Sunday, February 24, 2013

ഭാവം ...!

ഭാവം ...!

അറിയാമെന്നത് എന്റെ ചിന്ത
അറിയില്ലെന്നത് എന്റെ സത്യം
അറിവും ചിന്തയും ഒന്നാകാന്‍
ഇനി വേണ്ടത് തിരിച്ചറിവ് ..!!!

ഇല്ലാതെ പോകുന്നതും ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, February 6, 2013

എനിക്കൊരു ദിവസം ....!!!

എനിക്കൊരു ദിവസം ....!!!

സൂര്യനെ ചുറ്റി വരാന്‍
എനിക്കൊരു ദിവസം വേണം
ആ ദിവസത്തിലെനിക്ക്
പാതി രാത്രി വേണം ...!

ആ രാത്രിയില്‍ എനിക്ക്
സമാധാനമായി ഉറങ്ങേണം
അതും കഴിഞ്ഞുറക്കമുണരാന്‍
എനിക്കൊരു പുലരിവേണം ...!

പുലരിക്കു ശേഷം
കത്തുന്ന പകല്‍ വേണം
പകലിലെനിക്ക് തളരും വരെയും
പാടുപെട്ടു പണിയെടുക്കണം ...!

എല്ലാറ്റിനും എനിക്കെന്റെ
ദിവസം വേണം
ദിവസത്തിന് എനിക്കെന്റെ
സൂര്യനെ വേണം ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, February 5, 2013

ബുദ്ധി .....!!!

ബുദ്ധി .....!!!

തലയിലൂടെ ചെവിയും, വായും
പിന്നെ പറ്റിയാല്‍ കണ്ണും മൂക്കും കൂടി മൂടി
ഒരു കെട്ടു കെട്ടണം എന്നാണു കിട്ടിയ ഉപദേശം .
താഴെയുള്ള ദ്വാരങ്ങള്‍ രണ്ടും
എല്ലായ്പോഴും മറയ്ക്കപെടുന്നതിനാല്‍
ശ്രദ്ധിക്കേണ്ടത് ഇവയത്രേ ...!
കാരണം ഉപയോഗമില്ലാത്തതെങ്കിലും
ആകെയുള്ള ഇത്തിരി ബുദ്ധി
ഈ ദ്വാരങ്ങളില്‍ ഏതിലെങ്കിലും കൂടി
നഷ്ട്ടപ്പെട്ടു പോയാലോ ....!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, February 3, 2013

കൈയകലം ...!!!

കൈയകലം ...!!!

കണ്ണില്‍ ഒരു കല്ലിട്ടു
കൈയ്യെത്താ ദൂരത്തേക്കു
നോക്കെറിഞ്ഞപ്പോള്‍
കല്ല്‌ കൊണ്ടത്‌ നാക്കില്‍ ....!
അപ്പോള്‍ നാക്കെവിടെ
കണ്ണെവിടെ ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...