എന്റെ സ്ത്രീത്വത്തിന് ...!!!
.
എനിക്ക് വലിയ മുലകളില്ല ,
നാലാള് കാൺകെ വെയിലുകൊള്ളിക്കാൻ ...!
എന്റെ കാലിന്നിടയിലൂടെ ചോരവരില്ല
കാരണം എനിക്കാർത്തവമുണ്ടാകാറില്ല ...!
ജനമധ്യത്തിൽ നഗ്നമാകാനും വയ്യെനിക്ക്
കാരണം എനിക്ക് സൗന്ദര്യവുമില്ല ...!
ഞാൻ എന്റെ കുഞ്ഞിന്
പരസ്യമായി മുലയൂട്ടാറില്ല
കാരണം എനിക്ക് പ്രസവിക്കാനും പറ്റില്ല ...!
.
എന്നാൽ
എന്റെ പെണ്ണ് ഇതൊന്നും ചെയ്യുന്നത്
എനിക്കിഷ്ട്ടവുമല്ല ,
കാരണം
ഞാനൊരു പുരുഷനാണ്
എന്റെ പെണ്ണിനെ സ്നേഹിക്കുകയും
സംരക്ഷിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന
വെറുമൊരു പുരുഷൻ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, February 9, 2017
Subscribe to:
Posts (Atom)
കാലവും അവർത്തനമാകുന്നു ......!!
കാലവും അവർത്തനമാകുന്നു ......!! ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...