പുതുതലമുറ മാതാപിതാക്കൾ ....!!!
.
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും കൂടി ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രധാനാദ്ധ്യാപികയെ ആ കുട്ടികളുടെ രക്ഷാകർത്താക്കൾ കൂടിച്ചേർന്ന് കള്ളക്കേസിൽ കുടുക്കിയതിന്റെ ഫലമായി നല്ല അദ്ധ്യാപികയെന്നു പേരെടുത്തിട്ടുള്ളവരെങ്കിലും അവർ ആത്മഹത്യ ചെയ്തു എന്ന് വാർത്തകണ്ടു ....!
.
അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ നേരനുഭവം എനിക്കും അറിയാവുന്നതുകൊണ്ട് തീർച്ചയായും അതിവിടെ കുറിക്കണം എന്ന് തോന്നി ....!
.
ഒന്നാം റാങ്കോടെ ഉന്നത പഠനം കഴിഞ്ഞ് മഹത്തായൊരു സർവ്വകലാശാലയുടെ പ്രത്യേക ക്ഷണത്തോടെ വിദേശത്ത് റിസേർച്ചിനും ജോലിക്കും കൂടി പോയ എന്റെയാ സുഹൃത്ത് നാട്ടിലേക്ക് മടങ്ങി വന്നത് അവളുടെ വൃദ്ധരായ മാതാപിതാക്കൾ വീട്ടിൽ തനിച്ചായപ്പോൾ അവർക്ക് കൂട്ടാകാനും അവരെ സ്വന്തമായി നോക്കാനുമാണ് . അദ്ധ്യാപകവൃത്തി എന്നത് രക്തത്തിൽ അലിഞ്ഞതായതുകൊണ്ട് ഒഴിവുസമയത്ത് ക്‌ളാസ്സെടുക്കാൻ ഒരു സാമൂഹ്യ സേവനം എന്ന നിലയിൽ മാത്രം അവളും ഒരു പൊതു വിദ്യാലയത്തിൽ പിന്നീട് പോകാൻ തുടങ്ങി ....!
.
പുതു തലമുറ കുട്ടികളുടെ കുസൃതികൾ പലപ്പോഴും അതിരുവിടുന്നതെങ്കിലും പ്രായത്തിന്റെ ചാപല്യമെന്നോർത്ത് അവൾ അതിനെയെല്ലാം പുഞ്ചിരിയോടെ നേരിട്ടെങ്കിലും ഒരിക്കൽ ക്ലാസ് പാർട്ടി എന്ന പേരിൽ ക്‌ളാസ്സിലിരുന്ന് കുട്ടികൾ മദ്യപിക്കുകയും അതിൽ ചിലർ ലൈംഗികയിലേക്കു പോലും പരസ്യമായി കടക്കുകയും ചെയ്യുന്നു എന്ന് കണ്ടപ്പോൾ അതിനെ ശക്തമായി എതിർത്തതിന്റെ പേരിൽ അവളെ ആ കുട്ടികളുടെ മാതാപിതാക്കൾ അടങ്ങിയ സംഘം അപമാനിക്കാൻ ശ്രമിക്കുകയും പിന്നീട് വീടുകയറി ആക്രമിക്കാൻ വരെ മുതിരുകയും ചെയ്തത് ഹൃദയവേദനയോടെയാണ് അവൾ എന്നോട് പറഞ്ഞത് ...!
.
ഇവിടെ , തെറ്റുചെയ്യുന്ന ആ കുട്ടികളെക്കാൾ , ലഹരിയുടെയും , രതി വൈകൃതങ്ങളുടെയും അരാജകത്വത്തിലേക്ക് സ്വന്തം മക്കളെ കയറൂരി വിടുന്ന, പണവും പദവിയും വിവരവും വിദ്യാഭ്യാസവുമുള്ള ചില പുതു തലമുറ മാതാപിതാക്കൾ സമൂഹത്തിന് എത്രമാത്രം ബാധ്യതയാകുന്നു എന്ന് ഓരോരുത്തരും ചിന്തിക്കുകതന്നെ വേണം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Monday, February 12, 2018
Subscribe to:
Posts (Atom)
Thanking my Gurus ...!!!.
Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...