മുഖം പുസ്തകമാകുമ്പോൾ ...!!!
.
പുസ്തകം
എഴുതാനുള്ളതാണ്
നല്ലതോ
ചീത്തയോ
മനസ്സിലുള്ളതെന്തും ..!
.
എഴുതിക്കഴിഞ്ഞാൽ
ഇഷ്ട്ടമുണ്ടെങ്കിൽ
പുസ്തകം
തുറന്നുവെക്കാം
അല്ലെങ്കിൽ
അടച്ചുവെക്കാം ...!
.
എഴുതിയത്
മറ്റാരുംകാണാതെ
മായ്ച്ചുകളയാം
തിരുതുകയുമാകാം ...!
.
മുഖം
കണ്ണാടിയാണ്
മനസ്സിന്റെ
കണ്ണാടി ...!
.
മനസ്സിലുള്ളതെല്ലാം
മറയില്ലാതെ
പുറത്തുകാണുന്ന
മായക്കണ്ണാടി ....!
.
അവിടെ
തിരുത്തലുകളില്ല
പകർത്തലുകളില്ല
മറവുകളുമില്ല
.
മുഖം
പുസ്തകയാൽ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
3 comments:
മനസ്സിലുള്ളതെല്ലാം
മറയില്ലാതെ
പുറത്തുകാണുന്ന
മായക്കണ്ണാടി ....!
ആശംസകള്‍
Book face!
മനസ്സിലുള്ളത് മറ്റാരും കാണാതെ ഒളിച്ചുവയ്ക്കുന്ന കാപട്യം ഇനി നടക്കില്ല...
Post a Comment