Thursday, April 24, 2014

ഒരു ചോദ്യം, മൂന്ന് ഉത്തരം ...!!!

ഒരു ചോദ്യം, മൂന്ന് ഉത്തരം ...!!!
.
കാലത്ത് ഓണ്‍ലൈൻ വന്നപ്പോൾ കണ്ട ആദ്യത്തെ സുഹൃത്തിനോട്‌ ചോദിച്ചു, ഹൌ ആർ യു മൈ ഡിയർ ..! അതൊരു പഠിക്കുന്ന പെണ്‍കുട്ടിയും എനിക്ക് അറിയാവുന്ന എന്റെ നാട്ടുകാരിയും ആയിരുന്നു.. അവളുടെ മറുപടി ഇങ്ങിനെ. നന്ദി ഫ്രണ്ട് ... ഞാൻ തിരക്കിലാ ...!
.
അതിന്റെ മറുപടിക്ക് മുൻപേ മറ്റൊരു സുഹൃത്തിനോടും അതെ ചോദ്യം ചോദിച്ചിരുന്നു. അതൊരു വീട്ടമ്മയും നേരിട്ട് അറിയാത്ത സുഹൃതുമായിരുന്നിട്ടും,അവരുടെ മറുപടി ഇങ്ങിനെയായിരുന്നു. നന്ദി ബ്രദർ . ഹൌ ആർ യു മൈ ഡിയർ ...!
.
അതോടൊപ്പം മൂന്നാമതൊരു സുഹൃത്തിനു കൂടി അതെ സന്ദേശം അയച്ചിരുന്നതിനും അപ്പോൾ മറുപടി വന്നു.
അതൊരു വലിയ വ്യക്തിത്വ മായിരുന്നതിനാൽ പെട്ടെന്ന് കണ്ട സന്തോഷത്തിൽ ചോദിച്ചതാണ്. അവർ എന്റെ സുഹൃത്തും, പ്രശസ്തയായ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ് . ഉടനെ മറുപടി വന്നു, എന്നെ ഡിയർ എന്ന് വിളിക്കുന്നത്‌ എനിക്കിഷ്ട്ടമല്ല....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, April 22, 2014

എന്റെ കാലുകൾ ...!!!

എന്റെ കാലുകൾ ...!!!
.
മുന്നോട്ടു നടക്കാവുന്ന
അതെ കാലുകൾ കൊണ്ട്
എനിക്ക്
പുറകിലേക്കും നടക്കാം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, April 21, 2014

ജീവിക്കാൻ അവകാശമില്ലാത്തവർ ...!!!

ജീവിക്കാൻ അവകാശമില്ലാത്തവർ ...!
.
ജീവിതം ആരുടെയെല്ലാം അവകാശമാണ് എന്ന ചോദ്യം ഞാൻ ഉന്നയിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല . ജീവിതം ഓരോ ജീവികളുടെയും അവകാശമാണ്. ജീവികൾ എന്നാൽ ഭൂമുഖത്ത് മാത്രമല്ലാതെ നമ്മൾ അറിഞ്ഞും അറിയാതെയും ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഓരോ ജീവികൾക്കും അതാതു ജീവ ആവാസ വ്യവസ്ഥകൾ അവരുടെ ജീവിതത്തിന്റെ അവകാശം തന്നെ ആകുന്നു....!
.
അപ്പോൾ ആർക്കാണ് ജീവിക്കാൻ അവകാശമില്ലാത്തത് . കള്ളന്മാർ, കൊലപാതകികൾ, ഭീകരർ, അനാഥർ ..... നീണ്ട നിരകൾ ഓരോരുത്തരുടെയും ഭാവനയനുസരിച്ച് തുടർന്നേക്കാം. പക്ഷെ അവരാണോ യഥാർത്ഥത്തിൽ ജീവിക്കാൻ അവകാശമില്ലാത്തവർ. ...!
.
ഒരാൾ അനാഥനായി മാറുന്നത് തീർച്ചയായും അയാളുടെ വിധിയായിരിക്കാം . ഒരാൾ കള്ളനോ കൊലപാതകിയോ വഴിപിഴച്ചവാണോ ആകുന്നതിൽ അയാളോടൊപ്പം മറ്റ് ആരെങ്കിലും കൂടി കുറ്റക്കാർ ആയിരുന്നെക്കാം . അയാളെ അങ്ങിനെ ആക്കുന്നതിൽ അയാൾക്കൊപ്പം മറ്റുള്ളവർക്കോ സമൂഹത്തിനോ കൂടി പങ്കും ഉണ്ടായേക്കാം . അപ്പോൾ എങ്ങിനെയാണ് അയാളെ മാത്രം നമ്മൾ കുറ്റക്കാരനാക്കുക . അയാൾക്ക് എങ്ങിനെയാണ് ജീവിക്കാൻ അവകാശമില്ലെന്ന് പറയാനാവുക ...!
.
പിന്നെയും ചോദ്യം ബാക്കിയാകുന്നു . ആരാണ് അപ്പോൾ ജീവിക്കാൻ അവകാശമില്ലാത്തവർ .. അതെ, ആർക്കും വേണ്ടാത്തവർ .... ആർക്കും വേണ്ടാത്തവർ തന്നെയാണ് ജീവിക്കാൻ അവകാശമില്ലാതവരും ..!
.
അച്ഛനും അമ്മയ്ക്കും വേണ്ടാത്ത മക്കൾ. അച്ഛനും അമ്മയ്ക്കും വേണ്ടാതെ ആരും നോക്കാനില്ലാതെ ദുരന്തങ്ങൾ മാത്രം നേരിടാൻ വിധിക്കപെടുന്ന അവർ എന്തിനു ജീവിക്കണം. സാഹചര്യങ്ങൾ എന്ത് തന്നെ അയാലും സ്വന്തം സൗകര്യങ്ങൽക്കു വേണ്ടി എട്ടും പൊട്ടും തിരിയാത്ത പിഞ്ചു മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അച്ഛനോ അമ്മയോ എന്തിന് അവരെ ഈ ദുരിത ഭൂമിയിൽ ജീവിക്കാൻ അനുവദിക്കണം ..?
.
മക്കൾക്ക്‌ വേണ്ടാത്ത അച്ഛനമ്മമാർ . വാർദ്ധക്യത്തിൽ സ്വന്തമായി എഴുന്നേറ്റു നടക്കാൻ പോലും കഴിയാതെ ദുരിതക്കയത്തിൽ ആറാടാൻ വിധിക്കപ്പെടുന്ന അവർ എന്തിനു ജീവിക്കണം..? ക്ഷേത്ര നടയിലും വഴിവക്കിലും നായക്കൂട്ടിലും സ്റ്റോർ റൂമിലും ബന്ധിക്കപെടുന്ന അവരുടെ ജീവൻ എന്തിനാണ് ആ മക്കൾ ബാക്കി വെക്കുന്നത് ...?
.
തീർച്ചയായും ആലോചിക്കണം . ഓരോ മാതാപിതാക്കളും . ജനിപ്പിക്കും മുൻപ് തന്റെ കുഞ്ഞ് തനിക്കു ആവശ്യമുള്ളതാണോ എന്ന്. തനിക്ക് അതിനെ നോക്കാൻ പറ്റുമോ എന്ന്. ഇടയ്ക്കുവെച്ച് ഒരാൾ നഷ്ടമായാലും മറ്റെയാൾ കൂടെ ഉണ്ടാകും എന്ന്. അതിനൊരു ഉറപ്പില്ലെങ്കിൽ എന്തിന് അങ്ങിനെ ഒരു ജന്മം....!
.
ജന്മം നല്കിയ മാതാപിതാക്കളെ വഴിയിലുപേക്ഷിക്കും മുൻപ് ഓരോ മക്കളും ഓർക്കണം തങ്ങളും വൃദ്ധരാകുമെന്ന്‌ . തങ്ങൾക്കും വയസ്സാകുമ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമാകുമെന്ന് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

Sunday, April 20, 2014

രണ്ടുകൈകൾ ...!

രണ്ടുകൈകൾ ...!
.
സ്വന്തമായി
രണ്ടു കൈകൾ ...!
.
ഒന്ന് പുറത്തേക്കും
മറ്റേത് അകത്തേയ്ക്കും ...!
.
അകത്തെ കൈവെള്ളയിൽ
സ്വന്തം ജീവനും
പുറത്തെ കൈക്കുമ്പിളിൽ
അന്യന്റെ ജീവനും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, April 19, 2014

യക്ഷി....!

യക്ഷി....!
.
കരിമ്പനയ്ക്കുമേൽ
മായക്കൊട്ടാരം കെട്ടി
മനുഷ്യനെ മയക്കിയെടുത്ത്
കൂർത്ത ദംഷ്ട്രകൾ കൊണ്ട്
ചോരയൂറ്റിക്കുടിക്കാനെത്തുന്നു
യക്ഷി....!
.
സ്നേഹത്തിൽ പൊതിഞ്ഞ്
ചതിയൊളിപ്പിച്ച്
ബന്ധങ്ങളിൽ വിഷംകലക്കി
ഉറ്റവരുടെ ജീവനും
ജീവിതവുമെടുക്കുന്നു
മനുഷ്യസ്ത്രീ ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Thursday, April 17, 2014

വഴി മാറുമ്പോൾ ...!!!

വഴി മാറുമ്പോൾ ...!!!
.
മാറിക്കൊടുക്കുമ്പോൾ
പുതുതായി തുറക്കപ്പെടുക
മൂന്നാമതൊരു വഴിയെന്ന്
ലോകം ...!
.
മാറിക്കൊടുക്കുമ്പോൾ
മറികടക്കുന്നവൻ
തനിക്കുമുന്നേ
ഒന്നാമാനാകുന്നത്
ജീവിതം ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

Wednesday, April 16, 2014

ശത്രു ...!!!

ശത്രു ...!!!
.
ഒരു ശത്രുവിനെ
ഉണ്ടാക്കുക എന്നത്
ഒരു മിത്രത്തെ
ഉണ്ടാക്കുന്നതിനേക്കാൾ
ഏറെ എളുപ്പം ..!
.
അതുകൊണ്ട് ഞാനും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Saturday, April 12, 2014

കൂട് ...!

കൂട് ...!
.
കൂട്ടുകൂടാനും
കൂട്ടരെ കൂട്ടാനും
കരുതി വെക്കാനും
കാവലിരിക്കാനും
കൂട് ...!
.
സ്വർണം കൊണ്ടും
വെള്ളി കൊണ്ടും
മരം കൊണ്ടും
മണ്ണ് കൊണ്ടും
കൂട് ...!
.
ശീതീകരിച്ചും
പരവതാനി വിരിച്ചും
ചോർന്നൊലിച്ചും
ചിക്കിചിതറിയും
കൂട് ...!
.
തനിക്കൊപ്പവും
താനൊപ്പവും
തനിച്ചും
തിരക്കിലും
കൂട് ...!
.
എന്റെയും
നിന്റെയും
എല്ലാവരുടെയും
ആരുമില്ലാതവരുടെയും
കൂട് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ .

Wednesday, April 9, 2014

കണ്ണുനീർ ...!!!

കണ്ണുനീർ ...!!!
.
കണ്ണ് നിറയുമ്പോൾ
മനസ്സ് നിറയുമ്പോൾ
കണ്ണുനീർ ..!
.
ഉപ്പു കലർന്ന്
ഹൃദയം കലർന്ന്
തെളിനീർ തുള്ളികൾ ...!
.
ജീവിതത്തിന്റെയും
ജീവന്റെയും
വിലയുള്ള തുള്ളികൾ ...!
.
ചിലപ്പോൾ
ആർക്കും വേണ്ടാതെയും
മറ്റുചിലപ്പോൾ
എല്ലാവർക്കും വേണ്ടിയും
അമൃത കണങ്ങൾ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, April 8, 2014

ഒറ്റ മരം ....!!!

ഒറ്റ മരം ....!!!
.
ഒറ്റ മരം
അതുമാത്രം വേറിട്ട്‌
തണൽമരക്കൂട്ടങ്ങൾക്കിടയിൽനിന്നും
പച്ചപ്പടർപ്പുകൾക്കിടയിൽനിന്നും
താഴ്വാരത്തിൽനിന്നും
മാറി,
തനിച്ച്, തനിച്ച് ...!
.
നിലാവിന്റെ
മറയും
വെയിലിന്റെ
നിഴലും
കാറ്റിന്റെ
ഉത്സാഹവും
മഞ്ഞിന്റെ
മണവും പേറി ....!
.
ഒരിക്കൽ മാത്രം
കടന്നെത്തുന്ന
മഴുവിന്റെ
മൂര്ച്ചയുള്ള
വായ്തിളക്കത്തിനു
കാതോർത്ത് ...!
.
ഒറ്റ മരം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

ദൂരം ...!!!

ദൂരം ...!!!
.
ദൂരം
യാത്രികനൊ
വഴിയ്ക്കോ
കൂടുതൽ നിശ്ചയം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ

Monday, April 7, 2014

പൂക്കൾ ...!!!

പൂക്കൾ ...!!!

.

ആസ്വദിക്കപ്പെടുമ്പോഴും

അനുഭവമാകുമ്പോഴും

പ്രകീർത്തിക്കപ്പെടുമ്പോഴും

നൈമിഷികമെന്നു

വ്യാകുലപ്പെടുമ്പോഴും

അറിയാതെപോകുന്നതെന്തേ

പൂക്കൾ

നാളെയുടെ പ്രതീക്ഷകളെന്ന് ...!!!

.

സുരേഷ്കുമാർ പുഞ്ചയിൽ

Tuesday, April 1, 2014

വിഡ്ഢി ....!

വിഡ്ഢി ....!  
അജ്ഞാനിക്കും  
ജ്ഞാനിക്കും  
ഇടയിലെ  
തന്ത്രശാലി  ....! 
സുരേഷ്കുമാർ  പുഞ്ചയിൽ  

രണ്ടാമൻ ... !!!

രണ്ടാമൻ ... !!!  
ഒന്നാമനും  
മൂന്നാമനും  
ഇടയിൽ  
നിർഭാഗ്യത്തിൻറെ  
ഒരിടം....! 
സുരേഷ്കുമാർ  പുഞ്ചയിൽ  

Sunday, March 30, 2014

തോൽവി ....!

തോൽവി ....!  
.  
 ജനനംതന്നെ  
ഒരു തോൽവിയാണെങ്കിൽ    
ജയത്തെക്കുറിച്ച്  
വ്യാകുലപ്പെടുന്നതെന്തിന് ...???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, March 29, 2014

വിശപ്പ്‌ ...!

വിശപ്പ്‌ ...!  
വിശപ്പാണ് ജീവിതമെന്ന്  
വിശപ്പാണ് വിജയമെന്ന്  
വിശപ്പാണ് മോക്ഷമെന്ന്  
വിവരമുള്ളവർ പറയുന്നു  
അതുകൊണ്ട് ഞാനും  
മുണ്ടും മുറുക്കിയുടുത്ത്  ഇരിക്കുന്നു....!  
സുരേഷ്കുമാർ  പുഞ്ചയിൽ  

ഇര ....!!!

ഇര ....!!!  
.

ഇര
അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞാ
വേട്ടക്കാരൻ പിന്നെ
കാത്തിരിക്കും ..!
.
പഴുതുകളില്ലാതെ
രക്ഷപ്പെടാൻ
അനുവതിക്കാത്തവിധം  
ഇരയെ ആക്രമിക്കാൻ ...!
.
ഇര
വേട്ടക്കാരന്റെ
അതിജീവനത്തിന്റെ
അവകാശമാണ് ...!
.
എങ്കിൽ
ഇരയുടെ
അവകാശമോ ...???
.
  സുരേഷ്കുമാർ  പുഞ്ചയിൽ

Thursday, March 20, 2014

മുഖം പുസ്തകമാകുമ്പോൾ ...!!!

മുഖം പുസ്തകമാകുമ്പോൾ ...!!!  
പുസ്തകം  
എഴുതാനുള്ളതാണ്  
നല്ലതോ  
ചീത്തയോ  
മനസ്സിലുള്ളതെന്തും ..! 
എഴുതിക്കഴിഞ്ഞാൽ  
ഇഷ്ട്ടമുണ്ടെങ്കിൽ  
പുസ്തകം   
തുറന്നുവെക്കാം  
അല്ലെങ്കിൽ  
അടച്ചുവെക്കാം ...! 
എഴുതിയത്  
മറ്റാരുംകാണാതെ  
മായ്ച്ചുകളയാം  
തിരുതുകയുമാകാം ...! 
മുഖം  
കണ്ണാടിയാണ്  
മനസ്സിന്റെ  
കണ്ണാടി ...! 
മനസ്സിലുള്ളതെല്ലാം  
മറയില്ലാതെ  
പുറത്തുകാണുന്ന  
മായക്കണ്ണാടി ....! 
അവിടെ  
തിരുത്തലുകളില്ല  
പകർത്തലുകളില്ല  
മറവുകളുമില്ല  
മുഖം  
പുസ്തകയാൽ ...??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

അഹങ്കാരം ...!!!

അഹങ്കാരം ...!!!  
അറിവിന്‌  
അഹങ്കാരമായാൽ  
അജ്ഞത  
എന്ത് ചെയ്യും ...??? 
.
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, March 15, 2014

വിശപ്പിനുള്ള അന്നം ...!!!

വിശപ്പിനുള്ള അന്നം ...!!!  
വിശപ്പ്‌  
ആവോളമുണ്ട് . 
സന്തോഷത്തോടെ  
ആവശ്യത്തിന്  
അന്നം തരാൻ  
ആളുമുണ്ട്‌ . 
പിന്നെ എന്തുകൊണ്ട്  
അത്  വാങ്ങി കഴിച്ച്  
വിശപ്പടക്കിക്കൂട ....??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...