Monday, January 27, 2014

ചിന്തകളുടെ ഭാരം ..!!!

ചിന്തകളുടെ ഭാരം ..!!!    
.  
ചിന്തകളുടെ ഭാരം    
അത്    
ചുമക്കുന്നവന്റെ    
ഭാരത്തേക്കാൾ  വരുന്നത്    
ചിന്തകൾക്ക്    
ഭാരം    
ഇല്ലാതാകുമ്പോഴാണ്  ...!  
.  
ചിന്തകൾക്ക്    
ഭാരം    
ഇല്ലാതാകണമെങ്കിൽ    
പക്ഷെ    
അത്    
ചുമക്കാതെയുമിരിക്കണം ...!   
.  
ചിന്തകളുടെ ഭാരം    
സുഖകരമാകുന്ന അവസ്ഥ    
ആ ചിന്തകൾ     
സുഖകരമാകുന്നതുപോലെയാകുമ്പോൾ    
അസുഖകരമായ ചിന്തകൾ    
ചുമക്കുന്നവനെക്കാൾ    
ഭാരമുള്ളതുമാകുന്നു ....!!!  
.  
 സുരേഷ്കുമാർ പുഞ്ചയിൽ    

Sunday, January 26, 2014

എന്നിൽ നിന്നും ...!!!

എന്നിൽ നിന്നും ...!!!  
.   
എന്നിൽ നിന്ന്  
നമ്മളിലേക്കുള്ള  
ദൂരം  
അനന്യമാണ് ....!  
.  
അതൊരുപക്ഷെ  
ശൂന്യമാകാം  
അല്ലെങ്കിൽ  
അനന്തവും ...!  
.  
ഞാൻ  
എന്റെ വീട്  
എന്റെ ഗ്രാമം  
എന്റെ ലോകം  
എന്റെ ചിന്തകൾ ...!  
.  
പക്ഷെ ,  
എന്നിൽ നിന്നും  
നിങ്ങളിലൂടെ വേണം  
എനിക്ക്  
നമ്മളിൽ എത്തുവാൻ ...!  
.  
അതുപോലെ,  
എന്റെ വീട്ടിൽ  നിന്നും  
എന്റെ ഗ്രാമത്തിലേക്കും  
ഗ്രാമത്തിൽനിന്ന്  
എന്റെ രാജ്യത്തിലേക്കും  
ഇനിയെത്ര ദൂരം ...???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ  

Monday, January 20, 2014

സത്യം ...!!!

സത്യം ...!!!  
പ്രതിബിംബതിന്  
രൂപത്തേക്കാൾ  
സാദൃശ്യം  
നിഴലിനോടാണെങ്കിൽ  
രൂപമോ  
നിഴലോ 
പ്രതിബിംബമോ  
സത്യം ...???? 
സുരേഷ്കുമാർ   പുഞ്ചയിൽ  

Sunday, January 19, 2014

ആത്മാവ് ...!!!

ആത്മാവ് ...!!!  

ഓരോ  
മരണത്തിന്   
ശേഷവും  
ജനനത്തിന്   
മുൻപും  
ആത്മാവ്  
എന്ത് ചെയ്യും ... ??? 

സുരേഷ്കുമാർ  പുഞ്ചയിൽ  

Monday, January 13, 2014

ചൂല് ....!

ചൂല് ....!  
.  
അഴുക്ക്  
അടിച്ചുവാരാൻ  
ചൂല് ...!  
.  
ശുദ്ധി  
ആഗ്രഹിക്കുന്നവരെല്ലാം  
ചൂലെടുക്കുന്നു,  
തന്നിലെയും  
മറ്റുള്ളവരിലെയും  
ആഴുക്കായ അഴുക്കെല്ലാം  
തൂത്തുവാരാൻ തുടങ്ങുന്നു    ..!  
.  
ഇനി  
എല്ലാവരും കൂടി  
അടിച്ചുവാരിയെടുക്കുന്ന  
ഈ അഴുക്കെല്ലാം  
എന്ത് ചെയ്യും ...???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ  

Sunday, January 12, 2014

അറിവ് ...!!!

അറിവ് ...!!!    
.
അറിയാത്ത കാര്യങ്ങൾ  
അറിവുള്ളവരോട്  
ചോദിച്ച് അറിയുന്നതും  
അറിവുള്ളവർ മാത്രം ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

ജീവിക്കാൻ ...!!!

ജീവിക്കാൻ ...!!!    
.  
കൊല്ലാൻ   
ഇറങ്ങുന്നവർ   
മരിക്കാൻ കൂടി   
തയ്യാറാകുമ്പോൾ   
ജീവിക്കേണ്ടവർ   
എന്ത് ചെയ്യും ...???  
.    
സുരേഷ്കുമാർ  പുഞ്ചയിൽ   

Monday, January 6, 2014

അടയാളങ്ങൾ ...!!!

അടയാളങ്ങൾ ...!!!    
.
പിന്നിടുന്ന  
വഴികളിൽ
സ്വയം  
കാൽപ്പാടുകൾ  
അടയാളപ്പെടുത്താൻ  
കഴിയുന്നത്‌  
പുണ്യം ...!
.
അടയാളപ്പെടുത്തുന്ന  
കാൽപ്പാടുകൾക്ക്  മേലെ  
മറ്റ് അടയാളങ്ങൾ  
രേഖപ്പെടുതപ്പെടുന്നത്  
നിയോഗം ...!
.
മറ്റ് അടയാളങ്ങൾക്ക്  
മേലെയും  
നമ്മുടെ കാൽപ്പാടുകൾ  
തെളിഞ്ഞു നിൽക്കുന്നത്  
ചരിത്രം ...!
.
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, December 28, 2013

എന്റേത് ....!!!

എന്റേത് ....!!!  

ഇത്  എന്റേതാനെന്ന്  
ഞാൻ പറയുമ്പോഴാണ്  
ഇത് നിങ്ങളുടേത്  
കൂടിയാണെന്ന്  
മറ്റുള്ളവർക്ക്  
തോന്നുന്നത് ....!!! 

സുരേഷ്കുമാർ  പുഞ്ചയിൽ  

Friday, December 27, 2013

നിറവ് ...!!!

നിറവ് ...!!!  
. 
ഒഴിയുന്നത് നിറയ്ക്കുമ്പോൾ 
നിറഞ്ഞത്‌ ഒഴിയുന്നു  
അപ്പോൾ  
നിറഞ്ഞതേത് 
ഒഴിഞ്ഞതേത് ...??? 
. 
സുരേഷ്കുമാർ  പുഞ്ചയിൽ 

Saturday, December 21, 2013

കണ്ണാടി ...!!!

കണ്ണാടി ...!!!  
.
മുഖം നന്നാകാത്തതിന്
കണ്ണാടി പൊട്ടിചിട്ട്
കാര്യമില്ലെന്ന് പഴമൊഴി ...!
.
പക്ഷെ
രസം പോയ കണ്ണാടിയിൽ
എങ്ങിനെ മുഖം നന്നാകും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Saturday, December 14, 2013

മരം പെയ്യുന്നത് ...!

മരം പെയ്യുന്നത് ...!  
.
മഴയ്ക്ക് ശേഷം മരം
വീണ്ടും പെയ്യുന്നത്
മരത്തിനു വേണ്ടിയോ
മഴയ്ക്ക് വേണ്ടിയോ
അതോ
എനിയ്ക്ക് വേണ്ടിയോ ... ???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Saturday, December 7, 2013

കാത്തിരിപ്പ്‌ ...!!!

കാത്തിരിപ്പ്‌ ...!!!  
. 
കാലം  
കാഴ്ച്ചക്കാരനോട്  
പറയുന്നത്  
കാത്തിരിക്കാനാണ് ...! 
. 
കാലത്തിനൊപ്പം  
കാത്തിരിക്കാനോ  
കാലം  
കഴിയുവോളം  
കാത്തിരിക്കാനോ ...??? 
. 
സുരേഷ്കുമാർ  പുഞ്ചയിൽ  

Friday, December 6, 2013

വിധി ...!!!

വിധി ...!!!  
.  
വിചാരമില്ലാത്ത  
വികാരങ്ങൾക്ക്  
വിചിത്രമായ  
വിധി ...!  
.  
വികാരമില്ലാത്ത  
വിചാരങ്ങൾക്ക്‌  
വിലയില്ലാത്ത  
വിധിയും ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Sunday, December 1, 2013

ചരിത്രം ...!!!

ചരിത്രം ...!!!
.
ചരിത്രത്തിലേക്ക്
പുറകിലൂടെയോ  
മുന്നിലൂടെയോ  
നടന്ന് കയറാനാവുക....???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Monday, November 25, 2013

മനസ്സ് ...!!!

മനസ്സ് ...!!!    
.  
കുതിരയെ പോലെയാകണം   
മനസ്സെന്ന് പണ്ഡിതർ    
കടിഞ്ഞാണിട്ട്   
കണ്ണുകൾ  മറച്ച്   
കുളംബുകളിൽ ലാടം തറച്ച്   
എണ്ണയിട്ട് ദേഹം മിനുക്കി   
കുഞ്ചിരോമം വെട്ടിയോരുക്കി   
ഉശിരോടെ   
ആവേശത്തോടെ   
തെളിക്കപ്പെടുന്ന വഴിയെ ....!  
.  
പക്ഷെ   
കടിഞ്ഞാൻ  
നമ്മുടെ കയ്യിലല്ലെങ്കിൽ  ...???   
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

ഒന്ന് വെച്ചാൽ ...!!!

ഒന്ന് വെച്ചാൽ ...!!!
.
ഒന്നു വെച്ചാൽ രണ്ട്
രണ്ടു വെച്ചാൽ നാല്
നാല് വെച്ചാൽ എട്ട്
എട്ടു വെച്ചാൽ ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Wednesday, November 20, 2013

ദൈവങ്ങൾക്കുള്ള ഇടം , എനിക്കും ... !!!

ദൈവങ്ങൾക്കുള്ള  ഇടം , എനിക്കും ... !!!

മലമുകളിൽ ആ ക്ഷേത്രം അതിന്റെ എല്ലാ പവിത്രതയോടെയും നില്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി .  വല്ലപ്പോഴും മാത്രമെത്തുന്ന ആരാധകർക്ക് നടുവിൽ , അവരുടെ സ്വയമുള്ള പൂജകൾ നേരിട്ട് ഏറ്റുവാങ്ങി ദൈവവും മനുഷ്യനും ഒന്നായി സംവദിക്കുന്ന ആ ക്ഷേത്രം അതുകൊണ്ട് തന്നെ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു . 

ആ ക്ഷേത്രത്തിലേക്ക് എന്നെ ആദ്യം കൊണ്ട് പോയത് അവളായിരുന്നു. എനിക്കൊപ്പം ജോലി ചെയ്തിരുന്ന ആ പെണ്‍കുട്ടി ആപ്പോൾ മാത്രം സന്തോഷവതിയായിരിക്കാറുണ്ട് എന്ന  കാരണം കൊണ്ട് കൂടി അവള്ക്കൊപ്പം ഞാനും ഏറെ കഠിനമായ ആ മല ചവിട്ടി,  കൂടാതെ , കിട്ടുന്ന എല്ലാ അവസരങ്ങളിലും ഞാൻ അവിടെ പോകാറുമുണ്ട്. 

നിറയെ പക്ഷികളും, കുഞ്ഞു കുഞ്ഞു മൃഗങ്ങളും വ്യത്യസ്തമായ മരങ്ങളും ഒരു കുഞ്ഞു അരുവിയും, ഒരിക്കലും വറ്റാത്ത നീര് തടവും അവിടം സമ്പന്ന മാക്കിയിരുന്നു . എപ്പോഴും വീശുന്ന തണുത്ത കാറ്റും, കാറ്റിൽ നിറയുന്ന പൂക്കളുടെ മണവും അവിടം ഒരു സ്വപ്ന ലോകമാക്കിയിരുന്നു. 

പഴകി ദ്രവിച്ച ഒരു വിഗ്രഹവും, ചരിത്ര സ്മൃതികൾ അയവിറക്കി നഷ്ട്ട പ്രതാ പങ്ങളിൽ എങ്കിലും അപ്പോഴും തലയെടുപ്പോടെ നില്ക്കുന്ന ആ ക്ഷേത്രത്തിനു പക്ഷെ മനുഷ്യൻ സൃഷ്ട്ടിച്ച പൂജാ  വിധികളില്ല, ദൈവത്തെ ഒന്ന് നേരാം വണ്ണം കാണാൻ പോലുമാകാതെ പിടിച്ചു തല്ലാൻ മാത്രമുള്ള കാവൽക്കാരില്ല. എല്ലാറ്റിനും പണം പിടുങ്ങുന്ന ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമില്ല .  

നമുക്ക്  മതിയാവോളം ദൈവത്തോട് നേരിട്ട് പറയാനുള്ളതെല്ലാം പറയാനുള്ള മനോഹരമായ അവസരം ശരിക്കും ഞാൻ മുതലാക്കാൻ തുടങ്ങി.  സത്യത്തിൽ ആവലാതികൾ പറയാനും അവാശ്യങ്ങൾ അന്ഗീകരിപ്പിച്ചു കിട്ടാനുമല്ല ഞാൻ ദൈവത്തെ കാണാൻ പോകാറുള്ളത്. എന്റെ മനസ്സിലുള്ളത് അതെ പോലെ തുറന്നു പറയാനാണ് .  അതിനു ഏറ്റവും പറ്റിയ ആൾ ദൈവം മാത്രമാണെന്ന് എനിക്ക് ബോധ്യമായിരുന്നു.  

എന്റെ വ്യാകുലതകൾ എന്റെ ആശങ്കകൾ എന്റെ വിഡ്ഢിത്തരങ്ങൾ എന്റെ ജല്പനങ്ങൾ ....! ആദ്യമാദ്യം ഞാൻ അങ്ങോട്ട്‌ പറയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ .  പിന്നെ പിന്നെ ഞാൻ സംസാരിക്കുന്നതിനു എന്റെ മനസ്സില് തന്നെ മറുപടികളും ലഭിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങി ...!  ദൈവത്തെ  അനുഭവിക്കാനും. 

പിന്നെ പിന്നെ അവൾ ഇല്ലാതെയും ഞാൻ അവിടെ പോകാൻ തുടങ്ങി . ഒരുപാട് സമയം ചിലവഴിക്കാൻ തുടങ്ങി.. അങ്ങിനെ കുറച്ചു നാളുകൾക്കു ശേഷം, ഞാൻ ജോലി ആവശ്യങ്ങള്ക്ക് വേണ്ടി അവിടെ നിന്നും മാറി നില്ക്കേണ്ടി വന്നു . കുറച്ചു കാലത്തേക്ക് .  പിന്നെ മടങ്ങി എത്തുന്നത്‌ ഇപ്പോൾ.  എത്തിയപാടെ ഞാൻ ഓടുകയായിരുന്നു അങ്ങോട്ട്‌ . ഒരുപാട് നാളത്തെ മനസ്സ് മുഴുവൻ തുറക്കാൻ . 

പക്ഷെ അവിടെയെതിയതും ഞാൻ  പോയി . ഇപ്പോൾ അവിടെ ആ ക്ഷേത്രമില്ല. ആ പ്രതിഷ്ടയില്ല . എന്തിനു, അവിടെ ആ കുന്നു പോലുമില്ല . എല്ലാം ഇടിച്ചു നിരത്തി കെട്ടിടങ്ങള പണിതിരിക്കുന്നു . ഇനി ഞാൻ എങ്ങിനെപ്രാർത്ഥിക്കും ...??? 
 . 
സുരേഷ്കുമാർ  പുഞ്ചയിൽ   

Friday, November 15, 2013

എനിക്ക് ജീവിക്കാൻ ...!!!

എനിക്ക്  ജീവിക്കാൻ ...!!!  
.  
ഞാൻ ജീവിക്കുന്നത്  
നഗരത്തിലെ  
ഉയർന്നകെട്ടിടതിലെ  
വീട്ടിൽ ...!  
.  
ഞാൻ കുടിക്കുന്നത്  
കുപ്പികളിൽ കിട്ടുന്ന  
മിനറൽ വെള്ളം ...!  
.  
ഞാൻ കഴിക്കുന്നത്‌  
പിസ്സയും ബർഗറും  
നൂഡിൽസും ...!  
.  
എനിക്കുറങ്ങാൻ  
എസിയും  
സഞ്ചരിക്കാൻ  
വിമാനവും കപ്പലും  
കാറുകളും  ...!  
.  
പിന്നെ എന്തിനാനെനിക്ക്  
കാടുകളും പുഴകളും  
മരങ്ങളും കുന്നുകളും ..??  
.  
എല്ലാം  
നശിപ്പിക്കുകതന്നെ വേണം  
എനിക്ക് ജീവിക്കാൻ ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Thursday, November 14, 2013

ഭാഷ ...!!!

ഭാഷ ...!!!  
.  
സംസാരിക്കാൻ  
തീർച്ചയായും  
ഒരു ഭാഷവേണം ..!  
.  
അത്  
വാക്കുകൾ  
ഉള്ളതായാലും  
ഭാവങ്ങൾ  
മാത്രമായാലും ...!  
.  
അത്  
അക്ഷരങ്ങൾ  
ഉള്ളതായാലും  
ശബ്ദം  
മാത്രമായാലും ...!  
.  
സംസാരിക്കാൻ  
പക്ഷെ  
ഒന്നുമില്ലെങ്കിൽ  
എന്തിനാണ്  
പിന്നെ  
ഭാഷ ....???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...