാത്രവുമാകാം . അല്ലെങ്കിൽ ഒരുപക്ഷെ അയാൾക്ക് അങ്ങിനെയൊരു മുഖഭാവം തന്നെയായിരുന്നല്ലോ പാകമാവുക അപ്പോൾ. ...!
.
ഒരു അടയ്ക്കാ കിളി തന്റെ കുഞ്ഞിനുള്ള തീറ്റയും കൊത്തി അവളുടെ മുന്നിലൂടെ അപ്പോൾ കടന്നു പോയത് ഒരു ഞെട്ടലോടെയാണ് അവൾ നോക്കിയത് .. അതിന്റെ കണ്ണുകളിൽ എന്തിനായിരുന്നു ഒരു പകയുടെ കനൽ അത് അപ്പോൾ ഒളിപ്പിച്ചു വെച്ചിരുന്നത് .. അതും തന്നെത്തന്നെ നോക്കിക്കൊണ്ട് പറന്നകലുമ്പോൾ ആ കനൽ തന്റെ തന്നെ നെഞ്ചിലേയ്ക്കല്ലേ അത് കൊളുത്തിയിട്ടത് ...!
.
ഒരു കുഞ്ഞു മഴ പെയ്തുപോയത് അവൾ അന്നാദ്യമായി പേടിയോടെ നോക്കി നിന്നു. ആഗ്രഹമുണ്ടായിട്ടും ആ മഴ നനയാൻ അവൾ കൂട്ടാക്കിയില്ല അപ്പോൾ. എങ്കിലും അവൾ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ആ മഴയിലും ഈയാം പാറ്റകൾ പറന്നു പൊങ്ങിയിരുന്നു എന്ന് ...! അഗ്നിയിൽ സ്വയം ചിറകുകൾ ഹോമിച്ച് ജീവിതം സമർപ്പിക്കാൻ ജനിക്കുന്ന ഈയാം പാറ്റകളോട് അവൾക്കെന്നും പ്രണയം തന്നെയായിരുന്നല്ലോ ...!
.
നിശബ്ദതയായിരുന്നു അപ്പോൾ അവിടെയെല്ലാം . കടന്നു പോകുന്ന വഴിയിലെ മണൽതരികൾ പോലും ശബ്ദമുണ്ടാക്കാതെ ... ചുറ്റിനുമുള്ള ചെടികളിലെയും മരങ്ങളിലെയും ഇലകൾ പോലും ചലിയ്ക്കാതെ .. കാറ്റ് അപ്പോൾ തന്നെ കാണിക്കാതെ ഒളിച്ചു നിൽക്കുകയായിരുന്നോ എന്ന് തോന്നി . പക്ഷെ എന്തിന് ...! അതായിരുന്നു അവളെ അപ്പോൾ ആശ്ചര്യപ്പെടുത്തിയിരുന്നതും . ...!
.
ഒരുപക്ഷെ മൌനമായി പ്രകൃതി തന്നോടെന്തോക്കെയോ വിളിച്ചു പറയുകയുമായിരുന്നില്ലേ അങ്ങിനെ ..? അതുമല്ലെങ്കിൽ പ്രകൃതി തന്നോടുള്ള പ്രതികാരം തീർക്കുകയൊ ... ? അറിയില്ല,.... അല്ലെങ്കിൽ അതിന് മിനക്കെട്ടില്ല . പിൻതുടരുക എന്നത് മാത്രമായിരുന്നു അപ്പോൾ തന്റെ നിയോഗം ...!
.
വഴിയിൽ നിന്നും തനിക്കു സമാനമായവരെ അയാൾ അപ്പോഴും തിരഞ്ഞ് തിരഞ്ഞ് തന്റെ കൂടെ കൂട്ടാൻ മറന്നിരുന്നില്ല എന്നത് അവൾ അത്ഭുതത്തോടെയാണ് നോക്കി നിന്നത്. കൈക്കുമ്പിളിൽ നിന്നും ഊർന്നു പോകുന്ന വെള്ളം തടയാതെ നോക്കി നിൽക്കുമ്പോഴും ആ കൈക്കുമ്പിളിലേയ്ക്ക് പിന്നെയും വെള്ളം നിറയ്ക്കാൻ അയാൾ മറന്നിരുന്നില്ല ...!
.
ഇത്ര നേരമായിട്ടും എവിടെയെത്തി എന്ന് ഒരു നിശ്ചയവുമില്ല എന്നത് അവളെ തെല്ലും അലട്ടിയിരുന്നില്ല. ഇനിയെത്ര ദൂരം താണ്ടാനുണ്ടെന്നു അവൾ ആശങ്കപ്പെട്ടുമില്ല .. അല്ലെങ്കിൽ തന്നെ എവിടെയും അവസാനിക്കാവുന്ന ഒരു യാത്രയിൽ എന്ത് പ്രതീക്ഷിക്കാൻ ...! ഇനിയുമല്ലെങ്കിൽ എങ്ങും അവസാനിക്കാത്ത യാത്രയും ആകാമല്ലോ ഇത് ...!
.
നിശബ്ദയായി അയാൾക്ക് പുറകിൽ കരുതലോടെ അവൾ ഓരോ ചുവടും വെച്ചു. അല്ലെങ്കിൽ തന്നെയും അത് മാത്രം തന്നെയല്ലേ അവൾക്കു ചെയ്യാനും ഉണ്ടായിരുന്നത് അപ്പോൾ. നിശബ്ദയായി നിരാലംബയായി നിശ്ചലയായി ...!
.
പകരം വെക്കാവുന്ന ഒന്നും കൂട്ടിനെടുത്തില്ലെങ്കിലും കൈപ്പിടിയിൽ തന്റെ ജീവനെടുത്തു പിടിക്കാൻ തോന്നിയത് ഭാഗ്യം. അല്ലെങ്കിൽ അത് വഴിയിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടു പോയിരുന്നെങ്കിലോ. ഒടുവിൽ എത്തേണ്ടിടത് എത്തുമ്പോൾ ജീവനില്ലെങ്കിൽ പിന്നെന്തു കാര്യം ...!

ചോദ്യവും ഉത്തരവും ...!!!
ചോദ്യവും ഉത്തരവും ...!!!
.
ഒരു ചോദ്യത്തിന്
പല ഉത്തരങ്ങൾ ആയാൽ
ഒരു ഉത്തരത്തിന്
എത്ര ചോദ്യങ്ങൾ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒരു ചോദ്യത്തിന്
പല ഉത്തരങ്ങൾ ആയാൽ
ഒരു ഉത്തരത്തിന്
എത്ര ചോദ്യങ്ങൾ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, May 20, 2014
ഇരുട്ടിലെ വിളക്ക് ...!!!
ഇരുട്ടിലെ വിളക്ക് ...!!!
.
വിളക്കിനടിയിലെ ഇരുട്ട്
ആ വിളക്ക് കത്തിച്ചാലും
എങ്ങിനെ മാറും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വിളക്കിനടിയിലെ ഇരുട്ട്
ആ വിളക്ക് കത്തിച്ചാലും
എങ്ങിനെ മാറും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, May 19, 2014
കാണുവാൻ ...!!!
കാണുവാൻ ...!!!
.
കാണുവാൻ
എനിക്ക്
കണ്ണട വേണം,
കാഴ്ചയ്ക്ക് മാത്രമല്ലാതെ ...!
.
കണ്ണടയില്ലാത്ത
കാഴ്ച
മങ്ങിയതാകുംപോൾ
കണ്ണും
കാഴ്ചയില്ലാത്തതാകുന്നു ...!
.
കണ്ണില്ലെങ്കിലും
കണ്ണടയുണ്ടായാൽ
കാഴ്ച
പൂർണ്ണമാകുമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കാണുവാൻ
എനിക്ക്
കണ്ണട വേണം,
കാഴ്ചയ്ക്ക് മാത്രമല്ലാതെ ...!
.
കണ്ണടയില്ലാത്ത
കാഴ്ച
മങ്ങിയതാകുംപോൾ
കണ്ണും
കാഴ്ചയില്ലാത്തതാകുന്നു ...!
.
കണ്ണില്ലെങ്കിലും
കണ്ണടയുണ്ടായാൽ
കാഴ്ച
പൂർണ്ണമാകുമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, May 17, 2014
പരാജയം ...!
പരാജയം ...!
.
പരാജയം
വിജയത്തിലേയ്ക്കുള്ള
ചവിട്ടുപടിയല്ല
മറിച്ച്
സ്വന്തം
പ്രവർത്തികളുടെ
ഫലം തന്നെയാണ് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പരാജയം
വിജയത്തിലേയ്ക്കുള്ള
ചവിട്ടുപടിയല്ല
മറിച്ച്
സ്വന്തം
പ്രവർത്തികളുടെ
ഫലം തന്നെയാണ് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 15, 2014
അമ്മ ....!!!
അമ്മ ....!!!
.
അവന്റെ കയ്യും പിടിച്ചു കൊണ്ട് അവൾ നടന്നു തുടങ്ങിയപ്പോൾ അവൾക്കു പുറകിൽ ചരിത്രം വഴിമാറുക തന്നെയായിരുന്നു. അവളുടെ അഭിമാനമായിരുന്ന അച്ഛനെ സ്നേഹമായിരുന്ന അമ്മയെ കൂടെപ്പിറന്ന സഹോദരങ്ങളെ തന്റെ എല്ലാമായിരുന്ന ഭർത്താവിനെ പ്രതീക്ഷയായിരുന്ന മക്കളെ ... എല്ലാം ഉപേക്ഷിച്ച് പുറത്തിറങ്ങുമ്പോൾ അവൾക്കു മുൻപിൽ പ്രപഞ്ചം തന്നെ സർവ്വസ്വവും അല്ലെങ്കിൽ അതുപോലെ തന്നെ ശൂന്ന്യവുമായി ...!
.
ആരായിരുന്നു അവൾക്കു അവൻ ...! എപ്പോഴായിരുന്നു അവൾ അവനെ കണ്ടുമുട്ടിയത് ...! വസന്ത കാലത്തിന്റെ ആ അവസാന നാളുകളിൽ മാന്തളിരുകൾ പെയ്തൊഴിഞ്ഞ, ജീവിക്കാൻ അവകാശമില്ലാതെ കൊഴിഞ്ഞു വീണ മാമ്പൂക്കളുടെ ഗദ്ഗതം നിറഞ്ഞ ആ നാട്ടു വഴിയിലൂടെ അവനൊപ്പം നടന്നു നീങ്ങവേ തന്റെ കുഞ്ഞിനുള്ള തീറ്റയും കൊണ്ട് പറന്നിറങ്ങിയപ്പോൾ അതിനെ തന്റെ കൂട്ടിൽ കാണാതെ എങ്ങോ ഒരു പൂങ്കുയിൽ കരയുന്നത് അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു . പക്ഷെ മുന്നോട്ടു ചുവടുകൾ വെക്കുമ്പോഴും അവളുടെ മനസ്സ് പുറകിലെക്കായിരുന്നു അപ്പോൾ സഞ്ചരിച്ചിരുന്നത് ...!
.
തെറ്റെന്ത് ശരിയെന്ത് എന്നത് യാധാർത്ഥ്യവുമായി എപ്പോഴെങ്കിലും പൊരുത്തപ്പെട്ടു പോകാറുണ്ടോ എന്ന് അപ്പോൾ ആദ്യമായി അവൾ സംശയിക്കാൻ തുടങ്ങിയിരുന്നു . അല്ലെങ്കിൽ തന്റെ പ്രതികരണങ്ങൾക്ക് എങ്ങിനെയാണ് താൻ ഇത്രമേൽ സ്നേഹിച്ചിരുന്ന തന്റെ ഭർത്താവ് തന്നെ നിരർത്ഥകങ്ങളായ വ്യാഖ്യാനങ്ങൾ കണ്ടെത്തുക . കൂടെ ഒരു കട്ടിലിൽ ഒന്നിച്ചു കിടക്കുന്ന അദ്ദേഹത്തിന് തന്നിൽ നിന്നുള്ള ദൂരം കൂടുന്നത് തൊട്ടറിഞ്ഞതല്ലേ സത്യത്തിൽ താൻ ചെയ്ത ആദ്യത്തെയും അവസാനത്തെയും തെറ്റ് . മക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിലെ അദ്ധേഹത്തിന്റെ മുഖം മൂടിക്കു തന്റെ രക്തം കൊണ്ട് തന്നെ ചായം തേക്കാൻ ഒരുങ്ങിയത് എന്തായാലും നന്നായി....!
.
ആദ്യം സ്വയവും പിന്നെ സ്വന്തങ്ങളും അതിനു ശേഷം ബന്ധങ്ങളും പിന്നെയും കഴിഞ്ഞപ്പോൾ സമൂഹം തന്നെയും തനിക്കു പതിയെ അന്ന്യമാകാൻ തുടങ്ങുന്നത് അദ്ധേഹത്തിൽ വരുത്തുന്ന സന്തോഷത്തിനു പിന്നെ തന്റെ മൌനാനുവാദവും . എങ്കിലും അദ്ധേഹം എപ്പോഴും സന്തോഷവാനായിരിക്കാൻ തന്നെയല്ലേ താൻ എപ്പോഴും ശ്രദ്ധിചിരുന്നതും . അച്ഛൻ അമ്മ, മക്കൾ .... എല്ലാം അദ്ധേഹത്തിലേക്ക് മാത്രം ഒതുങ്ങുന്നത് താൻ ഒരുപക്ഷെ ആത്മ നിർവൃതിയോടെ തന്നെയാണ് നോക്കിയിരുന്നത് ....!
.
മനസ്സും പിന്നെ ശരീരവും തന്നിൽ നിന്നും മെല്ലെ അന്ന്യമാകുന്നത് ഒടുവിലാകുമ്പോഴെക്കും താൻ ആസ്വദിക്കുക തന്നെയായിരുന്നു എന്നുവേണം പറയാൻ. അല്ലെങ്കിൽ തന്നെ, തനിക്കു പ്രിയപ്പെട്ടവർക്ക് വേണ്ടാത്തത് തനിക്കെന്തിന് ...!
.
അന്ന് ആദ്യമായി താൻ നൊന്തു പ്രസവിച്ച തന്റെ മകൻ തന്നെ തന്റെ നേരെ നേരെ കയ്യോങ്ങിയത് അവന്റെ അച്ഛനും അച്ഛച്ചനും കണ്ടു നില്ക്കെ ആയിരുന്നിട്ടും അവർ ഒന്നും പറയാതിരുന്നതാണ് ഏറെ പ്രയാസപ്പെടുതിയത് . തെറ്റുകാരിയാണെങ്കിലും അമ്മയെ അടിക്കാൻ ഒരു മകൻ കയ്യോങ്ങുന്നത് അവനു തന്നെ എത്രമാത്രം ദോഷമാണെന്ന് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചതും. അകത്തെ വേദനയ്ക്ക് പുറമേ തണുത്ത കാറ്റ് കൊണ്ട് തണുപ്പിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി മുറ്റത്ത് താൻ തന്നെ നട്ടു വളർത്തിയ മൂവാണ്ടാൻ മാവിൻ ചോട്ടിൽ തളർന്നിരിക്കുമ്പോൾ ആണ് അവൻ ആദ്യമായി അങ്ങോട്ട് കയറി വന്നത് ...!
.
ഒട്ടിയ വയറുമായി അന്നത്തെ വിശപ്പിനുള്ള അന്നത്തിനു വേണ്ടി കടന്നു വന്ന അവൻ തന്നെ തന്നെ നോക്കി നില്ക്കവേ തന്റെ മാറിൽ എന്തിനാണ് ഒരു വിങ്ങലുണ്ടായത് എന്ന് അവൾക്കറിയില്ലായിരുന്നു. നെഞ്ചിൽ ഊറിവരുന്നത് മുലപ്പാൽ തന്നെയെന്ന് അവൾ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതും . പിന്നെ അവൾ അവളെത്തന്നെ നോക്കി കുറെ സമയം ഒന്നും മിണ്ടാതെയിരുന്നു. ആ സമയമത്രയും അവൻ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു എന്ന് അവൾ വളരെ പെട്ടെന്നാണ്തിരിച്ചറിഞ്ഞത്. അവന്റെ നോട്ടം ഒരുപാട് ചോദ്യങ്ങളുമായി അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു അപ്പോൾ ...!
.
പിന്നെ അവൻ എപ്പോഴാണ് അവിടെനിന്നും പോയതെന്ന് അവൾക്കൊർമ്മയില്ല. അവന്റെ ഒട്ടിയ വയറ നിറയ്ക്കാൻ എന്തെങ്കിലും അവൾ കൊടുത്തുവോ എന്നും അവൾക്കു ഓര്മ്മയില്ല. ഒരുകാര്യം മാത്രം അവൾ പക്ഷെ മറന്നില്ല . അവന്റെ മുഖം. അവളുടെതിനു സമാനമായിരുന്നു അപ്പോൾ അതെന്നും അവൾ ഒര്തെടുത്തു.
.
ജീവന്റെ അംശങ്ങൾ എപ്പോഴും കൂടിയിരിക്കും പോലെ, അവരുടെ ബന്ധവും . എപ്പോഴെല്ലാമാണ് അവർ പിന്നെ കണ്ടു മുട്ടിയതെന്നോ എന്തൊക്കെയാണ് അവർ സംസാരിച്ചതെന്നോ എന്തൊക്കെയാണ് അവർ ചിന്തിചിരുന്നതെന്നോ അവൾക്കു തന്നെ അറിയില്ല . എന്നിട്ടും ആത്ത്മാവിൽ അവൾക്കു അവൻ മാത്രമായി . ചിന്തകളിൽ അവൻ മാത്രം നിറഞ്ഞു നിന്ന് ...!
.
ആദ്യം പതിവുപോലെ ഭർത്താവ് തന്നെയാണ് ആ ബന്ധത്തിലും തെറ്റുകള കണ്ടെത്താൻ തുടങ്ങിയത് . അരുതുകളുടെ ലോകം അവൾക്ക് അന്ന്യമായത് കൊണ്ടാകാം പതിവുപോലെ അയാൾ അവളെ മാതാ പിതാക്കളുടെ മുന്നിലെത്തിച്ചത്. അവിടെയും അവൾ തോല്ക്കാൻ തയ്യാറാകാതെ വന്നപ്പോൾ ജയിക്കാൻ വേണ്ടി മാത്രം അയാൾ അവളെ മക്കളുടെയും മുന്നിലേയ്ക്ക് വലിചിഴച്ചു . രക്ഷിക്കാൻ അവതാരങ്ങളൊന്നും വരില്ലെന്നറിയാവുന്നത് കൊണ്ടാകാം, അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അവർ ഊരിയെറിയാൻ തുടങ്ങിയപ്പൊൾ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അവൻ അവൾക്കു വസ്ത്രമായി . പിന്നെയും അവൻ തന്നെ അവൾക്കു നാണവും മാനവുമായി....!
.
അത് മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതും. അവന്റെ കൈ പിടിച്ചു അവന്റെ കൂടെ പടിയിറങ്ങുമ്പോൾ അവളുടെ പാദങ്ങൾ ഭൂമിയിൽ സ്പർശിക്കാതിരിക്കാൻ അവൻ അവളെ താങ്ങി നടന്നു. ജീവിതത്തിൽ നിന്നും ജീവനിലെയ്ക്ക് ...!

മീശ ...!!!
മീശ ...!!!
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മേൽചുണ്ടിനും
മൂക്കിനുമിടയിൽ
വളരുന്ന
രോമങ്ങളുടെ
വെറും കൂട്ടമല്ല
മറിച്ച്
ആണത്വത്തിന്റെ
പ്രതീകം തന്നെ ...!
.
എനിക്കുള്ളത്
ഞാൻ
വളർത്തും
വടിക്കും
നിരത്തും
നീട്ടും ...!
.
ഇല്ലാത്തവരോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, May 13, 2014
പ്രശ്നങ്ങൾ ...!!!
പ്രശ്നങ്ങൾ ...!!!
.
പൊരുതാനും
പരക്കംപായാനും
പരിഭ്രമിക്കാനും
അടിയറവുപറയാനും
പ്രശ്നങ്ങൾ ...!
.
ഇല്ലെങ്കിൽ
ജീവിതമില്ലാതെയും
ഉണ്ടെങ്കിൽ
ജീവിതം മടുത്തും
പ്രശ്നങ്ങൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പൊരുതാനും
പരക്കംപായാനും
പരിഭ്രമിക്കാനും
അടിയറവുപറയാനും
പ്രശ്നങ്ങൾ ...!
.
ഇല്ലെങ്കിൽ
ജീവിതമില്ലാതെയും
ഉണ്ടെങ്കിൽ
ജീവിതം മടുത്തും
പ്രശ്നങ്ങൾ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, May 10, 2014
മൌനം ...!!!
മൌനം ...!!!
.
സമ്മതവും
വാചാലവും ...!
മറ്റുചിലപ്പോൾ
വ്യർത്ഥവും
നിസ്സഹായതയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമ്മതവും
വാചാലവും ...!
മറ്റുചിലപ്പോൾ
വ്യർത്ഥവും
നിസ്സഹായതയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 8, 2014
പൌരുഷത്തിന്റെ പ്രതീകങ്ങൾ ...!!!
പൌരുഷത്തിന്റെ പ്രതീകങ്ങൾ ...!!!
.
ആരാണ് പുരുഷൻ ..! പൌരുഷമുള്ളവൻ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാമെങ്കിൽ അടുത്ത ചോദ്യം എന്താണ് പൌരുഷം എന്നാകും. ആറടി ഉയരവും വിരിഞ്ഞ മാറും കടഞ്ഞെടുത്ത ശരീരവും കപ്പടാ മീശയും സ്ഥിരം പുരുഷ സങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടുമ്പോൾ ശൌര്യവും വീര്യവും അവന്റെ ലക്ഷണങ്ങളിൽ പെടുത്തിയിരുന്നു പലപ്പോഴും ...! ഓരോ സ്ത്രീയുടെയും അല്ലെങ്കിൽ പുരുഷന്റെ തന്നെയും സങ്കൽപ്പങ്ങളിൽ വ്യത്യാസം ഉണ്ടാകാമെങ്കിലും ഇത് മാത്രമാണോ യഥാർത്ഥത്തിൽ പൌരുഷം ...? അല്ലെങ്കിൽ ഇങ്ങിനെയുള്ളവർ മാത്രമോ പുരുഷൻ ...?
.
സാമൂഹികാന്തരീക്ഷത്തിൽ കുടുംബങ്ങൾക്ക് പ്രാധാന്യം ഏറിയതോടെ സ്ത്രീകൾക്ക് കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ കൂടുകയും സാമൂഹിക ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടി വരികയും ചെയ്തപ്പോൾ വീട്ടിലേക്ക് - കുടുംബത്തിലേക്ക് വേണ്ട വസ്തുക്കൾ കൊണ്ട് വരേണ്ട ചുമതല പുരുഷനിൽ നിക്ഷിപ്തമാവുകയും പുറത്തുനിന്നും കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല പുരുഷന് ഏറ്റെടുക്കേണ്ടി വരികയും ചെയ്തതാണ്, സമൂഹം പുരുഷ കേന്ദ്രീകൃതമാകാനുള്ള ഒരു കാരണം. അതിനു പിന്നെ, വ്യത്യസ്ത സാമൂഹികാന്തരീക്ഷങ്ങളിൽ പലവിധ മാനങ്ങളും വരികയും തരാ തരം പോലെ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപെടുകയും ചെയ്യപ്പെട്ടു.
.
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വസ്തു പുരുഷനാണെന്ന് അവൻ അഹങ്കരിക്കുംപോഴും, സ്ത്രീക്കുമേൽ അവകാശം ഉന്നയിക്കാൻ, ആധിപത്യം സ്ഥാപിക്കാൻ അവൻ എപ്പോഴും താത്പര്യപ്പെട്ടുകൊണ്ടെയിരുന്നു . സ്ത്രീകളെക്കാൾ യഥാർത്ഥത്തിൽ സൗന്ദര്യമുള്ളത് പുരുഷനാണെന്ന് മനുഷ്യനെമാത്രമല്ല, മറ്റു നാനാ ജാതി ജീവജാലങ്ങളെയും ഉദാഹരിച്ചുകൊണ്ട് അവൻ സമർഥിക്കുന്നു . അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ വ്യവസ്ഥകളിലൂടെ, നിയമങ്ങളിലൂടെ, എന്തിനു യുദ്ധങ്ങളിലൂടെ പോലും സ്ത്രീക്കുവേണ്ടി പുരുഷൻ എപ്പോഴും നിലനിന്നു.
.
വാക്കുകളിലെ ആത്മാർത്തത , പ്രവർത്തികളിൽ സത്യസന്തത, നേരിന് വേണ്ടിയുള്ള നിലനില്പ്പ് സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള താത്പര്യം കാര്യങ്ങളെ സമചിത്തതയോടെ നോക്കിക്കാണാനുള്ള പക്വത, ധീരതയോടെയും ഗൌരവത്തോടെയും സംഭവങ്ങളെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പ് ഒരു സ്ത്രീക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും ആവശ്യമുള്ളത് എന്തെന്ന് അറിഞ്ഞ് അവളുടെ താത്പര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നിവൃതിച്ചു കൊടുക്കാനുള്ള കഴിവ് ..... !
.
പുരുഷ ലക്ഷണങ്ങൾ അങ്ങിനെ ആയിരിക്കണമെന്ന് ആരും പറഞ്ഞില്ലെങ്കിലും അതാണ് യഥാർത്ഥത്തിൽ പുരുഷനെന്ന് അവൻ മാത്രം അറിഞ്ഞിട്ടും അറിയാതെ നടിച്ചു. ഏതൊരു സ്ത്രീയും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് ആത്മാർഥമായ സ്നേഹവും സംരക്ഷണവും ആണെന്ന് ആര്ക്കാണ് അറിഞ്ഞുകൂടാത്തത്
.
കാലം പിന്നെയും മാറുമ്പോൾ പൌരുഷവും പുരുഷനും മാറുക തന്നെ ചെയ്തു. സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന പുരുഷൻ , പിന്നെ അവളെ ഒരു ഉപഭോഗ വസ്തു മാത്രമാക്കി മാറ്റി. അവനവന്റെ താത്പര്യങ്ങൾക്ക് , അവന്റെ ആഗ്രഹങ്ങൾക്ക് അവളെ അവൻ മറയാക്കി. തന്റെ ഭാര്യയുടെ, അമ്മയുടെ സഹോദരിയുടെ മനസ്സറിയാൻ ശ്രമിക്കാതെ മറ്റു സ്ത്രീകളെ സന്തോഷിപ്പിക്കാമെന്നും സ്നേഹിക്കാമെന്നും സംരക്ഷിക്കാമെന്നും കപട മുഖങ്ങളുണ്ടാക്കി നവ മാധ്യമങ്ങളുടെ മറയ്ക്കകതിരുന്ന് അവൻ ഗീർവ്വാണം വിട്ടു.
.
മറകൾക്കുള്ളിൽ ഒളിച്ചിരുന്ന്, മുഖം കൊടുക്കാതെ ശരീരം കൊടുക്കാതെ സ്ത്രീയെ വശീകരിച്ച് അവളുടെ കാമനകളെയും അവളുടെ വികാരങ്ങളെയും തഴുകിയുണർത്തി പിന്നെ അതിനപ്പുറം ഒന്നും ചെയ്യാനാകാതെ അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ട് ഓടിയൊളിക്കുന്ന വിഡ്ഢികൾ മാത്രമായി അധപതിക്കുന്നു ഇപ്പോൾ പുരുഷൻ . അതോടെ പ്രകടിപ്പിക്കാൻ മാത്രമായി അവന്റെ പൌരുഷമാണ് മാറുന്നതെന്ന്, പാവം പുരുഷൻ അറിയുന്നില്ലെന്ന് മാത്രം....!!!

Sunday, May 4, 2014
മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി ...!!!

മനുഷ്യൻ ഭൂമിയും വിട്ട് ചന്ദ്രനിലൂടെ ചോവ്വയിലെയ്ക്ക് യാത്രയാകുമ്പോൾ, നമ്മൾ കേരളീയർ മാത്രം യാത്ര പുറകിലേയ്ക്കാണ് . ഒരുപക്ഷെ, തുടങ്ങുന്നിടത്ത് തന്നെ ചെന്നെത്തണം എന്ന നിർബന്ധമുളളതിനാലായിരിക്കാം, നമ്മൾ അങ്ങിനെയാകുന്നത്,. അതുമല്ലെങ്കിൽ മറ്റുള്ളവരിലേയ്ക്ക്മാത്രം തിരിച്ചു വെച്ചിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് നമ്മളെ കാണാൻ കഴിയാതെ പോകുന്നതോ....!
.
മനുഷ്യന് എങ്ങിനെ മരുന്നും രാസവസ്തുക്കളും ഇല്ലാതെ ജീവിക്കാം എന്ന് ഇന്നത്തെ ആധുനിക ലോകം ആലോചിക്കുമ്പോൾ, അതിനുവ്ണ്ടി ശാസ്ത്രജ്ഞർ അഹോരാത്രം പാടുപെടുമ്പോൾ നമ്മൾ കേരളീയർ ഒരു വർഷം ഉപയോഗിച്ച് തള്ളുന്നത് അയ്യായിരം കോടിയിൽ പരം രൂപയുടെ മരുന്നുകൾ . അതിൽത്തന്നെ മുക്കാൽ പങ്കും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവ അല്ലെങ്കിൽ അനാവശ്യമായി ഉപയോഗിക്കുന്നവ ..!
.
അമ്മയെയും പെങ്ങളെയും പോയിട്ട്, മുലകുടി മാറാത്ത കുഞ്ഞിനേയും എഴുന്നേറ്റു നടക്കാൻ കഴിയാത്ത അമ്മൂമ്മയെയും വരെ പ്രാപിക്കാൻ വ്യഗ്രത പൂണ്ടു നടക്കുന്ന ഇന്നത്തെ മലയാളി പുരുഷ സമൂഹം തന്റെ മനസ്സാക്ഷി അടിയറവു വെച്ചിരിക്കുന്നത് മദ്യത്തിനു മുൻപിൽ. ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഒരിടതിനും രോഗം മാറ്റാനുള്ള മരുന്നിനും മനുഷ്യൻ പരക്കം പായുമ്പോൾ മലയാളി ധീര ധീരം വാദിക്കുന്നത് ബാറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ..!
.
നിഷ്കാമ കര്മ്മം ചെയ്യാൻ മനുഷ്യനെ പഠിപ്പിച്ച മതങ്ങളുടെ ഈ നാട്ടിൽ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്യണമെന്നു ഉപദേശിക്കുന്ന അചാരങ്ങളുളള ഈ നാട്ടിൽ മലയാളി നട്ടുവളർത്തുന്നത് സമുദായങ്ങളും ദുരാചാരങ്ങളും . മനസ്സിലെ അഴുക്കുകൾ നീക്കി ചിന്തകളെയും പ്രവർത്തികളെയും പരിശുദ്ധമാക്കാൻ ലോകം ദൈവത്തെ വിളിക്കുമ്പോൾ നമ്മൾ മലയാളികൾ മാത്രം പെടാപാടുപെടുന്നത് ദുരാചാരങ്ങളും കപട ആത്മീയതയും പ്രോത്സാഹിപ്പിക്കാൻ ...!
.
മലയാളി മുന്നേറുക തന്നെയാണ് , മദ്യവും മരുന്നും മന്ത്രവാദവുമായി ...!!!

Saturday, May 3, 2014
ചിരി ...!!!
ചിരി ...!!!
.
ഹൃദയത്ത്ൽ നിന്നും
ആത്മാവിലൂടെ
ചുണ്ടിലേയ്ക്ക്
ഒരു ചിരി ...!
.
അത്
ചുണ്ടുകളിലൂടെ പടർന്ന്
ഹൃദയത്തിലെയ്ക്കിറങ്ങി
ആത്മാവിലെതുമ്പോഴും
ചിരി ...!
.
നോവും
നൊമ്പരവും
വ്യഥകളും
ഉന്മാദങ്ങലും
പരിഹാസങ്ങളും
പരിഭവങ്ങളും
ഒളിപ്പിക്കുന്ന
വിസ്തൃതമായ
ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഹൃദയത്ത്ൽ നിന്നും
ആത്മാവിലൂടെ
ചുണ്ടിലേയ്ക്ക്
ഒരു ചിരി ...!
.
അത്
ചുണ്ടുകളിലൂടെ പടർന്ന്
ഹൃദയത്തിലെയ്ക്കിറങ്ങി
ആത്മാവിലെതുമ്പോഴും
ചിരി ...!
.
നോവും
നൊമ്പരവും
വ്യഥകളും
ഉന്മാദങ്ങലും
പരിഹാസങ്ങളും
പരിഭവങ്ങളും
ഒളിപ്പിക്കുന്ന
വിസ്തൃതമായ
ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, May 1, 2014
ഒളിക്കാൻ എനിക്കൊരിടം ...!
ഒളിക്കാൻ എനിക്കൊരിടം ...!
.
തിരിച്ചുചെല്ലാൻ
ബാക്കിയില്ലാത്ത
ഗർഭപാത്രത്തിന്റെ
പുറത്തെവിടെയെങ്കിലും
ഒരുനുള്ളുസ്ഥലം
എനിക്കൊന്നൊളിയ്ക്കാൻ
എന്നിൽനിന്നെങ്കിലും ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തിരിച്ചുചെല്ലാൻ
ബാക്കിയില്ലാത്ത
ഗർഭപാത്രത്തിന്റെ
പുറത്തെവിടെയെങ്കിലും
ഒരുനുള്ളുസ്ഥലം
എനിക്കൊന്നൊളിയ്ക്കാൻ
എന്നിൽനിന്നെങ്കിലും ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, April 30, 2014
വേശ്യ ...!!!
വേശ്യ ...!!!
.
ചുടുപാൽ ചുരത്തുന്ന
തുടുത്ത മുലക്കണ്ണുകൾ
വരിഞ്ഞു കെട്ടി
അമ്മിഞ്ഞമണംമാറാത്ത
പിഞ്ചു കുഞ്ഞുങ്ങളുടെ
നാവിൽ കറുപ്പ്തേച്ചുറക്കി
പൊട്ടിയ കണ്ണാടിചില്ലിൽനോക്കി
ചുണ്ടിൽ ചായംതേച്ച്
മുടിയിൽ വാടിയ
മുല്ലപ്പൂവും ചൂടി
അന്നത്തെ അന്നത്തിന്
സ്വശരീരം വിൽക്കാൻ
പുരുഷനെതേടുന്നു
സ്ത്രീ ...!
.
ചാറ്റ്റൂമുകളിൽ
ചുടുനിശ്വാസം നിറച്ച്
ബന്ധങ്ങളിൽ
കാമംമാത്രം ജ്വലിപ്പിച്ച്
സുഘശീതളിമയുടെ
മാസ്മരികതയിൽ
തന്നെമാത്രം സ്നേഹിക്കുന്ന
ഭർത്താവിനെയും മക്കളെയും
ഉറക്കികിടത്തി
പുരുഷനിൽനിന്നും
പുരുഷനിലേയ്ക്ക്
പടർന്നുകയറുന്നു
സ്ത്രീ ...!
.
ഇതിൽ ആരാണ് വേശ്യ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ചുടുപാൽ ചുരത്തുന്ന
തുടുത്ത മുലക്കണ്ണുകൾ
വരിഞ്ഞു കെട്ടി
അമ്മിഞ്ഞമണംമാറാത്ത
പിഞ്ചു കുഞ്ഞുങ്ങളുടെ
നാവിൽ കറുപ്പ്തേച്ചുറക്കി
പൊട്ടിയ കണ്ണാടിചില്ലിൽനോക്കി
ചുണ്ടിൽ ചായംതേച്ച്
മുടിയിൽ വാടിയ
മുല്ലപ്പൂവും ചൂടി
അന്നത്തെ അന്നത്തിന്
സ്വശരീരം വിൽക്കാൻ
പുരുഷനെതേടുന്നു
സ്ത്രീ ...!
.
ചാറ്റ്റൂമുകളിൽ
ചുടുനിശ്വാസം നിറച്ച്
ബന്ധങ്ങളിൽ
കാമംമാത്രം ജ്വലിപ്പിച്ച്
സുഘശീതളിമയുടെ
മാസ്മരികതയിൽ
തന്നെമാത്രം സ്നേഹിക്കുന്ന
ഭർത്താവിനെയും മക്കളെയും
ഉറക്കികിടത്തി
പുരുഷനിൽനിന്നും
പുരുഷനിലേയ്ക്ക്
പടർന്നുകയറുന്നു
സ്ത്രീ ...!
.
ഇതിൽ ആരാണ് വേശ്യ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 28, 2014
വൃത്തി ...!!!
വൃത്തി ...!!!
.
വായുവും ജലവും
സൂര്യനും ഭൂമിയും
ചേർന്ന് ശരീരം ...!
.
ആ ശരീരത്തിൽ
വിഷം കലക്കി
പിന്നെ
വിലകൂടിയ
വാസന സോപ്പുകൊണ്ട്
മാംസതിനുമേൽ മാത്രം
വൃത്തിയാക്കിയിട്ട്
എന്ത് കാര്യം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വായുവും ജലവും
സൂര്യനും ഭൂമിയും
ചേർന്ന് ശരീരം ...!
.
ആ ശരീരത്തിൽ
വിഷം കലക്കി
പിന്നെ
വിലകൂടിയ
വാസന സോപ്പുകൊണ്ട്
മാംസതിനുമേൽ മാത്രം
വൃത്തിയാക്കിയിട്ട്
എന്ത് കാര്യം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, April 27, 2014
ഇരുട്ട് ...!!!
ഇരുട്ട് ...!!!
.
കണ്ണടച്ചാൽ
ഇരുട്ട്
രാത്രിയായാലും
ഇരുട്ട് ....!
.
രാത്രിയിൽ കണ്ണടച്ചാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കണ്ണടച്ചാൽ
ഇരുട്ട്
രാത്രിയായാലും
ഇരുട്ട് ....!
.
രാത്രിയിൽ കണ്ണടച്ചാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, April 24, 2014
ഒരു ചോദ്യം, മൂന്ന് ഉത്തരം ...!!!
ഒരു ചോദ്യം, മൂന്ന് ഉത്തരം ...!!!
.
കാലത്ത് ഓണ്‍ലൈൻ വന്നപ്പോൾ കണ്ട ആദ്യത്തെ സുഹൃത്തിനോട് ചോദിച്ചു, ഹൌ ആർ യു മൈ ഡിയർ ..! അതൊരു പഠിക്കുന്ന പെണ്‍കുട്ടിയും എനിക്ക് അറിയാവുന്ന എന്റെ നാട്ടുകാരിയും ആയിരുന്നു.. അവളുടെ മറുപടി ഇങ്ങിനെ. നന്ദി ഫ്രണ്ട് ... ഞാൻ തിരക്കിലാ ...!
.
അതിന്റെ മറുപടിക്ക് മുൻപേ മറ്റൊരു സുഹൃത്തിനോടും അതെ ചോദ്യം ചോദിച്ചിരുന്നു. അതൊരു വീട്ടമ്മയും നേരിട്ട് അറിയാത്ത സുഹൃതുമായിരുന്നിട്ടും,അവരുടെ മറുപടി ഇങ്ങിനെയായിരുന്നു. നന്ദി ബ്രദർ . ഹൌ ആർ യു മൈ ഡിയർ ...!
.
അതോടൊപ്പം മൂന്നാമതൊരു സുഹൃത്തിനു കൂടി അതെ സന്ദേശം അയച്ചിരുന്നതിനും അപ്പോൾ മറുപടി വന്നു.
അതൊരു വലിയ വ്യക്തിത്വ മായിരുന്നതിനാൽ പെട്ടെന്ന് കണ്ട സന്തോഷത്തിൽ ചോദിച്ചതാണ്. അവർ എന്റെ സുഹൃത്തും, പ്രശസ്തയായ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ് . ഉടനെ മറുപടി വന്നു, എന്നെ ഡിയർ എന്ന് വിളിക്കുന്നത് എനിക്കിഷ്ട്ടമല്ല....!!!

Tuesday, April 22, 2014
എന്റെ കാലുകൾ ...!!!
എന്റെ കാലുകൾ ...!!!
.
മുന്നോട്ടു നടക്കാവുന്ന
അതെ കാലുകൾ കൊണ്ട്
എനിക്ക്
പുറകിലേക്കും നടക്കാം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മുന്നോട്ടു നടക്കാവുന്ന
അതെ കാലുകൾ കൊണ്ട്
എനിക്ക്
പുറകിലേക്കും നടക്കാം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 21, 2014
ജീവിക്കാൻ അവകാശമില്ലാത്തവർ ...!!!
ജീവിക്കാൻ അവകാശമില്ലാത്തവർ ...!
.
ജീവിതം ആരുടെയെല്ലാം അവകാശമാണ് എന്ന ചോദ്യം ഞാൻ ഉന്നയിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല . ജീവിതം ഓരോ ജീവികളുടെയും അവകാശമാണ്. ജീവികൾ എന്നാൽ ഭൂമുഖത്ത് മാത്രമല്ലാതെ നമ്മൾ അറിഞ്ഞും അറിയാതെയും ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഓരോ ജീവികൾക്കും അതാതു ജീവ ആവാസ വ്യവസ്ഥകൾ അവരുടെ ജീവിതത്തിന്റെ അവകാശം തന്നെ ആകുന്നു....!
.
അപ്പോൾ ആർക്കാണ് ജീവിക്കാൻ അവകാശമില്ലാത്തത് . കള്ളന്മാർ, കൊലപാതകികൾ, ഭീകരർ, അനാഥർ ..... നീണ്ട നിരകൾ ഓരോരുത്തരുടെയും ഭാവനയനുസരിച്ച് തുടർന്നേക്കാം. പക്ഷെ അവരാണോ യഥാർത്ഥത്തിൽ ജീവിക്കാൻ അവകാശമില്ലാത്തവർ. ...!
.
ഒരാൾ അനാഥനായി മാറുന്നത് തീർച്ചയായും അയാളുടെ വിധിയായിരിക്കാം . ഒരാൾ കള്ളനോ കൊലപാതകിയോ വഴിപിഴച്ചവാണോ ആകുന്നതിൽ അയാളോടൊപ്പം മറ്റ് ആരെങ്കിലും കൂടി കുറ്റക്കാർ ആയിരുന്നെക്കാം . അയാളെ അങ്ങിനെ ആക്കുന്നതിൽ അയാൾക്കൊപ്പം മറ്റുള്ളവർക്കോ സമൂഹത്തിനോ കൂടി പങ്കും ഉണ്ടായേക്കാം . അപ്പോൾ എങ്ങിനെയാണ് അയാളെ മാത്രം നമ്മൾ കുറ്റക്കാരനാക്കുക . അയാൾക്ക് എങ്ങിനെയാണ് ജീവിക്കാൻ അവകാശമില്ലെന്ന് പറയാനാവുക ...!
.
പിന്നെയും ചോദ്യം ബാക്കിയാകുന്നു . ആരാണ് അപ്പോൾ ജീവിക്കാൻ അവകാശമില്ലാത്തവർ .. അതെ, ആർക്കും വേണ്ടാത്തവർ .... ആർക്കും വേണ്ടാത്തവർ തന്നെയാണ് ജീവിക്കാൻ അവകാശമില്ലാതവരും ..!
.
അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മക്കൾ. അച്ഛനും അമ്മയ്ക്കും വേണ്ടാതെ ആരും നോക്കാനില്ലാതെ ദുരന്തങ്ങൾ മാത്രം നേരിടാൻ വിധിക്കപെടുന്ന അവർ എന്തിനു ജീവിക്കണം. സാഹചര്യങ്ങൾ എന്ത് തന്നെ അയാലും സ്വന്തം സൗകര്യങ്ങൽക്കു വേണ്ടി എട്ടും പൊട്ടും തിരിയാത്ത പിഞ്ചു മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അച്ഛനോ അമ്മയോ എന്തിന് അവരെ ഈ ദുരിത ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണം ..?
.
മക്കൾക്ക് വേണ്ടാത്ത അച്ഛനമ്മമാർ . വാർദ്ധക്യത്തിൽ സ്വന്തമായി എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ ദുരിതക്കയത്തിൽ ആറാടാൻ വിധിക്കപ്പെടുന്ന അവർ എന്തിനു ജീവിക്കണം..? ക്ഷേത്ര നടയിലും വഴിവക്കിലും നായക്കൂട്ടിലും സ്റ്റോർ റൂമിലും ബന്ധിക്കപെടുന്ന അവരുടെ ജീവൻ എന്തിനാണ് ആ മക്കൾ ബാക്കി വെക്കുന്നത് ...?
.
തീർച്ചയായും ആലോചിക്കണം . ഓരോ മാതാപിതാക്കളും . ജനിപ്പിക്കും മുൻപ് തന്റെ കുഞ്ഞ് തനിക്കു ആവശ്യമുള്ളതാണോ എന്ന്. തനിക്ക് അതിനെ നോക്കാൻ പറ്റുമോ എന്ന്. ഇടയ്ക്കുവെച്ച് ഒരാൾ നഷ്ടമായാലും മറ്റെയാൾ കൂടെ ഉണ്ടാകും എന്ന്. അതിനൊരു ഉറപ്പില്ലെങ്കിൽ എന്തിന് അങ്ങിനെ ഒരു ജന്മം....!
.
ജന്മം നല്കിയ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കും മുൻപ് ഓരോ മക്കളും ഓർക്കണം തങ്ങളും വൃദ്ധരാകുമെന്ന് . തങ്ങൾക്കും വയസ്സാകുമ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമാകുമെന്ന് ....!

Sunday, April 20, 2014
രണ്ടുകൈകൾ ...!
രണ്ടുകൈകൾ ...!
.
സ്വന്തമായി
രണ്ടു കൈകൾ ...!
.
ഒന്ന് പുറത്തേക്കും
മറ്റേത് അകത്തേയ്ക്കും ...!
.
അകത്തെ കൈവെള്ളയിൽ
സ്വന്തം ജീവനും
പുറത്തെ കൈക്കുമ്പിളിൽ
അന്യന്റെ ജീവനും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സ്വന്തമായി
രണ്ടു കൈകൾ ...!
.
ഒന്ന് പുറത്തേക്കും
മറ്റേത് അകത്തേയ്ക്കും ...!
.
അകത്തെ കൈവെള്ളയിൽ
സ്വന്തം ജീവനും
പുറത്തെ കൈക്കുമ്പിളിൽ
അന്യന്റെ ജീവനും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, April 19, 2014
യക്ഷി....!
യക്ഷി....!
.
കരിമ്പനയ്ക്കുമേൽ
മായക്കൊട്ടാരം കെട്ടി
മനുഷ്യനെ മയക്കിയെടുത്ത്
കൂർത്ത ദംഷ്ട്രകൾ കൊണ്ട്
ചോരയൂറ്റിക്കുടിക്കാനെത്തുന്നു
യക്ഷി....!
.
സ്നേഹത്തിൽ പൊതിഞ്ഞ്
ചതിയൊളിപ്പിച്ച്
ബന്ധങ്ങളിൽ വിഷംകലക്കി
ഉറ്റവരുടെ ജീവനും
ജീവിതവുമെടുക്കുന്നു
മനുഷ്യസ്ത്രീ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കരിമ്പനയ്ക്കുമേൽ
മായക്കൊട്ടാരം കെട്ടി
മനുഷ്യനെ മയക്കിയെടുത്ത്
കൂർത്ത ദംഷ്ട്രകൾ കൊണ്ട്
ചോരയൂറ്റിക്കുടിക്കാനെത്തുന്നു
യക്ഷി....!
.
സ്നേഹത്തിൽ പൊതിഞ്ഞ്
ചതിയൊളിപ്പിച്ച്
ബന്ധങ്ങളിൽ വിഷംകലക്കി
ഉറ്റവരുടെ ജീവനും
ജീവിതവുമെടുക്കുന്നു
മനുഷ്യസ്ത്രീ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, April 17, 2014
വഴി മാറുമ്പോൾ ...!!!
വഴി മാറുമ്പോൾ ...!!!
.
മാറിക്കൊടുക്കുമ്പോൾ
പുതുതായി തുറക്കപ്പെടുക
മൂന്നാമതൊരു വഴിയെന്ന്
ലോകം ...!
.
മാറിക്കൊടുക്കുമ്പോൾ
മറികടക്കുന്നവൻ
തനിക്കുമുന്നേ
ഒന്നാമാനാകുന്നത്
ജീവിതം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മാറിക്കൊടുക്കുമ്പോൾ
പുതുതായി തുറക്കപ്പെടുക
മൂന്നാമതൊരു വഴിയെന്ന്
ലോകം ...!
.
മാറിക്കൊടുക്കുമ്പോൾ
മറികടക്കുന്നവൻ
തനിക്കുമുന്നേ
ഒന്നാമാനാകുന്നത്
ജീവിതം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, April 16, 2014
ശത്രു ...!!!
ശത്രു ...!!!
.
ഒരു ശത്രുവിനെ
ഉണ്ടാക്കുക എന്നത്
ഒരു മിത്രത്തെ
ഉണ്ടാക്കുന്നതിനേക്കാൾ
ഏറെ എളുപ്പം ..!
.
അതുകൊണ്ട് ഞാനും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒരു ശത്രുവിനെ
ഉണ്ടാക്കുക എന്നത്
ഒരു മിത്രത്തെ
ഉണ്ടാക്കുന്നതിനേക്കാൾ
ഏറെ എളുപ്പം ..!
.
അതുകൊണ്ട് ഞാനും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, April 12, 2014
കൂട് ...!
കൂട് ...!
.
കൂട്ടുകൂടാനും
കൂട്ടരെ കൂട്ടാനും
കരുതി വെക്കാനും
കാവലിരിക്കാനും
കൂട് ...!
.
സ്വർണം കൊണ്ടും
വെള്ളി കൊണ്ടും
മരം കൊണ്ടും
മണ്ണ് കൊണ്ടും
കൂട് ...!
.
ശീതീകരിച്ചും
പരവതാനി വിരിച്ചും
ചോർന്നൊലിച്ചും
ചിക്കിചിതറിയും
കൂട് ...!
.
തനിക്കൊപ്പവും
താനൊപ്പവും
തനിച്ചും
തിരക്കിലും
കൂട് ...!
.
എന്റെയും
നിന്റെയും
എല്ലാവരുടെയും
ആരുമില്ലാതവരുടെയും
കൂട് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ .
.
കൂട്ടുകൂടാനും
കൂട്ടരെ കൂട്ടാനും
കരുതി വെക്കാനും
കാവലിരിക്കാനും
കൂട് ...!
.
സ്വർണം കൊണ്ടും
വെള്ളി കൊണ്ടും
മരം കൊണ്ടും
മണ്ണ് കൊണ്ടും
കൂട് ...!
.
ശീതീകരിച്ചും
പരവതാനി വിരിച്ചും
ചോർന്നൊലിച്ചും
ചിക്കിചിതറിയും
കൂട് ...!
.
തനിക്കൊപ്പവും
താനൊപ്പവും
തനിച്ചും
തിരക്കിലും
കൂട് ...!
.
എന്റെയും
നിന്റെയും
എല്ലാവരുടെയും
ആരുമില്ലാതവരുടെയും
കൂട് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ .
Wednesday, April 9, 2014
കണ്ണുനീർ ...!!!
കണ്ണുനീർ ...!!!
.
കണ്ണ് നിറയുമ്പോൾ
മനസ്സ് നിറയുമ്പോൾ
കണ്ണുനീർ ..!
.
ഉപ്പു കലർന്ന്
ഹൃദയം കലർന്ന്
തെളിനീർ തുള്ളികൾ ...!
.
ജീവിതത്തിന്റെയും
ജീവന്റെയും
വിലയുള്ള തുള്ളികൾ ...!
.
ചിലപ്പോൾ
ആർക്കും വേണ്ടാതെയും
മറ്റുചിലപ്പോൾ
എല്ലാവർക്കും വേണ്ടിയും
അമൃത കണങ്ങൾ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കണ്ണ് നിറയുമ്പോൾ
മനസ്സ് നിറയുമ്പോൾ
കണ്ണുനീർ ..!
.
ഉപ്പു കലർന്ന്
ഹൃദയം കലർന്ന്
തെളിനീർ തുള്ളികൾ ...!
.
ജീവിതത്തിന്റെയും
ജീവന്റെയും
വിലയുള്ള തുള്ളികൾ ...!
.
ചിലപ്പോൾ
ആർക്കും വേണ്ടാതെയും
മറ്റുചിലപ്പോൾ
എല്ലാവർക്കും വേണ്ടിയും
അമൃത കണങ്ങൾ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, April 8, 2014
ഒറ്റ മരം ....!!!
ഒറ്റ മരം ....!!!
.
ഒറ്റ മരം
അതുമാത്രം വേറിട്ട്
തണൽമരക്കൂട്ടങ്ങൾക്കിടയിൽനിന്നും
പച്ചപ്പടർപ്പുകൾക്കിടയിൽനിന്നും
താഴ്വാരത്തിൽനിന്നും
മാറി,
തനിച്ച്, തനിച്ച് ...!
.
നിലാവിന്റെ
മറയും
വെയിലിന്റെ
നിഴലും
കാറ്റിന്റെ
ഉത്സാഹവും
മഞ്ഞിന്റെ
മണവും പേറി ....!
.
ഒരിക്കൽ മാത്രം
കടന്നെത്തുന്ന
മഴുവിന്റെ
മൂര്ച്ചയുള്ള
വായ്തിളക്കത്തിനു
കാതോർത്ത് ...!
.
ഒറ്റ മരം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒറ്റ മരം
അതുമാത്രം വേറിട്ട്
തണൽമരക്കൂട്ടങ്ങൾക്കിടയിൽനിന്നും
പച്ചപ്പടർപ്പുകൾക്കിടയിൽനിന്നും
താഴ്വാരത്തിൽനിന്നും
മാറി,
തനിച്ച്, തനിച്ച് ...!
.
നിലാവിന്റെ
മറയും
വെയിലിന്റെ
നിഴലും
കാറ്റിന്റെ
ഉത്സാഹവും
മഞ്ഞിന്റെ
മണവും പേറി ....!
.
ഒരിക്കൽ മാത്രം
കടന്നെത്തുന്ന
മഴുവിന്റെ
മൂര്ച്ചയുള്ള
വായ്തിളക്കത്തിനു
കാതോർത്ത് ...!
.
ഒറ്റ മരം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 7, 2014
പൂക്കൾ ...!!!
പൂക്കൾ ...!!!
.
ആസ്വദിക്കപ്പെടുമ്പോഴും
അനുഭവമാകുമ്പോഴും
പ്രകീർത്തിക്കപ്പെടുമ്പോഴും
നൈമിഷികമെന്നു
വ്യാകുലപ്പെടുമ്പോഴും
അറിയാതെപോകുന്നതെന്തേ
പൂക്കൾ
നാളെയുടെ പ്രതീക്ഷകളെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ആസ്വദിക്കപ്പെടുമ്പോഴും
അനുഭവമാകുമ്പോഴും
പ്രകീർത്തിക്കപ്പെടുമ്പോഴും
നൈമിഷികമെന്നു
വ്യാകുലപ്പെടുമ്പോഴും
അറിയാതെപോകുന്നതെന്തേ
പൂക്കൾ
നാളെയുടെ പ്രതീക്ഷകളെന്ന് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, April 1, 2014
രണ്ടാമൻ ... !!!
രണ്ടാമൻ ... !!!
.
ഒന്നാമനും
മൂന്നാമനും
ഇടയിൽ
നിർഭാഗ്യത്തിൻറെ
ഒരിടം....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, March 30, 2014
തോൽവി ....!
തോൽവി ....!
.
ജനനംതന്നെ
ഒരു തോൽവിയാണെങ്കിൽ
ജയത്തെക്കുറിച്ച്
വ്യാകുലപ്പെടുന്നതെന്തിന് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, March 29, 2014
വിശപ്പ് ...!
വിശപ്പ് ...!
.
വിശപ്പാണ് ജീവിതമെന്ന്
വിശപ്പാണ് വിജയമെന്ന്
വിശപ്പാണ് മോക്ഷമെന്ന്
വിവരമുള്ളവർ പറയുന്നു
അതുകൊണ്ട് ഞാനും
മുണ്ടും മുറുക്കിയുടുത്ത് ഇരിക്കുന്നു....!
.
സുരേഷ്കുമാർ പുഞ്ചയിൽ
ഇര ....!!!
ഇര ....!!!
.
ഇര
അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞാ ൽ
വേട്ടക്കാരൻ പിന്നെ
കാത്തിരിക്കും ..!
.
പഴുതുകളില്ലാതെ
രക്ഷപ്പെടാൻ
അനുവതിക്കാത്തവിധം
ഇരയെ ആക്രമിക്കാൻ ...!
.
ഇര
വേട്ടക്കാരന്റെ
അതിജീവനത്തിന്റെ
അവകാശമാണ് ...!
.
എങ്കിൽ
ഇരയുടെ
അവകാശമോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, March 20, 2014
മുഖം പുസ്തകമാകുമ്പോൾ ...!!!
മുഖം പുസ്തകമാകുമ്പോൾ ...!!!
.
പുസ്തകം
എഴുതാനുള്ളതാണ്
നല്ലതോ
ചീത്തയോ
മനസ്സിലുള്ളതെന്തും ..!
.
എഴുതിക്കഴിഞ്ഞാൽ
ഇഷ്ട്ടമുണ്ടെങ്കിൽ
പുസ്തകം
തുറന്നുവെക്കാം
അല്ലെങ്കിൽ
അടച്ചുവെക്കാം ...!
.
എഴുതിയത്
മറ്റാരുംകാണാതെ
മായ്ച്ചുകളയാം
തിരുതുകയുമാകാം ...!
.
മുഖം
കണ്ണാടിയാണ്
മനസ്സിന്റെ
കണ്ണാടി ...!
.
മനസ്സിലുള്ളതെല്ലാം
മറയില്ലാതെ
പുറത്തുകാണുന്ന
മായക്കണ്ണാടി ....!
.
അവിടെ
തിരുത്തലുകളില്ല
പകർത്തലുകളില്ല
മറവുകളുമില്ല
.
മുഖം
പുസ്തകയാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
അഹങ്കാരം ...!!!
അഹങ്കാരം ...!!!
.
അറിവിന്
അഹങ്കാരമായാൽ
അജ്ഞത
എന്ത് ചെയ്യും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, March 15, 2014
വിശപ്പിനുള്ള അന്നം ...!!!
വിശപ്പിനുള്ള അന്നം ...!!!
.
വിശപ്പ്
ആവോളമുണ്ട് .
സന്തോഷത്തോടെ
ആവശ്യത്തിന്
അന്നം തരാൻ
ആളുമുണ്ട് .
പിന്നെ എന്തുകൊണ്ട്
അത് വാങ്ങി കഴിച്ച്
വിശപ്പടക്കിക്കൂട ....???
.
സുരേഷ്കുമാർ പുഞ്ചയിൽ
തിരിഞ്ഞു നടക്കുമ്പോൾ ...!!!
തിരിഞ്ഞു നടക്കുമ്പോൾ ...!!!
.
തിരിഞ്ഞു നടക്കുമ്പോൾ
എനിക്ക് കാണാനാകുന്നത്
എന്റെ നിഴൽ
മാത്രമാകുന്നതാണ്
ഇന്ന് എന്റെ വേദന
.
നിഴലിന് അപ്പുറം
എനിക്ക്
എന്നെ
കാണാനാകുന്നില്ല എന്നത്
എന്റെ
പരാജയവും ...!
സുരേഷ്കുമാർ പുഞ്ചയിൽ
Friday, February 28, 2014
നഷ്ടം ...!!!
നഷ്ടം ...!!!
.
നഷ്ട്ടങ്ങൾക്ക്
വേദനയുടെ
രൂപം വരുന്നത്
അവ പരിഹരിക്കാൻ
അല്ലെങ്കിൽ
പകരം വെക്കാൻ
കഴിയാതെ വരുമ്പോഴാണ് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
ഏകൻ ...!!!
ഏകൻ ...!!!
.
ഏകനാണ് ഞാൻ എന്നത്
ഞാൻ തിരിച്ചറിയുന്നത്
ഞാൻ
ഏകാനായിരിക്കുമ്പോൾ മാത്രം ...!
.
സുരേഷ്കുമാർ
Friday, February 7, 2014
പഠനം ...!
പഠനം ...!
.
പഠിക്കേണ്ടവർ
പഠിചില്ലെങ്കിലും
പഠിപ്പിക്കേണ്ടവർ
പഠിചില്ലെങ്കിൽ
പാഠങ്ങൾ
പഠിക്കേണ്ടവർ
എങ്ങിനെ പഠിക്കും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പഠിക്കേണ്ടവർ
പഠിചില്ലെങ്കിലും
പഠിപ്പിക്കേണ്ടവർ
പഠിചില്ലെങ്കിൽ
പാഠങ്ങൾ
പഠിക്കേണ്ടവർ
എങ്ങിനെ പഠിക്കും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, February 5, 2014
സൃഷ്ടി ...!!!
സൃഷ്ടി ...!!!
.
ആഗ്രഹങ്ങളെ
ആവശ്യങ്ങളായി
പരിവർത്തനം
ചെയ്യപ്പെടുന്നത്
സാഹചര്യങ്ങളാണ് ...!
.
സാഹചര്യങ്ങൾ
സൃഷ്ടിക്കപ്പെടുന്നതാകട്ടെ
ആഗ്രഹങ്ങളുടെ
ആവശ്യപ്രകാരവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ആഗ്രഹങ്ങളെ
ആവശ്യങ്ങളായി
പരിവർത്തനം
ചെയ്യപ്പെടുന്നത്
സാഹചര്യങ്ങളാണ് ...!
.
സാഹചര്യങ്ങൾ
സൃഷ്ടിക്കപ്പെടുന്നതാകട്ടെ
ആഗ്രഹങ്ങളുടെ
ആവശ്യപ്രകാരവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, February 2, 2014
കറക്കം ...!!!
കറക്കം ...!!!
.
ഇല്ലാത്ത തണ്ടിൽ
ഉണ്ടെന്ന് തോന്നിച്ച്
സ്വയം കറങ്ങുന്ന
ഭൂമി ...!
.
ഉള്ള തണ്ട്
ഇല്ലെന്ന് വെച്ച്
മറ്റുള്ളവരെ
കറക്കുന്ന
നമ്മളും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഇല്ലാത്ത തണ്ടിൽ
ഉണ്ടെന്ന് തോന്നിച്ച്
സ്വയം കറങ്ങുന്ന
ഭൂമി ...!
.
ഉള്ള തണ്ട്
ഇല്ലെന്ന് വെച്ച്
മറ്റുള്ളവരെ
കറക്കുന്ന
നമ്മളും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Friday, January 31, 2014
ഒഴിവുള്ള പകുതി ...!!!
ഒഴിവുള്ള പകുതി ...!!!
.
പളുങ്കു പാത്രത്തിന്റെ
ഒഴിയുന്ന പകുതിയിൽ
നിന്നുമാണ്
രാത്രി തുടങ്ങുന്നതെന്ന്
ആരോ പറയുമായിരുന്നു ...!
.
എന്നിട്ടും
പിന്നിടുന്ന പകലിനെ
അതേ പളുങ്കു പാത്രത്തിന്റെ
ബാക്കി പകുതിയിലേക്ക്
പകർതിവെക്കാൻ
എന്തേ കഴിയുന്നില്ല ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പളുങ്കു പാത്രത്തിന്റെ
ഒഴിയുന്ന പകുതിയിൽ
നിന്നുമാണ്
രാത്രി തുടങ്ങുന്നതെന്ന്
ആരോ പറയുമായിരുന്നു ...!
.
എന്നിട്ടും
പിന്നിടുന്ന പകലിനെ
അതേ പളുങ്കു പാത്രത്തിന്റെ
ബാക്കി പകുതിയിലേക്ക്
പകർതിവെക്കാൻ
എന്തേ കഴിയുന്നില്ല ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, January 27, 2014
ചിന്തകളുടെ ഭാരം ..!!!
ചിന്തകളുടെ ഭാരം ..!!!
.
ചിന്തകളുടെ ഭാരം
അത്
ചുമക്കുന്നവന്റെ
ഭാരത്തേക്കാൾ വരുന്നത്
ചിന്തകൾക്ക്
ഭാരം
ഇല്ലാതാകുമ്പോഴാണ് ...!
.
ചിന്തകൾക്ക്
ഭാരം
ഇല്ലാതാകണമെങ്കിൽ
പക്ഷെ
അത്
ചുമക്കാതെയുമിരിക്കണം ...!
.
ചിന്തകളുടെ ഭാരം
സുഖകരമാകുന്ന അവസ്ഥ
ആ ചിന്തകൾ
സുഖകരമാകുന്നതുപോലെയാകുമ്പോൾ
അസുഖകരമായ ചിന്തകൾ
ചുമക്കുന്നവനെക്കാൾ
ഭാരമുള്ളതുമാകുന്നു ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, January 26, 2014
എന്നിൽ നിന്നും ...!!!
എന്നിൽ നിന്നും ...!!!
.
എന്നിൽ നിന്ന്
നമ്മളിലേക്കുള്ള
ദൂരം
അനന്യമാണ് ....!
.
അതൊരുപക്ഷെ
ശൂന്യമാകാം
അല്ലെങ്കിൽ
അനന്തവും ...!
.
ഞാൻ
എന്റെ വീട്
എന്റെ ഗ്രാമം
എന്റെ ലോകം
എന്റെ ചിന്തകൾ ...!
.
പക്ഷെ ,
എന്നിൽ നിന്നും
നിങ്ങളിലൂടെ വേണം
എനിക്ക്
നമ്മളിൽ എത്തുവാൻ ...!
.
അതുപോലെ,
എന്റെ വീട്ടിൽ നിന്നും
എന്റെ ഗ്രാമത്തിലേക്കും
ഗ്രാമത്തിൽനിന്ന്
എന്റെ രാജ്യത്തിലേക്കും
ഇനിയെത്ര ദൂരം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, January 20, 2014
സത്യം ...!!!
സത്യം ...!!!
.
പ്രതിബിംബതിന്
രൂപത്തേക്കാൾ
സാദൃശ്യം
നിഴലിനോടാണെങ്കിൽ
രൂപമോ
നിഴലോ
പ്രതിബിംബമോ
സത്യം ...????
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, January 19, 2014
ആത്മാവ് ...!!!
ആത്മാവ് ...!!!
.
ഓരോ
മരണത്തിന്
ശേഷവും
ജനനത്തിന്
മുൻപും
ആത്മാവ്
എന്ത് ചെയ്യും ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഓരോ
മരണത്തിന്
ശേഷവും
ജനനത്തിന്
മുൻപും
ആത്മാവ്
എന്ത് ചെയ്യും ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, January 13, 2014
ചൂല് ....!
ചൂല് ....!
.
അഴുക്ക്
അടിച്ചുവാരാൻ
ചൂല് ...!
.
ശുദ്ധി
ആഗ്രഹിക്കുന്നവരെല്ലാം
ചൂലെടുക്കുന്നു,
തന്നിലെയും
മറ്റുള്ളവരിലെയും
ആഴുക്കായ അഴുക്കെല്ലാം
തൂത്തുവാരാൻ തുടങ്ങുന്നു ..!
.
ഇനി
എല്ലാവരും കൂടി
അടിച്ചുവാരിയെടുക്കുന്ന
ഈ അഴുക്കെല്ലാം
എന്ത് ചെയ്യും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, January 12, 2014
അറിവ് ...!!!
അറിവ് ...!!!
.
അറിയാത്ത കാര്യങ്ങൾ
അറിവുള്ളവരോട്
ചോദിച്ച് അറിയുന്നതും
അറിവുള്ളവർ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
ജീവിക്കാൻ ...!!!
ജീവിക്കാൻ ...!!!
.
കൊല്ലാൻ
ഇറങ്ങുന്നവർ
മരിക്കാൻ കൂടി
തയ്യാറാകുമ്പോൾ
ജീവിക്കേണ്ടവർ
എന്ത് ചെയ്യും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, January 6, 2014
അടയാളങ്ങൾ ...!!!
അടയാളങ്ങൾ ...!!!
.
പിന്നിടുന്ന
വഴികളിൽ
സ്വയം
കാൽപ്പാടുകൾ
അടയാളപ്പെടുത്താൻ
കഴിയുന്നത്
പുണ്യം ...!
.
അടയാളപ്പെടുത്തുന്ന
കാൽപ്പാടുകൾക്ക് മേലെ
മറ്റ് അടയാളങ്ങൾ
രേഖപ്പെടുതപ്പെടുന്നത്
നിയോഗം ...!
.
മറ്റ് അടയാളങ്ങൾക്ക്
മേലെയും
നമ്മുടെ കാൽപ്പാടുകൾ
തെളിഞ്ഞു നിൽക്കുന്നത്
ചരിത്രം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 28, 2013
എന്റേത് ....!!!
എന്റേത് ....!!!
.
ഇത് എന്റേതാനെന്ന്
ഞാൻ പറയുമ്പോഴാണ്
ഇത് നിങ്ങളുടേത്
കൂടിയാണെന്ന്
മറ്റുള്ളവർക്ക്
തോന്നുന്നത് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഇത് എന്റേതാനെന്ന്
ഞാൻ പറയുമ്പോഴാണ്
ഇത് നിങ്ങളുടേത്
കൂടിയാണെന്ന്
മറ്റുള്ളവർക്ക്
തോന്നുന്നത് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Friday, December 27, 2013
നിറവ് ...!!!
നിറവ് ...!!!
.
ഒഴിയുന്നത് നിറയ്ക്കുമ്പോൾ
നിറഞ്ഞത് ഒഴിയുന്നു
അപ്പോൾ
നിറഞ്ഞതേത്
ഒഴിഞ്ഞതേത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒഴിയുന്നത് നിറയ്ക്കുമ്പോൾ
നിറഞ്ഞത് ഒഴിയുന്നു
അപ്പോൾ
നിറഞ്ഞതേത്
ഒഴിഞ്ഞതേത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 21, 2013
കണ്ണാടി ...!!!
കണ്ണാടി ...!!!
.
മുഖം നന്നാകാത്തതിന്
കണ്ണാടി പൊട്ടിചിട്ട്
കാര്യമില്ലെന്ന് പഴമൊഴി ...!
.
പക്ഷെ
രസം പോയ കണ്ണാടിയിൽ
എങ്ങിനെ മുഖം നന്നാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മുഖം നന്നാകാത്തതിന്
കണ്ണാടി പൊട്ടിചിട്ട്
കാര്യമില്ലെന്ന് പഴമൊഴി ...!
.
പക്ഷെ
രസം പോയ കണ്ണാടിയിൽ
എങ്ങിനെ മുഖം നന്നാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 14, 2013
മരം പെയ്യുന്നത് ...!
മരം പെയ്യുന്നത് ...!
.
മഴയ്ക്ക് ശേഷം മരം
വീണ്ടും പെയ്യുന്നത്
മരത്തിനു വേണ്ടിയോ
മഴയ്ക്ക് വേണ്ടിയോ
അതോ
എനിയ്ക്ക് വേണ്ടിയോ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മഴയ്ക്ക് ശേഷം മരം
വീണ്ടും പെയ്യുന്നത്
മരത്തിനു വേണ്ടിയോ
മഴയ്ക്ക് വേണ്ടിയോ
അതോ
എനിയ്ക്ക് വേണ്ടിയോ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 7, 2013
കാത്തിരിപ്പ് ...!!!
കാത്തിരിപ്പ് ...!!!
.
കാലം
കാഴ്ച്ചക്കാരനോട്
പറയുന്നത്
കാത്തിരിക്കാനാണ് ...!
.
കാലത്തിനൊപ്പം
കാത്തിരിക്കാനോ
കാലം
കഴിയുവോളം
കാത്തിരിക്കാനോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കാലം
കാഴ്ച്ചക്കാരനോട്
പറയുന്നത്
കാത്തിരിക്കാനാണ് ...!
.
കാലത്തിനൊപ്പം
കാത്തിരിക്കാനോ
കാലം
കഴിയുവോളം
കാത്തിരിക്കാനോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Friday, December 6, 2013
വിധി ...!!!
വിധി ...!!!
.
വിചാരമില്ലാത്ത
വികാരങ്ങൾക്ക്
വിചിത്രമായ
വിധി ...!
.
വികാരമില്ലാത്ത
വിചാരങ്ങൾക്ക്
വിലയില്ലാത്ത
വിധിയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വിചാരമില്ലാത്ത
വികാരങ്ങൾക്ക്
വിചിത്രമായ
വിധി ...!
.
വികാരമില്ലാത്ത
വിചാരങ്ങൾക്ക്
വിലയില്ലാത്ത
വിധിയും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, December 1, 2013
ചരിത്രം ...!!!
ചരിത്രം ...!!!
.
ചരിത്രത്തിലേക്ക്
പുറകിലൂടെയോ
മുന്നിലൂടെയോ
നടന്ന് കയറാനാവുക....???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ചരിത്രത്തിലേക്ക്
പുറകിലൂടെയോ
മുന്നിലൂടെയോ
നടന്ന് കയറാനാവുക....???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, November 25, 2013
മനസ്സ് ...!!!
മനസ്സ് ...!!!
.
കുതിരയെ പോലെയാകണം
മനസ്സെന്ന് പണ്ഡിതർ
കടിഞ്ഞാണിട്ട്
കണ്ണുകൾ മറച്ച്
കുളംബുകളിൽ ലാടം തറച്ച്
എണ്ണയിട്ട് ദേഹം മിനുക്കി
കുഞ്ചിരോമം വെട്ടിയോരുക്കി
ഉശിരോടെ
ആവേശത്തോടെ
തെളിക്കപ്പെടുന്ന വഴിയെ ....!
.
പക്ഷെ
കടിഞ്ഞാൻ
നമ്മുടെ കയ്യിലല്ലെങ്കിൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കുതിരയെ പോലെയാകണം
മനസ്സെന്ന് പണ്ഡിതർ
കടിഞ്ഞാണിട്ട്
കണ്ണുകൾ മറച്ച്
കുളംബുകളിൽ ലാടം തറച്ച്
എണ്ണയിട്ട് ദേഹം മിനുക്കി
കുഞ്ചിരോമം വെട്ടിയോരുക്കി
ഉശിരോടെ
ആവേശത്തോടെ
തെളിക്കപ്പെടുന്ന വഴിയെ ....!
.
പക്ഷെ
കടിഞ്ഞാൻ
നമ്മുടെ കയ്യിലല്ലെങ്കിൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
ഒന്ന് വെച്ചാൽ ...!!!
ഒന്ന് വെച്ചാൽ ...!!!
.
ഒന്നു വെച്ചാൽ രണ്ട്
രണ്ടു വെച്ചാൽ നാല്
നാല് വെച്ചാൽ എട്ട്
എട്ടു വെച്ചാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഒന്നു വെച്ചാൽ രണ്ട്
രണ്ടു വെച്ചാൽ നാല്
നാല് വെച്ചാൽ എട്ട്
എട്ടു വെച്ചാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, November 20, 2013
ദൈവങ്ങൾക്കുള്ള ഇടം , എനിക്കും ... !!!
ദൈവങ്ങൾക്കുള്ള ഇടം , എനിക്കും ... !!!
.
മലമുകളിൽ ആ ക്ഷേത്രം അതിന്റെ എല്ലാ പവിത്രതയോടെയും നില്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി . വല്ലപ്പോഴും മാത്രമെത്തുന്ന ആരാധകർക്ക് നടുവിൽ , അവരുടെ സ്വയമുള്ള പൂജകൾ നേരിട്ട് ഏറ്റുവാങ്ങി ദൈവവും മനുഷ്യനും ഒന്നായി സംവദിക്കുന്ന ആ ക്ഷേത്രം അതുകൊണ്ട് തന്നെ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു .
.
ആ ക്ഷേത്രത്തിലേക്ക് എന്നെ ആദ്യം കൊണ്ട് പോയത് അവളായിരുന്നു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന ആ പെണ്‍കുട്ടി ആപ്പോൾ മാത്രം സന്തോഷവതിയായിരിക്കാറുണ്ട് എന്ന കാരണം കൊണ്ട് കൂടി അവള്ക്കൊപ്പം ഞാനും ഏറെ കഠിനമായ ആ മല ചവിട്ടി, കൂടാതെ , കിട്ടുന്ന എല്ലാ അവസരങ്ങളിലും ഞാൻ അവിടെ പോകാറുമുണ്ട്.
.
നിറയെ പക്ഷികളും, കുഞ്ഞു കുഞ്ഞു മൃഗങ്ങളും വ്യത്യസ്തമായ മരങ്ങളും ഒരു കുഞ്ഞു അരുവിയും, ഒരിക്കലും വറ്റാത്ത നീര് തടവും അവിടം സമ്പന്ന മാക്കിയിരുന്നു . എപ്പോഴും വീശുന്ന തണുത്ത കാറ്റും, കാറ്റിൽ നിറയുന്ന പൂക്കളുടെ മണവും അവിടം ഒരു സ്വപ്ന ലോകമാക്കിയിരുന്നു.
.
പഴകി ദ്രവിച്ച ഒരു വിഗ്രഹവും, ചരിത്ര സ്മൃതികൾ അയവിറക്കി നഷ്ട്ട പ്രതാ പങ്ങളിൽ എങ്കിലും അപ്പോഴും തലയെടുപ്പോടെ നില്ക്കുന്ന ആ ക്ഷേത്രത്തിനു പക്ഷെ മനുഷ്യൻ സൃഷ്ട്ടിച്ച പൂജാ വിധികളില്ല, ദൈവത്തെ ഒന്ന് നേരാം വണ്ണം കാണാൻ പോലുമാകാതെ പിടിച്ചു തല്ലാൻ മാത്രമുള്ള കാവൽക്കാരില്ല. എല്ലാറ്റിനും പണം പിടുങ്ങുന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമില്ല .
.
നമുക്ക് മതിയാവോളം ദൈവത്തോട് നേരിട്ട് പറയാനുള്ളതെല്ലാം പറയാനുള്ള മനോഹരമായ അവസരം ശരിക്കും ഞാൻ മുതലാക്കാൻ തുടങ്ങി. സത്യത്തിൽ ആവലാതികൾ പറയാനും അവാശ്യങ്ങൾ അന്ഗീകരിപ്പിച്ചു കിട്ടാനുമല്ല ഞാൻ ദൈവത്തെ കാണാൻ പോകാറുള്ളത്. എന്റെ മനസ്സിലുള്ളത് അതെ പോലെ തുറന്നു പറയാനാണ് . അതിനു ഏറ്റവും പറ്റിയ ആൾ ദൈവം മാത്രമാണെന്ന് എനിക്ക് ബോധ്യമായിരുന്നു.
.
എന്റെ വ്യാകുലതകൾ എന്റെ ആശങ്കകൾ എന്റെ വിഡ്ഢിത്തരങ്ങൾ എന്റെ ജല്പനങ്ങൾ ....! ആദ്യമാദ്യം ഞാൻ അങ്ങോട്ട് പറയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ . പിന്നെ പിന്നെ ഞാൻ സംസാരിക്കുന്നതിനു എന്റെ മനസ്സില് തന്നെ മറുപടികളും ലഭിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങി ...! ദൈവത്തെ അനുഭവിക്കാനും.
.
പിന്നെ പിന്നെ അവൾ ഇല്ലാതെയും ഞാൻ അവിടെ പോകാൻ തുടങ്ങി . ഒരുപാട് സമയം ചിലവഴിക്കാൻ തുടങ്ങി.. അങ്ങിനെ കുറച്ചു നാളുകൾക്കു ശേഷം, ഞാൻ ജോലി ആവശ്യങ്ങള്ക്ക് വേണ്ടി അവിടെ നിന്നും മാറി നില്ക്കേണ്ടി വന്നു . കുറച്ചു കാലത്തേക്ക് . പിന്നെ മടങ്ങി എത്തുന്നത് ഇപ്പോൾ. എത്തിയപാടെ ഞാൻ ഓടുകയായിരുന്നു അങ്ങോട്ട് . ഒരുപാട് നാളത്തെ മനസ്സ് മുഴുവൻ തുറക്കാൻ .
.
പക്ഷെ അവിടെയെതിയതും ഞാൻ പോയി . ഇപ്പോൾ അവിടെ ആ ക്ഷേത്രമില്ല. ആ പ്രതിഷ്ടയില്ല . എന്തിനു, അവിടെ ആ കുന്നു പോലുമില്ല . എല്ലാം ഇടിച്ചു നിരത്തി കെട്ടിടങ്ങള പണിതിരിക്കുന്നു . ഇനി ഞാൻ എങ്ങിനെപ്രാർത്ഥിക്കും ...???

Subscribe to:
Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
-
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...