വട്ടം ...!!!
നിറുത്തുന്നേടത്തു നിന്നും
തുടങ്ങി എത്തുന്നേടത്ത്
അവസാനിപ്പിച്ച്
എത്തിയേടത്ത് നിന്നും
പിന്നെയും തുടങ്ങാന്‍
തുടക്കവും ഒടുക്കവും
ഇല്ലാത്ത വട്ടം പോലെ
നട്ടം തിരിയുന്നേടത്
തുടക്കവും പിന്നെ
ഒടുക്കവും കണ്ടെത്താന്‍
ഇനിയെന്ത് വഴി ...???
സുരേഷ്കുമാര്‍ പുഞ്ചയില്‍.