Tuesday, May 16, 2017

എല്ലാം നല്ലതിനാകുമ്പോൾ ...!!!

എല്ലാം നല്ലതിനാകുമ്പോൾ ...!!!
.
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് ചിന്തിച്ചു മുന്നേറണം എന്നാണ് പൊതു മതം . പക്ഷെ, സംഭവിക്കുന്നതെല്ലാം എങ്ങിനെയാണ് നല്ലതിന് മാത്രമാവുക . എല്ലാ നന്മക്കും ഒരു തിന്മയുണ്ടെന്നും എല്ലാ ഗുണത്തിനും ഒരു ദോഷമുണ്ടെന്നും എല്ലാ കയറ്റത്തിനും ഒരു ഇറക്കമുണ്ടെന്നും അനുഭവിക്കുന്ന നമ്മൾ, നന്മയും തിന്മയും നല്ലതും ചീത്തതും തുല്യമെന്ന് വിശ്വസിക്കുന്ന നമ്മൾ, എങ്ങിനെയാണ് എല്ലാം നല്ലതിന് മാത്രം എന്ന് ചിന്തിക്കാനാവുക . നല്ലത് എന്നതുപോലെ ചീത്തതും ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്കും നിരാശയില്ലാതെ ജീവിക്കാനെങ്കിലും സാധിക്കും . അല്ലെങ്കിൽ തന്നെ എല്ലാം നല്ലതു മാത്രമായാൽ നമ്മളെല്ലാം ദൈവങ്ങളായിപ്പോകില്ലേ ... ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...